Posts

Showing posts from 2020

ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ

Image
 ഇന്ത്യൻ എയർ ഫോർസിലെ ആദ്യ വനിതയായ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ബയോപിക് ചിത്രമാണ് ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ. ചിത്രം ഓഗസ്റ്റ് 12 ന് നെറ്ഫ്ലിസ് വഴി റിലീസ് ചെയ്തു. 1996 ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടി 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതയായ ഗുഞ്ചൻ നേരിട്ട ലിംഗവിവേചനവും പൈലറ്റ് ആവാൻ കൊതിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവും, സ്വപ്നസാക്ഷാത്കാരവുമാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ജീവചരിത്രസംബന്ധിയായ സിനിമ എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്ന, പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഗുഞ്ചൻ സക്‌സേന.  കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹീറോ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം ശരൺ ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. യെ ജവാനി ഹേ ദിവാനിയുടെ സഹസംവിധായകനായിരുന്ന ശരൺ ശർമയും നിഖിൽ മേഹോത്രയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഗുഞ്ചൻ സക്സേനയായി വേഷമിടുന്ന ഈ ചിത്രത്തിൽ, പങ്കജ് ത്രിപാഠിയും, അംഗദ് ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.  ഒരു കാർഗിൽ യുദ്ധത്തിന്റെ രംഗത്തിലൂടെ

സൂഫിയും സുജാതയും റിവ്യൂ

Image
മലയാള സിനിമയിലെ ആദ്യത്തെ OTT റിലീസ് വഴി ചരിത്രം കുറിച്ചിരിക്കുകയാണ് 'സൂഫിയും സുജാതയും'. ആമസോൺ പ്രൈമിൽ ഇന്ന് ചിത്രം റിലീസ് ആയി. ഇന്നലെ രാത്രി തന്നെ പ്രൈം വീഡിയോ സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യരുതെന്ന എതിർപ്പിനെ വകവെച്ചാണ് വിജയ് ബാബുവിന്റെ ഉറച്ച നിലപാടിൽ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആവുന്നത്. കരി എന്ന ചിത്രത്തിന് ശേഷം നാരാണിപ്പുഴ ശ്രീകുമാർ സംവിധാനം ചെയ്ത്, ദേവ് മോഹൻ, അദിതി റാവു, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത മതക്കാരായ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന് വിഷയം. ഇവരുടെ പ്രണയം സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. പറഞ്ഞു പഴകിയ ഒരു പ്രമേയം മികച്ച ഛായാഗ്രഹണത്തിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും ചിത്രം സമ്മാനിക്കുന്നില്ല. ട്രെയ്ലറിലും പാട്ടുകളിലും കണ്ട് ഊഹിച്ച കഥ തന്നെ പ്രേക്ഷകന് സമ്മാനിക്കുമ്പോൾ അല്പം ആശ്വാസമാവുന്നത് ചിത്രത്തിന്റെ അവസാനത്തേ

കപ്പേള - റിവ്യൂ

Image
'പാലേരിമാണിക്യത്തിൽ' തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനേതാവായി നിറഞ്ഞു നിന്ന മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രമാണ് 'കപ്പേള'. മുസ്തഫ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഷ്ണു വേണു നിർമ്മിച്ചിരിക്കുന്ന കപ്പേളക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുഷീൻ ശ്യാമാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുധി കോപ്പ, തൻവി റാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാർച്ച് ആറിന് തിയേറ്ററിൽ ഇറങ്ങി നല്ല പ്രതികരണം ലഭിച്ച ചിത്രം ഹിറ്റ് ചാർട്ടിലേക്ക് നീങ്ങവേ ലോക്ക്ഡൗൺ തുടങ്ങുകയും തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തു. എങ്കിലും വൻ തുകയ്ക്ക് നെറ്ഫ്ലിസ് 'കപ്പേള'യുടെ ഓൺലൈൻ റൈറ്സ് വാങ്ങിക്കുകയും ജൂൺ 22 ന് റീ റിലീസ് ചെയ്യുകയും ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് തുടങ്ങുന്ന പ്രണയവും അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മികച്ച ഒരു മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് മുസ്തഫ കപ്പേളയിലൂടെ. മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു കഥാതന്തുവിനെ ഏച്ചുകൂട്ടലുകളില്ലാതെ, ബോറടിപ്പിക്കാതെ തന്നെ

