Pages

Saturday, December 31, 2011

മലയാള സിനിമ 2011


മികച്ച 5 ചിത്രങ്ങള്‍
5. ഇന്ത്യന്‍ റുപ്പീ
4. ബ്യൂട്ടിഫുള്‍ 
3. ട്രാഫിക്ക്‌ 
2. സാള്‍ട്ട്‌ ഏന്‍ പെപ്പറ്‍ 
1. ആദാമിണ്റ്റെ മകന്‍ അബു 


മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ (ചിത്രത്തിണ്റ്റെ കലാമൂല്യം കണക്കിലെടുത്തിട്ടില്ല) സൂപ്പര്‍ഹിറ്റുകള്‍ 
 1. സാള്‍ട്ട്‌ ഏന്‍ പെപ്പര്‍ 
 2. ഇന്ത്യന്‍ റുപ്പീ 
 3. ബ്യൂട്ടിഫുള്‍ 
 4. ട്രാഫിക്‌ 
 5. സീനിയേഴ്സ്‌ 
 6. ചൈനാ ടൌണ്‍ 
 7. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്‌

ഹിറ്റുകള്‍ 
 1. മാണിക്യകല്ല്‌ 
 2. സ്നേഹവീട്‌ 
 3. മേക്കപ്പ്മാന്‍ 
 4. ഉറുമി 
 5. ജനപ്റിയന്‍ 
 6. രതിനിറ്‍വ്വേദം 
 7. സെവന്‍സ്‌ 
 8. ഡോക്ടറ്‍ ലൌ 
 9. മരുഭൂമികഥ 
 10. സ്വപ്നസഞ്ചാരി
ആവറേജ്‌ ഹിറ്റുകള്‍ 
 1. ഗദ്ദാമ 
 2. ചാപ്പാ കുരിശ്‌ 

ഫ്ളോപ്പുകള്‍
 1. ട്രയിന്‍ 
 2. കുടുംബശ്രീ ട്രാവത്സ്‌ 
 3. ത്രീ കിംഗ്സ്‌ 
 4. ദി മെട്രോ 
 5. അറ്‍ജുനന്‍ സാക്ഷി 
 6. തേജാഭായി 
 7. പയ്യന്‍സ്‌ 
 8. റേസ്‌ 
 9. ആഗസ്റ്റ്‌15
 10.   ഡബിള്‍സ്‌ 
 11. സിറ്റി ഓഫ്‌ ഗോഡ്‌ 
 12.  ദി ഫിലിം സ്റ്റാറ്‍ 
 13. മനുഷ്യമൃഗം 
 14. വെനീസിലെ വ്യാപാരി
 ലിസ്റ്റ്‌ നീളുന്നു...
ബോക്സ്‌ ഓഫീസ്‌ വിജയം നേടാത്ത നല്ല സിനിമകള്‍ 

 1. മേല്‍ വിലാസം 
 2. ആദാമിണ്റ്റെ മകന്‍ അബു 
 3. പ്രണയം
 4. മകരമഞ്ഞ്‌ മലയാളസിനിമയെ സ്നേഹിക്കുന്ന ചിത്രക്കൂട്ടിണ്റ്റെ എല്ലാ വായനക്കാറ്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...:)

Friday, December 30, 2011

തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ്‌ ഓഫീസ്‌


2011തമിഴകത്തിന്‌ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ്‌ സമ്മാനിക്കുന്നത്‌.ബോക്സ്‌ ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ്‌ തമിഴകത്ത്‌ റിലീസ്‌ ചെയ്തത്‌.ഇതില്‍ സൂര്യ,വിക്രം,വിജയ്‌,അജിത്‌ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്‌ മുതല്‍മുടക്കിയാണ്‌ ചിത്രീകരിക്കുന്നത്‌.ഇങ്ങനെ റിലീസ്‌ ആവുന്ന ചിത്രങ്ങള്‍ നിര്‍മ്മാതാവിന്‌ യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച്‌ നല്‍കുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ്‌ മികച്ച വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ്‌ ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്‌ പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.40 കോടി മുടക്കിയ ചിത്രം 130  കോടിയാണ്‌ തിരിച്ചുപിടിച്ചത്‌.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ 'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ 'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ്‌ ആണ്‍ സംവിധാനം ചെയ്തത്‌.ജീവയുടെ കരിയര്‍ ഗ്രാഫ്‌ ഉയര്‍ത്തുന്നതില്‍ കോ മുഖ്യപങ്കുവഹിച്ചു.സൂര്യയുടെ 'ഏഴാം അറിവ്‌ ' നല്ല കളക്ഷന്‍ നേടിയെങ്കിലും കാര്യമായ ലാഭം ഉണ്ടാക്കിയില്ല.എങ്കിലും 2011 ലെ   ബ്ളോക്ക്ബസ്റ്ററ്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്‌ മുരുകദാസിണ്റ്റെ ഏഴാം അറിവ്‌.മലയാളിതാരം അനന്യ മികച്ച പ്രകടനം കാഴ്ച്ചവെച്ച 'എങ്കേയും എപ്പോതും' സൂപ്പറ്‍ഹിറ്റായി മാറി. 

ധനുഷിന്‌ ദേശീയ അംഗീകാരം ലഭിച്ച 'ആടുകളം' ആണ്‌ ജനുവരിയില്‍ ആദ്യം റിലീസ്‌ ചെയ്ത ചിത്രങ്ങളില്‍ ഒന്ന്‌.ചിത്രം ഒരു നല്ല സിനിമ എന്ന രീതിയില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും ലാഭം കൊയ്യാന്‍ കഴിഞ്ഞില്ല.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത ധനുഷിണ്റ്റെ ആക്ഷന്‍ ചിത്രങ്ങളായ 'വെങ്കൈ','മാപ്പിള്ളൈ' എന്നിവ ഹിറ്റുകളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്‌.നന്ദനത്തിണ്റ്റെ തമിഴ്‌ റീമേക്ക്‌ 'സീദനില്‍' ഗസ്റ്റ്‌ റോളില്‍ വന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.അവസാനമായി ഇറങ്ങിയ 'മയക്കം എന്ന' നല്ല ചിത്രം എന്ന പേരുനേടി. കാര്‍ത്തി അഭിനയിച്ച സിരുത്തൈ പ്രതീക്ഷയ്ക്കൊത്ത്‌ ഉയര്‍ന്നില്ല.മലയാളം ബോഡിഗാര്‍ഡിണ്റ്റെ റീമേക്കായി ഇറങ്ങിയ വിജയ്‌ ചിത്രം 'കാവലന്‍' തരക്കേടില്ലാത്ത വിജയം നേടി.വിജയുടെ രണ്ടാമത്തെ ചിത്രം 'വേലായുധവും' വിജയിച്ചെങ്കിലും വിജയ്‌ ചിത്രങ്ങള്‍ നേടാറുണ്ടായിരുന്ന ബോക്സ്‌ ഓഫീസ്‌ വിജയങ്ങളുടെ അടുത്തെത്താന്‍ പോലും ഈ ചിത്രങ്ങള്‍ക്കായില്ല.ചിമ്പുവിണ്റ്റെ 'വാനം', വിക്രം മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച 'ദൈവതിരുമകള്‍' തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകളായി. 


കലാമൂല്യമുള്ള ഒരുപാട്‌ ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസായി.എന്നാല്‍ ഇവയ്ക്കൊന്നും വലിയ വിജയം നേടാന്‍ സാധിക്കാതെ പോയി.യുദ്ധം സെയ്‌,പയാനം, ആരണ്യകാണ്ഡം,മുറാന്‍, പോരാളി എന്നിവ സിനിമാപ്രേമികള്‍ സ്വീകരിച്ച തമിഴ്‌ ചിത്രങ്ങളാണ്‌.റിലീസായതില്‍ ഭൂരിഭാഗം സിനിമകളൂം ബോക്സ്‌ ഓഫീസില്‍ മൂക്കുംകുത്തി താഴെവീണ കാഴ്ച്ചയാണ്‌ തമിഴകത്ത്‌ കാണാന്‍ കഴിഞ്ഞത്‌.വന്താന്‍ വെണ്ട്രാന്‍, സീദന്‍ എന്നീ ചിത്രങ്ങളാണ്‌ പ്രതീക്ഷയോടെ ഇറങ്ങി പരാജയം രുചിച്ചത്‌.  

ബ്ളോക്ക്ബസ്റ്ററ്‍ ചിത്രങ്ങള്‍ 
 1. മങ്കാത്ത 
 2. ഏഴാം അറിവ്‌
സൂപ്പറ്‍ ഹിറ്റ്‌ ചിത്രങ്ങള്‍ 
 1. കോ
 2.  വേലായുധം 
 3. ദൈവതിരുമകന്‍ 
 4. കാഞ്ചന 
 5. എങ്കേയും എപ്പോതും
ഹിറ്റുകള്‍ 
 1. മയക്കം എന്ന 
 2. ആടുകളം 
 3. കാവലന്‍ 
 4. വാനം 
 5. കുല്ലനരി കൂട്ടം 
 6. പയാനം
ആവറേജ്‌ വിജയം നേടിയ ചിത്രങ്ങള്‍ 

 1. യുദ്ധം സെയ്‌ 
 2. രൌദ്രം 
 3. സിങ്കം പുലി 
 4. നടുനീസി നായ്ഗള്‍ 
 5. എങ്കെയും കാതല്‍ 
 6. വെടി 
 7. ആരണ്യകാണ്ഡം 
 8. 180 
 9.  വെങ്കൈ
 10. മാപ്പിള്ളൈ
 11. മുറാന്‍ 
 12. പോരാളി 
 13. യുവാന്‍ യുവതി 
 14. അവന്‍ ഇവന്‍
ഫ്ളോപ്പുകള്‍
 1.  ആട്‌ പുലി 
 2. സിവപ്പ്‌ സാമി 
 3. സീദന്‍
 4. വന്താന്‍ വെണ്ട്രാന്‍
 5. ഭവാനി
 6. തൂങ്കാനഗരം
 7. വിത്തകന്‍
 8. നാ സിവാങ്കിറേന്‍ 
 9. തമ്പിക്കോട്ടൈ 
ലിസ്റ്റ്‌ നീളുന്നു....


Thursday, December 29, 2011

ഡോണ്‍ 2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌ (Don 2: The king is back)


1978-ല്‍ പുറത്തിറങ്ങിയ 'ഡോണ്‍' എന്ന അമിതാഭ്‌ ബച്ചന്‍ ചിത്രത്തിണ്റ്റെ റീമേക്ക്‌ ആയിട്ടാണ്‌ ഷാറൂഖ്‌ ഖാന്‍ അഭിനയിച്ച 'ഡോണ്‍' 2006-ല്‍ റിലീസ്‌ ചെയ്യുന്നത്‌.യുവസംവിധായകനും അഭിനേതാവുമായ ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌.ഫര്‍ഹാന്‍ അക്തറും അച്ചന്‍ ജാവേദ്‌ അക്തറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ പഴയ ഡോണില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ   ഡോണ്‍ മികച്ച വിജയം നേടി.ചിത്രത്തിലെ ഡോണ്‍ എന്ന കഥാപാത്രത്തിണ്റ്റെ പുതിയ കഥ പറയുകയാണ്‌ 'ഡോണ്‍-2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌' എന്ന ചിത്രത്തിലൂടെ.ഫര്‍ഹാന്‍ അക്തര്‍ തന്നെ സംവിധാനം ചെയ്യുന്ന ഡോണ്‍-2 ഹോളീവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന ആക്ഷന്‍ ത്രില്ലര്‍ എന്ന അഭിപ്രായം ഇതിനകം തന്നെ നേടികഴിഞ്ഞു.ബോളീവുഡിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്തെറിയുമെന്ന സൂചന നല്‍കിക്കൊണ്ട്‌ ഡോണ്‍-2 മുന്നേറുന്നു.

ഷാറൂഖിണ്റ്റെ പലവിധ ഗെറ്റപ്പുകളാണ്‌ ചിത്രത്തിലുള്ളത്‌.കഴിഞ്ഞ കുറേ കാലമായി തായ്ലാണ്റ്റ്‌ കള്ളക്കടത്ത്‌ ചെയ്യുന്ന ഡോണ്‍ തണ്റ്റെ ബിസ്സിനസ്സ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡ്രഗ്‌ ഡീലേഴ്സുമായി നടത്തുന്ന സംഘട്ടനരംഗങ്ങളിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌.അവിടെ വച്ച്‌ എല്ലാവരേയും കീഴ്പ്പെടുത്തുന്ന  ഡോണ്‍ മലേഷ്യയില്‍ തനിക്കായി അന്വേഷണം നടത്തുന്ന റോമ(പ്രിയങ്കാ ചോപ്ര), ഇന്‍സ്പെക്ടര്‍ മാലിക്‌(ഓം പുരി) എന്നീ പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ മുന്നില്‍ കീഴടങ്ങുന്നു.ജയിലിലടയ്ക്കപ്പെടുന്ന ഡോണ്‍, അവിടെവച്ച്‌ തണ്റ്റെ മുഖ്യശത്രു വരദാനെ(ബോമന്‍ ഇറാനി) കണ്ടുമുട്ടുന്നു.ഫ്ളാഷ്ബാക്കില്‍ വരദാന്‍ എങ്ങനെ ജയിലിലായി എന്ന ദൃശ്യം ഡോണ്‍ എന്ന ചിത്രം  കാണാത്തവര്‍ക്കായി കാണിച്ചുതരുന്നുണ്ട്‌.തുടര്‍ന്ന്‌ ഡോണും വരദാനും ജയില്‍ ചാടുന്നു. പിന്നീട്‌ സ്വിറ്റ്സര്‍ലാണ്റ്റില്‍ എത്തുന്ന ഡോണ്‍, തണ്റ്റെ കൂട്ടുകാരി അയിഷ(ലാറാ ദത്ത)യും വരദാനുമായി ചേര്‍ന്ന്‌ വരദാണ്റ്റെ ലോക്കറിലുള്ള ടേപ്പ്‌ കൈപ്പറ്റുന്നു.ഇതില്‍ ഡി.സെഡ്‌.ബി എന്ന യൂറോപ്രിണ്റ്റിംഗ്‌ ബാങ്കിണ്റ്റെ വൈസ്‌ പ്രസിഡണ്റ്റ്‌ ആയ ദിവാനെ(അലി ഖാന്‍) ബ്ളാക്ക്‌മെയ്ല്‍ ചെയ്യാനുള്ള രേഖകളയിരുന്നു.തുടര്‍ന്ന്‌ ഇയാളെ ബ്ളാക്ക്മെയ്ല്‍ ചെയ്യുകയും യൂറോ പ്രിണ്റ്റ്‌ ചെയ്യുന്ന പ്ളേറ്റ്സ്‌ കൈക്കലാക്കാന്‍ നടത്തുന്ന സാഹസികമായ നീക്കങ്ങളാണ്‌ ഡോണ്‍-2 പറയുന്നത്‌.ഇതിനായി കമ്പ്യൂട്ടര്‍ ഹാക്കര്‍ ആയ സമീര്‍(കുനാല്‍ കപൂറ്‍) ഡോണിണ്റ്റെ കൂടെയുണ്ട്‌.ഇഴഞ്ഞു നീങ്ങുന്ന ഒന്നാം പകുതി ഇത്തരം ഡോണിണ്റ്റെ തയ്യാറെടുപ്പുകളും,റോമ ഡോണിനെ പിടികൂടാന്‍ പെടാപാടുപെടുന്നതുമോക്കെയായി  മുന്നോട്ട്‌ പോകുന്നു.ഇടയ്ക്ക്‌ കയറിവരുന്ന ഹൃതിക്‌ റോഷണ്റ്റെ ഗസ്റ്റ്‌ അപ്പിയറന്‍സ്‌ അത്ഭുതപ്പെടുത്തിയില്ല.ഷാറൂഖിണ്റ്റെ പഞ്ച്‌ ഡയലോഗുകളില്‍ ആവര്‍ത്തവിരസത അനുഭവപ്പെട്ടു.പേരിനു മാത്രമ്മുള്ള 3-ഡി എഫക്റ്റ്സും നിരാശപ്പെടുത്തി. രണ്ടാം പകുതി കഥപറച്ചിലിനു കുറേ കൂടി വേഗത കൂടിയതായി തോന്നി. ബാങ്ക്‌ കൊള്ളയും, ഡോണിനെയും, വരദാനിനെയും പിടികൂടാന്‍ പോലീസ്‌ നടത്തുന്ന നീക്കങ്ങളും ഒക്കെയായി ചടുലമായി നീങ്ങിയെങ്കിലും ഡോണിനെ പോലീസ്‌ പിടികൂടുന്നതും,തണ്റ്റെ പഴയ ഇഷ്ടം കാണിക്കുന്ന രംഗങ്ങളും ഒക്കെയായി വീണ്ടും  കുറച്ച്  നേരം ബോറടിപ്പിച്ചു.എന്നാല്‍ അവസാനനിമിഷങ്ങള്‍ പ്രേക്ഷകരെ കയ്യിലെടുത്തു.ഡോണ്‍ തണ്റ്റെ ശത്രുക്കളെ കീഴ്പ്പെടുത്തുകയും തണ്റ്റേതായ ലോകത്ത്‌ രാജാവായി വാഴുകയും ചെയ്യുന്നതാണ്‌ കഥാവസാനം.  

