Posts

Showing posts from 2021

സുൽത്താൻ (തമിഴ്)

Image
തമ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിന് തമിഴ് തെലുങ്ക് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും പിന്നീട് ഇന്നലെ ഹോട്ട്സ്റ്റാർ ഡിസ്‌നി പ്ലസിലൂടെ ഒൺലൈൻ ആയി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. കൈതി എന്ന വമ്പൻ ഹിറ്റിനു ശേഷമുള്ള ആക്ഷൻ ചിത്രമായതിനാൽ തന്നെ നല്ല പ്രതീക്ഷയോടെ കാർത്തിയുടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. 2016 ൽ ഇറങ്ങിയ റെമോ എന്ന ചിത്രത്തിന് ശേഷം ഭാഗിയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് സുൽത്താൻ. എസ് ആർ പ്രകാശ് ബാബു നിർമിച്ച ഈ ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. രാശ്മിക മന്ദനാ കാർത്തിയുടെ നായികയായി തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവരെ കൂടാതെ ലാൽ, നെപ്പോളിയൻ, അഭിരാമി, പൊൻവണ്ണൻ, യോഗി ബാബു, ഹരീഷ് പേരാടി, എം എസ് ഭാസ്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 2017 ൽ ആണ് കാർത്തി ഈ ചിത്രത്തിൽ സൈൻ ചെയ്യുന്നത്. 2019 ൽ രാശ്മിക ചിത്രത്തോടൊപ്പം ചേരുകയും പക്ഷെ അബദ്ധത്തിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് ചിത്രത്തിന്റ