Posts

Showing posts from February, 2013

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ

#10 മൊഴികളും മൗനങ്ങളും   ... പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണ്‌ മൊഴികളൂം മൗനങ്ങളും. യുവസംഗീതസംവിധായകൻ ദീപക് ദേവിന്റെ സംഗീതം. കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികൾ കൂടി ഒത്തുചേർന്നതോടെ 2012 ആദ്യ പകുതിയിൽ ഏല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഗാനത്തിനായി. തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ ഹരിചരണും മഞ്ജരിയും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്.   ഈ വർഷം ദീപക് ദേവ് സംഗീതം നല്കിയ 5 ചിത്രങ്ങളിൽ ഒന്നാണ്‌ സരോജ് കുമാർ. ഗ്രാന്റ്മാസ്റ്റർ, 101 വെഡ്ഡിംഗ്സ്, ചേട്ടായീസ്, ഐ ലവ് മി എന്നിവയാണ്‌ മറ്റ് ചിത്രങ്ങൾ. ഗ്രാന്റ് മാസ്റ്ററിലെ ‘അകലെയൊ നീ....’ എന്ന ഗാനം മികവ് പുലർത്തി. പറയാതെ അറിയാതെ എന്ന ഗാനത്തിനോട് സാദൃശ്യം ഉണ്ടെങ്കിൽ കൂടി നല്ലൊരു മെലഡി ആയി ഇതിനെ അംഗീകരിക്കാം. 101 വെഡ്ഡിംസിലെ ‘ചങ്ങാതീ’, ഐ ലവ് മി യിലെ ‘ദിവാനിശകൾ’ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. ഇതിൽ നിന്നെല്ലാം ‘മൊഴികളും   മൗനങ്ങളും ’ ഒരു പിടി മുന്നിൽ നില്ക്കുന്നു.  #9  കാർമുകിലിൽ ... ബാച്ചിലർ പാർട്ടിയിലെ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് യുവസംഗീതസംവിധായകൻ രാഹുൽ രാജ് ആണ്‌ ഈണം പകർന്നി