ഡോണ്‍ എന്ന ആദ്യചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഡോണ്‍-2 വിലും മുഖം കാണിക്കുന്നുണ്ട്‌.എല്ലാ കഥാപാത്രങ്ങളും ചിത്രത്തിണ്റ്റെ കഥാഗതിയില്‍ തുല്യപ്രാധാന്യം അര്‍ഹിക്കുന്നു.ഇന്‍സ്പെക്ടറ്‍ മാലിക്‌, റോമ,വരദാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഡോണിണ്റ്റെ ആദ്യ പതിപ്പ്‌ കണ്ടവറ്‍ക്ക്‌ മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്‌. ഡോണ്‍ എന്ന ചിത്രത്തില്‍ നിന്നും ഡോണ്‍-2 വിലേക്ക്‌ വരുമ്പോള്‍ ഷാറൂഖ്‌ ഖാന്‍ കുറച്ചുകൂടി അമിതാഭിനയം കാഴ്ച്ചവെച്ചതായി അനുഭവപ്പെട്ടു.സ്റ്റൈലിഷ്‌ ആയി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ഇതെന്നു തോന്നുന്നു.കാര്യമായ അഭിനയമുഹൂര്‍ത്തങ്ങളൊന്നും ഇല്ലാതിരുന്ന ചിത്രത്തില്‍ ഷാറൂഖിണ്റ്റെ ആരാധകരോട്‌ നീതിപുലര്‍ത്തുന്ന പ്രകടനമാണ്‌ കിംഗ്‌ ഖാന്‍ കാഴ്ചവെച്ചത്‌.വരദാനായി ബൊമാന്‍ ഇറാനി കയ്യടി നേടി.പ്രിയങ്ക ചോപ്ര,ഓം പുരി, കുനാല്‍ കപൂറ്‍ എന്നിവരും മികച്ചുനിന്നു.ഫര്‍ഹാന്‍ അക്തര്‍, അമീത്‌ മെഹ്ത, അമരീഷ്‌ ഷാ എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഡോണ്‍ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാന്‍ ഇവര്‍ക്കായി. ഗാനങ്ങള്‍ ഡോണിനോട്‌ കിടപിടീക്കുന്നതല്ല. ഡോണിലെ യേ മേരാ ദില്‍,മേ ഹൂ ഡോണ്‍,ആജ്‌ കീ രാത്ത്‌ എന്നീ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചവയായിരൂന്നു.പശ്ചാത്തലസംഗീതത്തില്‍ പുതുമയൊന്നും കാണാന്‍ സാധിച്ചില്ല. ശങ്കര്‍-എഹ്സാന്‍-ലോയ്‌ ആണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌. ഡോണിണ്റ്റെ സംഗീതവും ഇവരായതിനാലാവാം ആ ചിത്രത്തിലെ പല സംഗീതവും ഇവിടെ കടമെടുത്തിട്ടുണ്ട്‌. ജേസണ്‍ വെസ്റ്റിണ്റ്റെ ചായാഗ്രഹണം മനോഹരമായി.ഹോളിവുഡ്‌ ചിത്രങ്ങളില്‍ കണ്ടുമറന്ന പല ആക്ഷന്‍ രംഗങ്ങളും ഡോണ്‍-2 വില്‍ കാണാം. 

146 മിനിട്ടുകള്‍ ദൈര്‍ഘ്യമുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ റിലയന്‍സ്‌ ഏണ്റ്റര്‍ടെയ്ന്‍മണ്റ്റ്‌ ആണ്‌ തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്‌.ഫര്‍ഹാന്‍ അക്തര്‍, ഷാറൂഖ്‌ ഖാന്‍,രിതേഷ്‌ സിധ്വാനി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച ചിത്രം, ജെര്‍മ്മനി,മലേഷ്യ എന്നീ രാജ്യങ്ങളില്‍ വച്ച്‌ 75 കോടി മുതല്‍മുടക്കി ചിത്രീകരിച്ചിരിക്കുന്നു.വെറും ആറു ദിവസങ്ങള്‍ കൊണ്ട്‌ മുതല്‍മുടക്ക്‌ തിരിച്ചുപിടിച്ചിരിക്കുകയാണ്‌ ഡോണ്‍-2.സല്‍മാന്‍ ഖാണ്റ്റെ ദബാങ്ങിണ്റ്റെ കളക്ഷന്‍ വെട്ടിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഡോണ്‍-2 വിണ്റ്റെ അണിയറപ്രവര്‍ത്തകര്‍.ഡോണ്‍-2 ദിവസവും നേടുന്ന കളക്ഷന്‍ കണക്കുകള്‍ സല്‍മാന്‍ നേരിട്ട്‌ അന്വേഷിക്കുന്നു എന്ന വാറ്‍ത്ത ഇപ്പോള്‍ തന്നെ ബോളിവുഡില്‍ ചൂടുള്ള ചറ്‍ച്ചയായി മാറിക്കഴിഞ്ഞു.എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഡോണ്‍-2, ഇനി ഈയടുത്ത കാലത്തൊന്നും ബോളിവുഡ്ഡില്‍ തരംഗം ശൃഷ്ടിക്കുന്ന ചിത്രങ്ങള്‍ വരാനില്ല എന്നിരിക്കെ എതിരാളികളില്ലാതെ ഏറെ കാലം മുന്നോട്ട്‌ പോകുമെന്ന് വിശ്വസിക്കാം. 

റേറ്റിംഗ്‌ : 7.5 / 10

Monday, December 19, 2011

വെനീസിലെ വ്യാപാരി (Venicile Vyapari)

 മായാവിയുടെയും ചട്ടമ്പിനാടിണ്റ്റെയും വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാഫി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ വെനീസിലെ വ്യാപാരി. ക്ളാസ്മേറ്റ്സ്‌, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കിയ ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വെനീസിലെ വ്യാപാരിക്ക്‌ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഏതൊരു തട്ടിക്കൂട്ട്‌ കഥയും തണ്റ്റെ സംവിധാനമികവിനാലും, ഷാഫി ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണമായ കോമഡിരംഗങ്ങളാലും സൂപ്പര്‍ഹിറ്റുകളാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ ഷാഫി. വണ്‍ മാന്‍ ഷോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ഈ ഘടകങ്ങളാണ്‌ ഷാഫി ചിത്രങ്ങളെ വിജയിപ്പിക്കുന്നത്‌.ഒരു സാധാരണപ്രേക്ഷകനെ സിനിമയിലുടനീളം കലര്‍പ്പില്ലാത്ത തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി ചിരിപ്പിക്കുന്നതോടൊപ്പം കഥ പറഞ്ഞു പോകുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമിണ്റ്റെ ശൈലി പിന്തുടര്‍ന്ന റാഫിയുടെ അനിയന്‍ പിന്നീട്‌ ഇവരെക്കാള്‍ വെല്ലുന്ന സംവിധായകനായി മാറുകയായിരുന്നു.കല്ല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി എന്നിവ ഉദ്ധാഹരണങ്ങള്‍.മായാവിക്ക്‌ ശേഷം ഇറങ്ങിയ പല ചിത്രങ്ങളും ഈയൊരു നിലവാരം പുലര്‍ത്തിയില്ല.ചോക്ളേറ്റ്‌ പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ട്‌ ശ്രദ്ധേയമായെങ്കിലും, പിന്നീടിറങ്ങിയ ലോലിപ്പോപ്പ്‌ പരാജയമായി.ചട്ടമ്പിനാടിലൂടെ തിരിച്ചുവന്ന ഷാഫി, കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്ന ദിലീപ്‌ ചിത്രത്തിലൂടെ ഇമേജ്‌ വീണ്ടെടുത്തു.ഒരു ഷാഫി ചിത്രം എന്ന നിലയില്‍ മാത്രം വിജയിച്ച ചിത്രമായിരുന്നു ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ മേക്കപ്മാന്‍.വീണ്ടും പഴയ നിലവാരത്തിലേക്ക്‌ തിരിച്ചുവരവിനാണ്‌ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വെനീസിലെ വ്യാപാരി ഒരുക്കിയത്‌.മുരളി ഫിലിംസ്‌ തിയേറ്ററില്‍ എത്തിച്ചിരിക്കുന്ന ഈ ചിത്രം മമ്മൂട്ടി ഫാന്‍സിണ്റ്റെ ഏറേ കാലത്തെ കാത്തിരിപ്പിനു ശേഷം ഡിസംബര്‍ 16 ന്‌ മോഹന്‍ലാലിണ്റ്റെ മരുഭൂമികഥയ്ക്കൊപ്പം റിലീസ്‌ ചെയ്തു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്ന കര്‍ത്തവ്യം മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറ്റ്‌ പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തി.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ആണ്‌ വെനീസിലെ വ്യാപരിയുടെ കഥ ഒരുക്കിയിരിക്കുന്നത്‌.ആലപ്പുഴയിലെ ഒരു ഗ്രാമത്തില്‍ നടന്ന അജയന്‍( കൊലപാതകത്തിണ്റ്റെ അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍  പവിത്രന്‍ (മമ്മൂട്ടി) എന്ന പോലിസ്‌ ഉദ്ധ്യോഗസ്ഥനെ അജയണ്റ്റെ നാട്ടിലേക്ക്‌ അന്വേഷണത്തിനായി അയക്കുന്നിടത്താണ്‌ കഥ തുടങ്ങുന്നത്.മേലുദ്ധ്യോഗസ്ഥണ്റ്റെ(ജനാര്‍ദ്ധനന്)) മകള്‍ ലക്ഷ്മി(പൂനം ബജ്വ്വ) പവിത്രനെ ഇഷ്ടപ്പെടുന്നുണ്ടെന്ന കാരണത്താല്‍ ഇയാളെ മാറ്റിപ്പാര്‍പ്പിക്കുക എന്ന ഉദ്ദേശം കുടി കണക്കിലെടുത്താണ്‌ അന്വേഷണത്തിനയക്കാന്‍ തീരുമാനിച്ചത്‌.ചതിക്കാത്ത ചന്തുവിനെ ഈ രംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തിയേക്കാം.കിഴക്കിണ്റ്റെ വെനീസായ ആലപ്പുഴയിലേക്ക്‌ വ്യാപാരിയായി ആള്‍മാറാട്ടം നടത്തി അന്വേഷണത്തിനായി പോകുന്ന പവിത്രന്‍ പിന്നീട്‌ വ്യാപാരമാണ്‌ തനിക്ക്‌ പറഞ്ഞ ജോലി എന്ന തിരിച്ചറിവില്‍ കയര്‍ വ്യവസായം തുടങ്ങുന്നു.ഇതിനായി പോലീസ്‌ ജോലി രാജി വയ്ക്കുന്നു.പിന്നീട്‌ ഈ ഗ്രാമത്തിലെ മറ്റ്‌ മുതലാളിമാര്‍ ഇയാള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളും, പവിത്രന്‍ മുതലാളിയായി തീര്‍ന്ന വെനീസിലെ വ്യാപാരി നേരിടുന്ന പുത്തന്‍ പ്രശ്നങ്ങളുമാണ്‌ ചിത്രത്തിലുടനീളം.വ്യാപാരിയായി മാറിയ പവിത്രണ്റ്റെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെ ബോറടിപ്പിക്കുന്ന രീതിയിലാണ്‌ തിരക്കഥാകൃത്ത്‌ കാണിച്ചുതന്നിരിക്കുന്നത്‌.ഗതിവിട്ട്‌ സഞ്ചരിക്കുന്ന ചിത്രം അവസാനനിമിഷം തിരിച്ച്‌ കഥാഗതി വീണ്ടെടുത്ത്‌ പ്രേക്ഷകരെ സമാധാനപ്പെടുത്തുന്ന രീതിയിലേക്ക്‌ വരുന്നുണ്ടെങ്കിലും ഒടുവില്‍ ക്ളൈമാക്സ്‌ രംഗങ്ങള്‍ ക്ഷമ നശിപ്പിച്ചുകളഞ്ഞു.കാലങ്ങളായി ഉദയകൃഷ്ണ-സിബി ടീം പല അച്ചുകളില്‍ വാര്‍ത്തെടുക്കുന്ന തിരക്കഥ പോലൊന്ന്‌ തന്നെയാണ്‌ വെനീസിലെ വ്യാപാരിയും.പുതുമ ആഗ്രഹിക്കുന്ന,അംഗീകരിക്കുന്ന മലയാളിപ്രേക്ഷകറ്‍ക്ക്‌ നേരെയുള്ള പഴകിയ വിപണനതന്ത്രമായി മാറി വെനീസിലെ വ്യാപാരി.

