ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)
മാടമ്പിക്ക് ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്‍റ്മാസ്റ്റര്‍ . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ് ഇത്. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ് ചിത്രത്തിന് ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ് പറയുന്നത്. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില്