Posts

Showing posts from January, 2012

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012

Image
2011 നെ പോലെ തന്നെ 2012 മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പണിപ്പുരയിലാണ്‌.ഒരുപാട്‌ ചിത്രങ്ങള്‍ റിലീസിന്‌ തയ്യാറായിക്കഴിഞ്ഞു.മോഹന്‍ലാലിണ്റ്റെ കാസനോവ, ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന സ്പാനിഷ്‌ മസാല തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും. മലയാളത്തിണ്റ്റെ പ്രധാന നടന്‍മാരെല്ലാം മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന്‌ ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.ബി.ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ഗ്രാണ്റ്റ്മാസ്റ്റര്‍, ഭീമണ്റ്റെ കഥ പറയുന്ന എം.ടി -ഹരിഹരന്‍ ടീമിണ്റ്റെ രണ്ടാമൂഴം,അര്‍ച്ചന കവിയുടെ അച്ചനായി അഭിനയിക്കുന്ന 'മാഡ്‌ ഡാഡ്‌',ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന തിയേറ്റര്‍ ഉടമയുടെ കഥ പറയുന്ന ടാകീസ്‌, സിദ്ധിക്കിണ്റ്റെ ചിത്രം, സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, പ്രിയദര്‍ശണ്റ്റെ ഹിന്ദി ചിത്രം തേസ്‌,ഷാജി എന്‍. കരുണിണ്റ്റെ ഗാഥ, ഷാജി കൈലാസിണ്റ്റെ ആക്ഷന്‍ ചിത്രം രാമന്‍ പോലീസ്‌,അതിഥിവേഷത്തിലെത്തുന്ന കാല്‍ച്ചിലമ്പ്‌ എന്നിവ മോഹന്‍ലാലിണ്റ്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളാണ്‌.ദൌത്യം-2, ബ്രേക്കിംഗ്‌ ന്യൂസ്‌, ദാസനും വിജയനും സ്വപ്നമാളിക, ഭാസുരം

2012 ണ്റ്റെ പ്രതീക്ഷകള്‍

Image
മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്.... 1. കാസനോവ  രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.  2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍ രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരിപ്പിക്കുക