1980 ല്‍ പുറത്തിറങ്ങിയ അങ്ങാടിയെന്ന ചിത്രത്തിലെ 'കണ്ണും കണ്ണും' എന്ന ഗാനത്തിനെ വീണ്ടും അവതരിപ്പിച്ചത്‌ ഹൃദ്യമായി.തിയേറ്ററില്‍ ഈ ഗാനത്തിനുണ്ടായ കരഘോഷം മലയാളികളുടെ മനസ്സില്‍ അന്നും ഇന്നും നിത്യവസന്തമായി ഈ ഗാനം നിലനില്‍ക്കുന്നു എന്നതിണ്റ്റെ തെളിവാണ്‌.. മമ്മൂട്ടിയും-പൂനവും പാടിയഭിനയിച്ചാണ്‌ വെനീസിലെ വ്യാപാരിയില്‍ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്‌.പഴമയുടെ സൌന്ദര്യം ഒട്ടും ചോരാതെ മനോഹരമായി ചിത്രീകരിക്കാന്‍ വെനീസിലെ വ്യാപാരിയിലൂടെ കഴിഞ്ഞു.ശ്യാം ദത്ത്‌ പകര്‍ത്തിയെടുത്ത ദൃശ്യഭംഗി ഈ ഗാനത്തിനെന്നല്ല ചിത്രത്തിലുടനീളം മിഴിവേകി.എണ്‍പതുകളിലെ പശ്ചാത്തലം ക്യാമറയില്‍ കൊള്ളിക്കുക എന്ന കടമ തെറ്റില്ലാത്ത രീതിയില്‍ ശ്യാം ദത്ത്‌ നിര്‍വ്വഹിച്ചിരിക്കുന്നു.മമ്മൂട്ടിയുടെ നിറസാന്നിദ്ധ്യമാണ്‌ പ്രേക്ഷകരെ(പ്രത്യേകിച്ച്‌ ഇക്കയുടെ ഫാന്‍സിനെ) കുറച്ചെങ്കിലും പിടിച്ചിരുത്തുന്ന ഘടകം.വിവിധ ഗെറ്റപ്പുകളില്‍ ഇവിടെ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്‌.നായികമാരായി എത്തുന്ന കാവ്യാ മാധവന്‍(അമ്മു), പൂനം ബജ്വ എന്നിവര്‍ക്ക്‌ കാവ്യാ മാധവണ്റ്റെ കുറച്ച്‌ സെണ്റ്റിമെണ്റ്റ്സ്‌ രംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.സുരാജ്‌ വെഞ്ഞാറമൂട്‌, സലീം കുമാര്‍, ജഗതി എന്നിവരാണ്‌ തമാശാരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്‌.കൂടെ ഗിന്നസ്‌ പക്രുവും.കോമഡിരംഗങ്ങള്‍ എല്ലം എവിടെയോ കണ്ടുമറന്ന പോലെ തോന്നും.പശ്ചാത്തലം എണ്‍പതുകള്‍ ആയതുകൊണ്ടാവാം പഴയ കോമഡികള്‍ ആവര്‍ത്തിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു.വിജയരാഘവന്‍, ശ്രീരാമന്‍,സുരേഷ്‌ കൃഷ്ണ എന്നിവരും മുഖം കാണിക്കുന്നുണ്ട്‌..അജയനായി അഭിനയിച്ചിരിക്കുന്നത്‌ ബിജു മേനോന്‍ ആണ്‌.... ...ക്ളൈമാക്സ്‌ രംഗങ്ങളില്‍ സുരേഷ്‌ കൃഷ്ണയുടേ കൂടെ അണി നിരന്ന്‌ നില്‍ക്കുന്ന വില്ലന്‍മാരില്‍ ഒരു മുഖം റാവുത്തറിണ്റ്റേതായിരുന്നു.വിയറ്റ്നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ അതേ റാവുത്തര്‍.ബിജി പാല്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ തരക്കേടില്ല എന്നു പറയാം.കൈതപ്രം ആണ്‌ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്‌...

ഫാന്‍സിനെ രസിപ്പിച്ച്‌ വെനീസിലെ വ്യാപാരി എത്ര കാലം തിയേറ്ററുകളില്‍ കാണുമെന്ന് കണ്ടറിയാം.പ്രത്യേകിച്ച്‌ ഇക്കയ്ക്കിപ്പൊ കണ്ടകശനി ശരിക്കും കൊണ്ടിരിക്കുന്ന സമയവും.ഈ വറ്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും എട്ടുനിലയ്ക്ക്‌ പൊട്ടിയതാണ്‌.ഇനിയൊരു പരാജയം കൂടി ഇക്കയുടേ ഫാന്‍സ്‌ സഹിക്കൂല.അതിനാല്‍ തന്നെ എന്ത്‌ വിലകൊടുത്തും ഈ ചിത്രം വിജയിപ്പിക്കുമെന്ന് വിചാരിക്കാം.പരസ്യവാചകം പോലെ പുത്തന്‍ വിപണനതന്ത്രങ്ങള്‍ പയറ്റിയ ഈ വ്യാപാരചിത്രം വിപണിയില്‍ ലാഭം കൊയ്യുമോ?? കണ്ടറിയാം...

റേറ്റിംഗ്‌ : 5/10

Monday, December 12, 2011

മയക്കം എന്ന (Mayakkam Enna)


ഒരു ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ എന്നതിലുപരി 'വൈ ദിസ്‌ കൊലവെരി ഡി' എന്ന ഗാനം പാടിയതിണ്റ്റെ പേരിലാവും ഇപ്പോള്‍ യുവനടന്‍ ധനുഷ്‌ അറിയപ്പെടുന്നത്‌.ധനുഷിണ്റ്റെ റിലീസായ ഏറ്റവും പുതിയ ചിത്രമാണ്‌ 'മയക്കം എന്ന'.