എവരു (തെലുങ്ക്) - റിവ്യൂ

Image
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ സിനിമയാണ് എവരു. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് വെങ്കട്ട് രാംജി സംവിധാനം ചെയ്ത എവരു. അദിവി ശേഷ്, റജിന കസാൻഡ്ര, നവീൻ ചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ദി ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. കഴിഞ്ഞ വർഷം തന്നെ മാർച്ചിൽ ഇറങ്ങിയ ബദ്‌ലാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു. ഈ മൂന്ന് ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്.  ഡി എസ് പി അശോക് കൃഷ്ണയുടെ (നവീൻ ചന്ദ്ര) കൊലപാതകത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന ബിസിനസ്സുകാരി സമീറ മഹയെ ( റജിന കസാൻഡ്ര ) പോലീസ് അറസ്റ് ചെയ്യുന്നു. തമിഴ്നാടിലെ കൂണൂരിലെ പണക്കാരനായ രാഹുൽ മഹായുടെ ഭാര്യയാണ് സമീറ. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സ്വയം പ്രതിരോധത്തിൽ ചെയ്തുപോയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുന്ന സമീറയെ ദൃശ്യമാധ്യമങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു.  അശോകിന്റെ കുടുംബം ക്രിമിനൽ വക്കീലായ രത്നാകറിന് കേസ് ഏൽപ്പിക്കുമ്

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്

ഫോറൻസിക് - റിവ്യൂ

Image
പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.   തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന്ന പ

കനക - ഷോർട്ട് ഫിലിം റിവ്യൂ

Image
മെയ് ഒന്നിന് സൈലന്റ് മേക്കർസ് പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രമാണ് 'കനക'. കൂട്ടുകാരന്റെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണം ഒരു സീരിയൽ കില്ലെറിലേക്ക്  എത്തിപ്പെടുന്നതാണ് കഥയുടെ പ്രമേയം. 'ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ' ജനുസ്സിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ദുരൂഹതകളും, ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. റിയാൻ (ശിവ ഹരിഹരൻ) എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്റെ മകൻ സി.ഐ.ഡി ആവാനുള്ള ആഗ്രഹുമായി നടക്കുകയാണ്. ആയിടയ്ക്കാണ്  സുഹൃത്ത് രാജ (യോഗേഷ്) തന്റെ അമ്മയെ കാണാതായ കാര്യം പറയുന്നത്. ഇത് കേട്ട് പൊതുവെ അന്വേഷണ ത്വരയുള്ള നായകൻ തന്റെ മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ അന്വേഷണം നടത്തുകയാണ്. തീർത്തും ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായ രാജയുടെ അമ്മ കനകമ്മയെ (മായാ ആൻ ജോസഫ്) തേടിയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് നഗരത്തിലെ സുപ്രധാനമായ തുണിക്കടകളിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ചിത്രം മുന്നോട്ട് പോകുന്നു. കമലയും, കനകയും ആരാണെന്ന ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളിലേ

വാര്യത്തെ ചക്ക - ഷോർട്ട് ഫിലിം റിവ്യൂ

Image
ടീം ജാങ്കോ സ്പേസ് യുട്യൂബിൽ ഇന്നലെ റിലീസ് ചെയ്ത ഷോർട്ട് ഫിലിം ആണ് 'വാര്യത്തെ ചക്ക'. ശരത് കുമാർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണം നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്. പേരുപോലെ തന്നെ വാര്യത്തെ ചക്കയാണ് ചിത്രത്തിലെ താരം. സുനിൽ സുഗത അഭിനയിച്ച പലിശക്കാരൻ പീതാംബരൻ എന്ന കഥാപാത്രം തന്റെ വീട്ടിലെ ചക്ക ഇടാൻ പ്ലാവിൽ കേറി അതിൽ നിന്നും വീഴുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചക്കയിടാൻ വാര്യത്തെ പ്ലാവിൽ കേറിയ എല്ലാവരും അപകടത്തിൽ പെടുന്നതിനാൽ, നാട്ടുകാരും വീട്ടുകാരും ആ പ്ലാവിൽ ബാധയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു തരം സൽസ ശാപം പോലെ അത് തുടർന്ന് പോവുന്നു. തന്റെ മകൾ പാറുവും (ദൃശ്യ കെ ശശി) സുനിക്കുട്ടനും (സൂരജ് കെ സത്യൻ) ആയുള്ള പ്രേമം പീതാംബരൻ കയ്യോടെ പിടികൂടുന്നു. തുടർന്ന് സുനിക്കുട്ടന്റെ അച്ഛൻ കടം വാങ്ങിയ പണം എഴുതിത്തള്ളണമെങ്കിൽ വാര്യത്തെ ചക്ക ഇടണം എന്ന് സുനിക്കുട്ടനെ പീതാംബരൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ സുനി ഈ വെല്ലുവിളി സ്വീകരിക്കുന്നു. സുനിയും കൂട്ടുകാരായ പപ്പനും (ദിലീപ് മോഹൻ) ഫൈസലും (വിനീത് വിജ

