2010ലെ മികച്ച 10 മലയാളചലച്ചിത്രഗാനങ്ങള്‍
എണ്ണം പറഞ്ഞ മികച്ച ഗാനങ്ങളെ 2010 ല്‍ മലയാളത്തിന് സ്വന്തമായുള്ളു.സ്ഥിരമായി ഹിറ്റുകള്‍ സമ്മാനിക്കുന്ന വിദ്യാസാഗര്‍,ഇളയരാജ,എം.ജയചന്ദ്രന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്ക് നിരാശയുടെ വര്‍ഷമാണ് കടന്ന് പോയത്.വിദ്യാസാഗര്‍ ഈണമിട്ട അപൂര്‍വ്വരാഗത്തിലേയും,പാപ്പി അപ്പച്ചയിലേയും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രം ഹിറ്റായി മാറിയെങ്കിലും ഗാനങ്ങള്‍ ഇളയരാജയുടെ സ്ഥിരം മാജിക്കുകളോട് കിടപിടിക്കുന്നതായിരുന്നില്ല.ശിക്കാറിലെ ഗാനങ്ങള്‍ മാത്രമാണ് എം.ജയചന്ദ്രന് ആ ശ്വസിക്കാന്‍ വക നല്‍കിയത്.'യേ ദോസ്തി' എന്ന ഷോലേയിലെ നിത്യഹരിതഗാനം റീമിക്സ് ചെയ്ത് അവതരിപ്പിച്ചതും ജയചന്ദ്രന്‍ ആയിരുന്നു,ചിത്രം:ഫോര്‍ ഫ്രണ്ട്സ്.മലയാളസിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ രാജാമണി,ബേണി-ഇഗ്നേഷ്യസ് എന്നീ സംഗീതസംവിധായകരുടെ തിരിച്ചുവരവ് കണ്ട വര്‍ഷമാണ് 2010.ഇരുവരും രണ്ട് ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.മൂന്ന് ചിത്രങ്ങള്‍ക്ക് ഈണങ്ങള്‍ നല്‍കി അതില്‍ ഏറെ ഗാനങ്ങളും ഹിറ്റാക്കി മാറ്റിയ ഔസേപ്പച്ചന്‍ അഭിമാനത്തോടെ മുന്നില്‍ നില്‍ക്കുന്നു. 10-മണിക്കിനാവ