ജെമിനി ഫിലിംസിണ്റ്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ്‌ ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.ധനുഷ്‌-ശെല്‌വരാഘവന്‍ കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുകയാണ്‌ മയക്കം എന്നയിലൂടെ. സഹോദരന്‍മാരായ ധനുഷും, ശെല്‌വരാഘവനും തുള്ളുവതോ ഇളമെയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തമിഴ്‌ സിനിമയില്‍ അരങ്ങേറുന്നത്‌.ഈ ചിത്രം തമിഴില്‍ പുത്തന്‍ തരംഗം ശൃഷ്ടിച്ചു.പിന്നീട്‌ ഇവര്‍ ഒന്നിച്ച കാതല്‍ കൊണ്ടേനും വ്യത്യസ്ത രീതിയിലുള്ള പ്രണയകഥ പറഞ്ഞ്‌ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ശെല്‌വരാഘവന്‌ ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ ലഭിച്ചു.ഏറെ കാലത്തിന്‌ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന 'മയക്കം എന്ന' പ്രതീക്ഷയോടെ സിനിമാലോകം കാത്തിരുന്ന ചിത്രമാണ്‌.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കെല്ലാം ഉയരെ പറന്ന്‌ മനോഹരമായ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്‌ ശെല്‌വരാഘവന്‍ മയക്കം എന്നയിലൂടെ.

വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫറാവാന്‍ കൊതിക്കുന്ന കാര്‍ത്തിക്കിണ്റ്റെ(ധനുഷ്‌) ജീവിതമാണ്‌ ചിത്രത്തില്‍ പറയുന്നത്‌.സൌഹൃദം,പ്രണയം എന്നീ വികാരങ്ങളെ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.ഫോട്ടോഗ്രാഫി ജീവിതമാര്‍ഗമായി കാണുന്ന കഴിവുള്ള ഫോട്ടോഗ്രാഫര്‍ ആണ്‌ കാര്‍ത്തിക്‌.തണ്റ്റെ പ്രൊഫഷണല്‍ ജീവിതം നാട്ടിന്‍പുറത്തെ കല്യാണവീടുകളില്‍ ഫോട്ടോ എടുത്ത്‌ നശിപ്പിക്കേണ്ടതല്ലെന്നുള്ള തിരിച്ചറിവ്‌ കാര്‍ത്തിക്കിനുണ്ടായിരുന്നു.കാര്‍ത്തിക്കിണ്റ്റെ കഴിവ്‌ അംഗീകരിക്കുന്ന സുഹൃത്തുക്കള്‍ അവനെ 'ജീനിയസ്‌' എന്നാണ്‌ വിളിച്ചുപോരുന്നത്‌.വൈള്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫിയില്‍ തണ്റ്റെ റോള്‍മോഡല്‍ മധേഷ്‌ കൃഷ്ണസ്വമി(രവിപ്രകാശ്‌)യുടെ അസിസ്റ്റണ്റ്റ്‌ ആയി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന കാര്‍ത്തിക്‌ ഇദ്ദേഹത്തെ കണ്ട്‌ കാര്യം പറഞ്ഞെങ്കിലും മധേഷ്‌ പരിഹസിച്ചയച്ചു.ഇതിനിടയിലാണ്‌ കാര്‍ത്തിക്കിണ്റ്റെ ഉറ്റസുഹൃത്ത്‌ സുന്ദര്‍ (സുന്ദറ്‍ രാമു) തണ്റ്റെ കാമുകി യാമിനി(റിച്ച) യെ കാര്‍ത്തിക്കിന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നത്‌.ആദ്യത്തെ ഇഷ്ടക്കേടുകള്‍ക്ക്‌ ശേഷം കാര്‍ത്തിക്കും യാമിനിയും അടുക്കുന്നു.കാര്‍ത്തിക്കിണ്റ്റെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ യാമിനി കാര്‍ത്തിക്കിന്‌ ഒരു നല്ല ഫോട്ടോഷൂട്ട്‌ തരപ്പെടുത്തിക്കൊടുക്കുന്നു.നിറ്‍ഭാഗ്യവശാല്‍ ഫോട്ടോകള്‍ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.ഈ ഒരു തിരിച്ചടിയില്‍ നിന്നും തനിക്ക്‌ പറ്റിയ മേഘല വൈല്‍ഡ്ലൈഫ്‌ ഫോട്ടോഗ്രാഫി ആണെന്ന് കാര്‍ത്തിക്‌ തിരിച്ചറിയുന്നു. വീെണ്ടും മധേഷിനെ കാണുന്ന കാര്‍ത്തിക്കിന്‌ മധേഷ്‌ ഒരു ജോലി ഏല്‍പ്പിക്കുന്നു.വിജയിച്ചാല്‍ ഇയാളുടെ അസിസ്റ്റണ്റ്റ്‌ ആകാമെന്ന ഉറപ്പ്‌ പറഞ്ഞതിനാല്‍ കാര്‍ത്തിക്‌ ദൌത്യനിറ്‍വ്വഹണത്തിനായി പുറപ്പെടുന്നു.കൂടെ സുന്ദറും,യാമിനിയും.ഈ യാത്രക്കിടയില്‍ യാമിനിയും കാര്‍ത്തിക്കുംതമ്മിലുള്ള സൌഹൃദം പിന്നീട്‌ പ്രണയമായി മാറുന്നു.തുടറ്‍ന്നുള്ള സംഘറ്‍ഷഭരിതമായ നിമിഷങ്ങളും, കാര്‍ത്തിക്കിണ്റ്റെ ഫോട്ടോഗ്രാഫറ്‍ ജീവിതവും കോര്‍ത്തിണക്കി കഥ മുന്നോട്ട്‌ പോകുന്നു.വികാരഭരിതമായ രംഗങ്ങള്‍ ചിത്രത്തിലുടനീളം കാണാം.

ധനുഷിണ്റ്റെ അഭിനയം കലക്കി.ആടുകളത്തിലെ അഭിനയത്തിന്‌ ദേശീയ അവാറ്‍ഡ്‌ കിട്ടിയെങ്കില്‍ ഈ വറ്‍ഷവും ഇതു ധനുഷിനു തന്നെ വരുന്ന ലക്ഷണങ്ങളാണ്‌ കാണുന്നത്‌.ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ പല നിമിഷങ്ങള്‍ അതിണ്റ്റേതായ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട്‌ മനോഹരമായി ധനുഷ്‌ അവതരിപ്പിച്ചു.ജീവിതത്തിലെ പല ഘട്ടങ്ങള്‍ ആണ്‌ മയക്കം എന്നയിലൂടെ ധനുഷ്‌ അഭിനയിച്ച്‌ ഫലിപ്പിച്ചിരിക്കുന്നത്‌.ധനുഷിണ്റ്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‌തൂവലാണ്‌ മയക്കം എന്നയിലെ കാര്‍ത്തിക്‌. റിച്ച എന്ന തെലുങ്കന്‍ സുന്ദരിയുടെ ആദ്യ തമിഴ്‌ പടമാണ്‌ മയക്കം എന്ന.ആദ്യചിത്രം തന്നെ ഇത്രയും വ്യത്യസ്തമായൊരു റോള്‍ കിട്ടിയത്‌ ഈ നടിയുടെ ഭാഗ്യമാണ്‌.ഗൌരവക്കാരിയായ യാമിനിയുടെ വേഷം ഗൌരവം ഒട്ടും ചോരാതെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച റിച്ച ചിത്രത്തിണ്റ്റെ അവസാനഭാഗങ്ങളില്‍ പ്രേക്ഷകരെ തണ്റ്റെ അഭിനയ മികവിനാല്‍ കയ്യിലെടുത്തു.ചിത്രം അവസാനിച്ചപ്പോള്‍ ഉണ്ടായ കരഘോഷം റിച്ചയ്ക്കും കൂടി ഉള്ളതായിരുന്നു.ധനുഷും റിച്ചയും പലയിടങ്ങളിലും മത്സരിച്ചഭിനയിക്കുന്നതായി തോന്നി.കുറച്ച്‌ പേരെ ചിത്രത്തില്‍ കാര്യമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളു.അവരെല്ലം തന്നെ തങ്ങളുടെ വേഷം മനോഹരമാക്കി.ഒരു വൈള്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫറുടെ കഥയായതിനാല്‍ ഫോട്ടോഗ്രാഫിക്ക്‌ അമിതപ്രധാന്യം ചിത്രത്തിണ്റ്റെ ഓരോ ഫ്രയിമിലും നിറഞ്ഞു നില്‍ക്കണം.ഈയൊരു മഹത്തായ ചുമതല ശെല്‌വരാഘവന്‍ ഏല്‍പ്പിച്ചത്‌ ചായാഗ്രാഹകന്‍ റാംജിയെയാണ്‌.തണ്റ്റെ ആയിരത്തില്‍ ഒരുവനിലും റാംജിയായിരുന്നു ഈ റോള്‍ നിറ്‍വ്വഹിച്ചത്‌.തന്നെ ഏല്‍പിച്ച ജോലിയോട്‌ റാംജി ഏറെക്കുറേ നീതിപുലറ്‍ത്തി.ഫോട്ടോഗ്രാഫുകളേക്കാള്‍ മനോഹരമായിരുന്നു ഓരോ ഫ്രയിമും.കൊല ഭാസ്കറ്‍ ആണ്‌ എഡിറ്റിംഗ്‌ നിറ്‍വഹിച്ചത്‌.ജി.വി.പ്രകാശിണ്റ്റെ സംഗീതം ആണ്‌ എടുത്തുപറയേണ്ട മറ്റൊരുവസ്തുത.'നാന്‍ സൊന്നതും മഴൈ', 'പിറൈതേടും' എന്നീ ഗാനങ്ങള്‍ കേട്ടിരിക്കാം.സന്ദറ്‍ഭോചിതമായ വേറെ രണ്ട്‌ പാട്ടുകളും ചിത്രത്തിലുണ്ട്‌.ഇതില്‍ 'വൊഡ വൊഡ', 'കാതല്‍ എന്‍ കാതല്‍' എന്നീ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌ ധനുഷ്‌ ആണ്‌.അവസരോചിതമായ പശ്ചാത്തലസംഗീതം ചിത്രത്തെ കൂടുതല്‍ സുന്ദരമാക്കി.