എക്സ്ട്രാക്ഷൻ റിവ്യൂ

Image
കഴിഞ്ഞ ദിവസം നെറ്ഫ്ലിക്സിൽ റിലീസ് ആയ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഇന്ത്യയിലെ മാർവൽ ചിത്രങ്ങളുടെ ആരാധകർക്ക് പ്രിയങ്കരനായ സൂപ്പർ ഹീറോകളിൽ ഒന്നാണ് 'തോർ'. അസ്ഗാർഡിന്റെ ദൈവമായ തോറിന്റെ വേഷമണിഞ്ഞ ക്രിസ് ഹെംസ്വർത്ത് നായകനായ ആക്ഷൻ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കഥ നടക്കുന്ന ചിത്രത്തിൽ നിരവധി ഇന്ത്യൻ അഭിനേതാക്കളും വേഷമണിഞ്ഞിട്ടുണ്ട്. സിയൂഡാഡ് എന്ന ഗ്രാഫിക് നോവലിനെ ആധാരമാക്കി അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ചിത്രത്തിന്റെ സഹസംവിധായകനായ ജോ റൂസ്സോയാണ് രചന നിർവഹിച്ചിരിക്കുന്നത്. സാം ഹാർഗ്രേവ് ആണ് സംവിധാനം. സംഘർഷഭരിതമായ ചില രംഗങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് വണ്ടികൾ സ്തംഭിച്ചു നിൽക്കുന്ന ഒരു മേൽപ്പാലത്തിലൂടെ നായകൻ തോക്കുമായി നടന്ന് വരുന്നുണ്ട്. തനിക്കെതിരെ വെടിയുതിർക്കുന്ന ചില പൊലീസുകാരെ അയാൾ കീഴടക്കുന്നു. പക്ഷെ അപ്രതീക്ഷിതമായി ഒരു ആക്രമണത്തിൽ വെടിയേൽക്കുന്ന നായകൻ അവശനായി ഇരിക്കുന്നു.അപ്പോൾ അയാളുടെ അവ്യക്തമായ ഓർമകളിൽ ഒരു കുട്ടി കടൽക്കരയിൽ കളിക്കുന്നു, ഇത് ചിലപ്പോൾ മകനായിരിക്കാം.അവിടെ വെച്ചാണ് ടൈറ്റിൽ കാണിക്കുന്നത്. പിന്നീട് കഥ നടക്കുന്നത് ഇന്ത്യയിലാണ്. സ്‌കൂ

എ സ്റ്റാറും ഗൗതമന്റെ രഥവും

Image
എന്റെ കല്യാണത്തോട് അനുബന്ധിച്ചാണ് വീട്ടിൽ പുതിയ കാർ എടുക്കണം എന്ന ആലോചന വന്നത്. ഇപ്പൊ ഉള്ളത് എക്സ്ചേഞ്ച് ചെയ്‌ത്‌ പുതിയത് വാങ്ങാം എന്ന അച്ഛന്റെ തീരുമാനത്തോട് വണ്ടിപ്രാന്തനായ മണിക്കുട്ടൻ (അനിയൻ) തെല്ലൊരു നിരാശയോടെ സമ്മതം മൂളി. 'എ സ്റ്റാർ ' (ആദ്യ വണ്ടി ) കൊടുക്കാൻ അവനു മനസ്സില്ലായിരുന്നു. അത് ചേട്ടൻ ഉപയോഗിച്ചോട്ടെ എന്ന് പറഞ്ഞു നോക്കിയെങ്കിലും ഗുണം ചെയ്തില്ല. എന് റെ ഭാഗത്തും തെറ്റുണ്ട്. 'വീട്ടിൽ വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ അറിയാത്ത' ഞാൻ ഈ കാർ കൊണ്ട് നടന്നോളാം എന്ന് ആരോട് പറയാൻ, ആര് കേൾക്കാൻ. വല്യ മസിലുപിടുത്തം ഒന്നും ഇല്ലാണ്ട് കാറുകളെ പറ്റി വല്യ ധാരണ ഒന്നും ഇല്ലാത്ത ഞാൻ സമ്മതം മൂളി. 'നമ്മുടെ വീട്ടിലെ ആദ്യ കാർ ' വികാരം തന്നെ ആയിരുന്നു അമ്മയ്ക്കും. പിന്നെ വീട്ടിൽ മറ്റൊരാൾ കൂടെ വരുവല്ലേ, കുറെ അമ്പലങ്ങളിൽ ഒക്കെ പോവാനില്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ ഓ കെ പറഞ്ഞു. ഞാനും കുട്ടുവും (കസിൻ ) എ സ്റ്റാറിന്റെ കുറെ കിടിലൻ ഫോട്ടോ ഒക്കെ എടുത്ത് ഓ എൽ എക്‌സിൽ ഒരു പരസ്യം ഇറക്കി. 2011 മോഡൽ എ സ്റ്റാർ വില്പനയ്ക്ക്. വർഷങ്ങൾക്ക് മുൻപ് ഫ്രഷ് കാർ എന്ന മണിക്കുട്ടന്റെ സങ്കല്പത്തെ ചുരുട്ടിക്കൂ