 വളരെ പതുക്കെ സഞ്ചരിക്കുന്നു എന്നത്‌ ചിത്രത്തിണ്റ്റെ ഒരു പോരായ്മയായി ചൂണ്ടികാണിക്കാം.ചില ഭാഗങ്ങളില്‍ അഭിനയപ്രകടനം കുറച്ച്‌ അമിതമായിപോയെന്ന് തോന്നി.പൂറ്‍ണ്ണതയ്ക്ക്‌ വേണ്ടി ചില തമിഴ്‌ സിനിമകളില്‍ ഈ അമിതാഭിനയം കാണാറുള്ളതാണ്‌.പാട്ടുകളില്‍ കടന്നുവരുന്ന ഡപ്പാംകൂത്ത്‌ നൃത്തം,കല്ലുകടിയായി തോന്നുന്ന ചിലരംഗങ്ങള്‍ എന്നിവ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി.പക്ഷേ തമിഴ്ചിത്രത്തെ ഇങ്ങനെ വിലയിരുത്തുന്നത്‌ ശരിയല്ല എന്നതാണ്‌ വാസ്തവം. ഈ പ്രശ്നങ്ങള്‍ മാറ്റിനിറ്‍ത്തിയാല്‍ മയക്കം എന്ന ഒരു മനോഹരചിത്രമാണ്‌.'എ ബ്യൂട്ടിഫുള്‍ മൈണ്റ്റ്‌' എന്ന ഹോളിവുഡ്‌ ചിത്രത്തോട്‌ സാമ്യതതോന്നുമെങ്കിലും കഥാപരമായി പൂര്‍ണ്ണവ്യത്യസ്ഥമാണ്‌ 'മയക്കം എന്ന'.പലവിധസന്ദേശങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന ചിത്രം എന്തായാലും കാണേണ്ട ചിത്രം തന്നെയാണ്‌. സംവിധായകനും,അഭിനേതാക്കള്‍ക്കും,മറ്റ്‌ അണിയറപ്രവര്‍ത്തകറ്‍ക്കും ഭാവുകങ്ങള്‍!!! 

റേറ്റിംഗ്‌  : 7/10
Friday, December 9, 2011

സ്വപ്ന സഞ്ചാരി (Swapna Sanchari)
ട്രൂലൈന്‍ സിനിമാസിണ്റ്റെ ബാനറില്‍ ഇമ്മാനുവല്‍ തങ്കച്ചന്‍ നിര്‍മ്മിച്ച്‌ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.ഗദ്ദാമയ്ക്ക്‌ ശേഷം കമലിനായി കെ.ഗിരീഷ്‌ കുമാര്‍(വെറുതെ ഒരു ഭാര്യ) തിരക്കഥയെഴുതുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.പ്രാദേശിക വാര്‍ത്തകള്‍, തൂവല്‍ സ്പര്‍ശം, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ തുടങ്ങിയ കുടുംബചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച ജയറാം-കമല്‍ കൂട്ടുകെട്ട്‌ നീണ്ട പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒന്നിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ.കൈക്കുകടന്ന നിലാവാണ്‌ ജയറാം അവസാനമായി അഭിനയിച്ച കമല്‍ ചിത്രം.


ഒരു മലയാളി ഇങ്ങനെയൊക്കെയാണ്‌ എന്ന്‌ പറഞ്ഞുതരാന്‍ ശ്രമിക്കുകയാണ്‌ കെ.ഗിരീഷ്‌ കുമാര്‍ ഈ ചിത്രത്തിലൂടെ. മലയാളികളുടെ എല്ലാ സ്വഭാവങ്ങളും മനോഹരമായി ഇവിടെ തിരക്കഥാകൃത്ത്‌ അവതരിപ്പിച്ചിരിക്കുന്നു.ചിത്രം കണ്ടിറങ്ങുന്ന ടിപിക്കല്‍ മലയാളിക്ക്‌ ഈ ചിത്രം ഒരു സന്ദേശം നല്‍കുന്നുണ്ട്‌.എങ്കിലും കഥാപരമായി ചിത്രം പിന്നോട്ട്‌ തന്നെയാണ്‌.രണ്ടാം പകുതിയില്‍ പ്രവചനാതീതമായി മുന്നോട്ട്‌ പോകുന്ന കഥ പ്രേക്ഷകരെ നന്നായി തന്നെ മുഷിപ്പിക്കുന്നു.പിന്നെ ക്ളൈമാക്സ്‌ രംഗങ്ങളില്‍ മാത്രം കണ്ട കമല്‍ ടച്ച്‌ ചിത്രത്തിലുടനീളം അപ്രത്യക്ഷമായിരുന്നു.കുടുംബപ്രേക്ഷകരെ തണ്റ്റെ സംവിധാനമികവിനാല്‍ കയ്യിലെടുക്കുന്ന കമലിനെ ഇവിടെ കാണാനുണ്ടായിരുന്നില്ല.

ഒരു സാധാരണ ഗവര്‍ണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനായ അജയചന്ദ്രന്‍ നായര്‍(ജയറാം) ഗള്‍ഫില്‍ ജോലിക്കായി പോകുന്നു.പിന്നീട്‌ ഇയാള്‍ പണക്കാരനാവുകയും, നാട്ടുകാരുടെ മുന്‍പില്‍ പൊങ്ങച്ചം കാണിക്കാന്‍ ചെയ്യുന്ന രസകരമായ കാര്യങ്ങളുമായാണ്‌ ചിത്രം മുന്നോട്ട്‌ പോകുന്നത്‌.ഇതിനിടയില്‍ ബീവറേജിനു മുന്നിലെ ക്യൂ, റിയാലിറ്റി ഷോ, മൊബൈല്‍ പ്രണയം, ആള്‍ദൈവങ്ങള്‍ തുടങ്ങി സമകാലികവും, എന്നാല്‍ മലയാളികള്‍ ദിനവും കടന്നുപോകുന്നതുമായ ഒരുപാട്‌ മേഖലകളിലൂടെ ഗിരീഷ്‌ കുമാര്‍ സഞ്ചരിക്കുന്നു.അജയചന്ദ്രന്‍ പിന്നീട്‌ ചെന്നുപെടുന്ന ഊരാക്കുടുക്കുകളെ അവതരിപ്പിച്ച രണ്ടാം പകുതി തീര്‍ത്തും നിരാശപ്പെടുത്തി.അതുവരെ വലിയ തരക്കേടില്ലാതെ പറഞ്ഞ കഥ പിന്നീട്‌ കൂടുതല്‍ വികാരഭരിതമായ രംഗങ്ങള്‍ കുത്തിനിറച്ച്‌ നശിപ്പിച്ചു എന്നു തന്നെ പറയാം.അവസാന പത്തുമിനിട്ട്‌ മാത്രമാണ്‌ രണ്ടാം പകുതിയെ കുറച്ചെങ്കിലും രക്ഷിച്ചത്‌.മറ്റ്‌ ചിത്രങ്ങളില്‍ നിന്നും സ്വപ്നസഞ്ചാരിയെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നും തന്നെയില്ല എന്നതുകൊണ്ടാണ്‌ എല്ലാ തരം പ്രേക്ഷകരേയും ചിത്രത്തിന്‌ ആകര്‍ഷിക്കാന്‍ കഴിയാതെ പോയത്‌.എന്നാലും പ്രവാസിമലയാളികളും , സാധാരണ മലയാളിപ്രേക്ഷകരും സ്വപ്നസഞ്ചാരിയെ ഇരു കയ്യും നീട്ടി സ്വീകരിച്ചേക്കാം.കാരണം ഇവിടെ ഇങ്ങനെയുള്ള കുറച്ച്‌ പേരുടെ ജീവിതകഥ പറയുന്നുന്നുണ്ട്‌.മലയാളികളുടെ ജീവിതരീതി ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌.

അജയചന്ദ്രനായി ജയറാം തകര്‍ത്തഭിനയിച്ചു.തമാശരംഗങ്ങളില്‍ ഉള്ള അമിതാഭിനയം ഇവിടെ കണ്ടില്ല.ഒരു ഗള്‍ഫുകാരനെ അതിണ്റ്റെ എല്ല ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ അവതരിപ്പിക്കാന്‍ ജയറാമിനു കഴിഞ്ഞു. ജയറാമിണ്റ്റെ ഭാര്യയായി എത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ കൂട്ടത്തില്‍ ഇപ്പോള്‍ മുഖ്യസ്ഥാനം വഹിക്കുന്ന സംവ്യത സുനില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ശ്രദ്ധേയമായ വേഷം അജയചന്ദ്രണ്റ്റെ അച്ചനായി വേഷമിട്ട ഇന്നസെണ്റ്റിണ്റ്റേതാണ്‌.മനോഹരമായി ഈ വേഷം ഇന്നസെണ്റ്റ്‌ കൈകാര്യം ചെയ്തിരിക്കുന്നു.ജയറാമിണ്റ്റെ കൂട്ടുകാരായി അഭിനയിക്കുന്ന സലീം കുമാര്‍, ഇന്ന്‌ മലയാളസിനിമയില്‍ ഒട്ടും കാണാത്ത മുഖമായ ഹരിശ്രീ അശോകന്‍ എന്നിവര്‍ മികച്ച്‌ നില്‍ക്കുന്നു.ജഗതിയുടെ ജ്യോതിഷി കണ്ട്മറന്ന വേഷങ്ങളില്‍ ഒന്നണെങ്കിലും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.സോന ഇമ്മനുവല്‍ എന്ന പുതുമുഖതാരം അവതരിപ്പിച്ച മകള്‍ വേഷം കാര്യമായ അഭിനയമൊന്നും കാഴ്ചവെച്ചില്ല. ചില രംഗങ്ങളില്‍ തീര്‍ത്തും നിറം മങ്ങിപ്പോയി.ഭാമ, മീരാ നന്ദന്‍ എന്നിവര്‍ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു.

എടുത്തുപറയാന്‍ പറ്റിയ കാര്യങ്ങളില്‍ ഒന്ന്‌ അഴകപ്പണ്റ്റെ ചായാഗ്രഹണമാണ്‌.ഓരോ ഫ്രയിമും അയകുറ്റതാക്കാന്‍ അഴകപ്പനു കഴിഞ്ഞു.മറ്റൊന്ന്‌ എം.ജയചന്ദ്രണ്റ്റെ ഈണങ്ങളാണ്‌.അജയചന്ദ്രണ്റ്റെ വളര്‍ച്ച കാണിക്കുന്ന 'കിളികള്‍പാടുമൊരു ഗാനം' എന്ന ഗാനം മനോഹരമായിരിക്കുന്നു. ശ്രയ ഗോഷാലിണ്റ്റെ മാസ്മരിക ശബ്ദം ഇതിന്‌ കൂടുതല്‍ മിഴിവേകി.ഇതിനേക്കാള്‍ മനോഹരമാണ്‌ ചിത്രയും സുദീപ്‌ കുമാറും ആലപിച്ച 'വെള്ളാരം കുന്നിലേറി' എന്ന ഗാനം.റഫീക്ക്‌ അഹമ്മദ്‌ ആണ്‌ ഗാനരചന.

കഥാരചനയില്‍ കുറച്ച്‌ കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിത്രം കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു.കമലിണ്റ്റെ സംവിധാനത്തിലും അങ്ങിങ്ങായി പാളിച്ചകള്‍ കാണാം.മലയാളികള്‍ ഇങ്ങനെയൊക്കെയാണ്‌ എന്നു പറയാന്‍ ശ്രെമിക്കുന്ന തിരക്കഥാകൃത്തും,സംവിധായകനും, മലയാളികള്‍ക്ക്‌ ഇതൊക്കെ മതി എന്ന് വിചാരിച്ചുകാണും.ബ്യൂട്ടിഫുളിണ്റ്റെ വിജയവും, ഇനി വരാനിരിക്കുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി, വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി എന്നിവയെ ആശ്രയിച്ചിരിക്കും സ്വപ്നസഞ്ചാരിയുടെ സഞ്ചാരം.

റേറ്റിംഗ്‌ : 5/10

Saturday, December 3, 2011

മുല്ലപ്പെരിയാറിനായി വര്‍ണ്ണങ്ങള്‍ വിതറി മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌
ഡിസംബര്‍ 2,വെള്ളിയാഴ്ച കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വച്ച്‌ നടന്ന ഓപ്പണ്‍ ക്യാന്‍ വാസ്‌ പെയിണ്റ്റിംഗ്‌ ജനശ്രദ്ധ പിടിച്ചുപറ്റി.മുല്ലപ്പെരിയാര്‍ കാമ്പെയ്നിണ്റ്റെ ഭാഗമായി മോഡല്‍ എഞ്ചിനീയറീംഗ്‌ കോളേജിലെ പരിസ്ഥിതി സംഘടനയായ ട്രീ ആണ്‌ ഇത്തരമൊരു സംഘടിതപ്രവര്‍ത്തനവുമായി മുമ്പോട്ട്‌ വന്നത്‌.മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിലേയും, മോഡല്‍ ടെക്നിക്കല്‍ സ്കൂളിലെയും വിദ്യാര്‍ത്ഥികളും മറ്റ്‌ പ്രമുഖരും തങ്ങളൂടെ ആശയങ്ങളും,ആശങ്കകളൂം വരകളായും വര്‍ണ്ണങ്ങളായും100 മീറ്റര്‍ നീളമുള്ള ക്യാന്‍ വാസില്‍ കോറിയിട്ടു.

മുല്ലപെരിയാര്‍ ഡാം ഇന്ന്‌ അപകടകരമായ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളജനത ആശങ്കയിലാണ്‌. 112വര്‍ഷം പഴക്കമുള്ള ഡാമില്‍ ദിവസേന കൂടിവരുന്ന ജലനിരപ്പും.തുടര്‍ന്നുണ്ടാകുന്ന വിള്ളലുകളൂം, ഏത്‌ നിമിഷവും തകരാന്‍ ഇടവരുത്തുന്ന രീതിയില്‍ തുടരെ സമീപപ്രദേശങ്ങളില്‍ ഉണ്ടാവുന്ന ഭൂകമ്പവും മധ്യകേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.ഈയൊരു ദുരന്തം ഒഴിവാക്കാന്‍ പ്രക്ഷോപം തുടങ്ങിക്കഴിഞ്ഞിട്ടും പുതിയ ഡാം പണിയുന്നതിനോ, വിള്ളലുകള്‍ അടയ്ക്കുന്നതിനോ, ജലനിരപ്പ്‌ താഴ്ത്തുന്നതിനോ കാര്യമായൊന്നും ചെയ്തു തുടങ്ങിയിട്ടില്ല എന്ന വസ്തുത കണക്കിലെടുത്താണ്‌ ഈ കലാലയത്തിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരിക്കുന്നത്‌. 

പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍ 'വോയ്സ്‌ ഓഫ്‌ വോയ്സ്‌ലെസ്സ്‌' ഉത്ഘാടനം ചെയ്തു.കൊച്ചിയും മുംബൈയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധകേന്ദ്രങ്ങളാണ്‌.ഇവിടെ ഉണ്ടാകുന്ന ദുരന്തം 34 ലക്ഷം വരുന്ന ജനങ്ങളെ മാത്രമല്ല,ഭാരതത്തിണ്റ്റെ സുരക്ഷയെ വരെ ബാധിക്കും.ഈ കാര്യങ്ങള്‍ മനസിലാക്കാതെ ഇന്ത്യയിലെ പല കോണിലുള്ള ജനങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു പ്രദേശികപ്രശ്നം മാത്രമായി കണ്ട്‌ മാറിനില്‍ക്കുന്നു'-എം.വി.ദേവന്‍ പറഞ്ഞു.ഇദ്ദേഹം ആലേഖനം ചെയ്ത ചിത്രം യുവജനതയ്ക്ക്‌ ഭൂമീദേവിയെ അമ്മയെ പോലെ സ്നേഹിക്കുകയും എല്ലാ ദുരന്തങ്ങളില്‍ നിന്നും കൊടുംചെയ്തികളില്‍ നിന്നും അമ്മയെ രക്ഷിക്കണമെന്നുമുള്ള സന്ദേശം നല്‍കി.
ആധുനിക കാലത്ത്‌ യുവജനത ഫേസ്ബുക്കിനും,ഇണ്റ്റര്‍നെറ്റിനും ഉള്ളില്‍ ചങ്ങലയ്ക്കിടുമ്പോഴും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ബന്ധനത്തില്‍ നിന്നും പുറത്തിറങ്ങി സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌ തന്നില്‍ സന്തോഷം ഉളവാക്കുന്നുവെന്ന്‌ 'ഇന്ത്യ എഗെയ്ന്‍സ്റ്റ്‌ കറപ്ഷന്‍' എന്ന കൂട്ടായ്മയിലെ അംഗമായ ഡോ.ഷൈലജ മെനോന്‍ പറഞ്ഞു.ഈ ക്യാന്‍ വാസില്‍ ഇവരുടെ കാഴ്ച്ചപ്പാട്‌ സര്‍ഗ്ഗശക്തിയായി വിരിയട്ടെ എന്ന്‌ ഡോ.ഷൈലജ കൂട്ടിചേര്‍ത്തു.

സിനിമാരംഗത്ത്‌ നിന്നും മുല്ലപ്പെരിയാറിനായി ഉയര്‍ന്ന ആദ്യശബ്ദങ്ങളില്‍ ഒന്നായിരുന്നു ആഷിക്‌ അബു(സംവിധായകന്‍-സാള്‍ട്ട്‌ ആണ്റ്റ്‌ പെപ്പര്‍, ഡാഡീ കൂള്‍) വിണ്റ്റേത്‌.ഇദ്ദേഹത്തിണ്റ്റെ സാന്നിദ്ധ്യം 'വോയ്സ്‌ ഓഫ്‌ വോയിസ്‌ലെസ്സിന്‌' കൂടുതല്‍ മിഴിവേകി.നിര്‍മ്മാതാവ്‌ റിജോ സക്കറിയ(അന്‍ വര്‍), നടന്‍ കൈലാഷ്‌, ചിത്രകാരന്‍ കലാധരന്‍,നടന്‍ കൃഷ്ണ,റോസ്ബൌള്‍ ആങ്കര്‍ ശ്രീനാഥ്‌ ഭാസി(ഭീര),ഏഷ്യാനെറ്റ്‌ ആങ്കര്‍ തരുണ്‍ മാത്യൂ എന്നിവരും പങ്കാളിത്തം ആകര്‍ഷകമാക്കി.

ഇന്ത്യയിലേക്ക്‌ വിനോദയാത്രക്ക്‌ ഫ്രാന്‍സിലെ ലെ മാന്‍സില്‍ നിന്നും എത്തിച്ചേര്‍ന്ന കെവിന്‍ ഗുനീയും സോഫീ ലെറോയും വിദ്യാര്‍ത്ഥികളുടെ അഭിനിവേശം കണ്ട്‌ അവരുടെ ചിത്രങ്ങള്‍ കൂടി വരച്ചുചേര്‍ത്തു.ക്യാന്‍ വാസില്‍ നിറഞ്ഞ പലവിധവര്‍ണ്ണത്തിലുള്ള ചിത്രങ്ങളും, സന്ദേശങ്ങളും 'വോയ്സ്‌ ഓഫ്‌ വോയ്സ്‌ലെസ്സിണ്റ്റെ' വിജയത്തെ സൂചിപ്പിച്ചു.
'കോളേജിലെ അധ്യാപകരുടെയും എല്ലാ വിദ്യാര്‍ത്ഥികളുടെയും പിന്തുണ ഇല്ലയിരുന്നെങ്കില്‍ ഈ പരിപാടി ഒരു വിജയമാക്കാന്‍ സാധിക്കില്ലയിരുന്നു' സംഘാടകരായ റെജുല്‍ ജയിംസും, എലിസബെത്ത്‌ സണ്ണിയും പറഞ്ഞു.പാര്‍ലിമെണ്റ്റിലേക്ക്‌ എല്ല കൊച്ചികാരെയും, മുല്ലപ്പെരിയാറിനായി ശബ്ദമുയര്‍ത്തുന്ന എം.പി.മാരുടെയും പങ്കാളിത്തത്തോടെ ഒരു ഈ 100 മീറ്റര്‍ ക്യാന്‍ വാസ്‌ കൊണ്ടൂപോകുകയും,അവിടെ സ്ഥാപിക്കുകയും ചെയ്യണമെന്നതാണ്‌ അടുത്ത ലക്ഷ്യം എന്ന്‌ ട്രീ ചെയര്‍മാന്‍ അഖില്‍ ഷാന്‍ പറഞ്ഞു.കൂടാതെ മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ ബഹുമാന്യനായ പ്രിന്‍സിപ്പാള്‍ ടി.കെ.മാണി സാറിനും, തങ്ങളെ പിന്തുണച്ച ശ്രീനിവാസന്‍ സാറിനും സംഘാടകസമിതി നന്ദി പറഞ്ഞു. മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിനെ വിദ്യാര്‍ത്ഥികള്‍ കാണിച്ച ഈയൊരു മുന്നേറ്റം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു.

Friday, December 2, 2011

ബ്യൂട്ടിഫുള്‍(Beautiful)


  യെസ്‌ സിനിമാസിണ്റ്റെ ബാനറില്‍ ആനന്ദ്‌ കുമാറ്‍ നിറ്‍മിച്ച്‌ വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'.ജയസൂര്യ,അനൂപ്‌ മേനോന്‍, മേഘ്നാ രാജ്‌ എന്നിവറ്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്ക്ടെയില്‍ എന്ന ചിത്രത്തിന്‌ ശേഷം ജയസൂര്യയും-അനൂപ്‌ മേനോനും ഒന്നിക്കുകയാണ്‌ ബ്യൂട്ടിഫുളിലൂടെ.നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനാല്‍ തന്നെ ഇന്ന്‌ റിലീസായ ചിത്രത്തിന്‌ തിയേറ്ററില്‍ വാന്‍ സ്വീകരണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ കോഴിക്കോട്‌ കോറണേഷനിലേക്ക്‌ വച്ച്‌ പിടിച്ചത്‌. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊഴികെ(കൃഷ്ണനും രാധയും ആദ്യ ദിവസം ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌) ബാക്കിയെല്ലാം നേരിടുന്ന ആദ്യ ആഴ്ചയിലെ പ്രതിസന്ധി ഇവിടെയും കണ്ടു.ആകെ അന്‍പതില്‍ കുറവ്‌ ആളുകള്‍ മാത്രമാണ്‌ ചിത്രം കാണാന്‍ എത്തിയത്‌. പണ്ടൊക്കെ മലയാളസിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയേ കാണൂ എന്ന്‌ വാശിപിടിച്ചവര്‍ വരെ ഇന്നു പടത്തിണ്റ്റെ ക്യാമറാപ്രിണ്റ്റ്‌(പ്രീ-ഡിവിഡി) റിലീസും നോക്കി ഇണ്റ്റര്‍നെറ്റില്‍ കണ്ണും നട്ടിരിക്കുന്ന കാഴ്ച്ചയാണ്‌ കണ്ടുവരുന്നത്‌.ആകെ പത്തോ ഇരുപതോ ശതമാനം സിനിമകള്‍ മാത്രം വിജയം കാണൂന്ന കേരളത്തില്‍ തിയേറ്ററില്‍ പ്രേക്ഷകരുടെ എണ്ണം അതിലും കുറവായി കാണപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.ട്രാഫിക്‌,സാള്‍ട്ട്‌ ആണ്റ്റ്‌ പെപ്പര്‍,ഇന്ത്യന്‍ റുപ്പീ തുടങ്ങിയ നല്ല ചിത്രങ്ങള്‍ അതും മൌത്ത്‌ പബ്ളിസിറ്റി ഒന്ന്‌ കൊണ്ട്‌ മാത്രം വിജയിച്ചവയാണ്‌.ആദ്യദിവസങ്ങളില്‍ തിയേറ്ററുകളിലേക്കുള്ള തള്ളീക്കയറ്റം ഇന്ന്‌ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയാണ്‌.ഈ വസ്തുതകള്‍ കണക്കിലെടുത്ത്‌ കൊണ്ട്‌ തന്നെ 'ബ്യൂട്ടിഫുള്‍' കാണാനുള്ള പ്രേക്ഷകരുടെ ഗണ്യമായ കുറവ്‌ എന്നെ അലോസരപ്പെടുത്തിയില്ല.വി.കെ.പ്രകാശ്‌ ജയസൂര്യയെ വച്ച്‌ ചെയ്യുന്ന നാലാമത്‌ ചിത്രമാണിത്‌.ഇവരുടെ കൂട്ടുകെട്ട്‌ കാര്യമായ സംഭാവനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നത്‌ കൊണ്ട്‌ തന്നെ മലയാളസിനിമയിലെ അവിഭാജ്യഘടകമായൈ മാറിയ അനൂപ്‌ മേനോണ്റ്റെ പുതിയ ചിത്രം എന്ന വസ്തുതയാണ്‌ എന്നെ ഈ ചിത്രത്തിലേക്ക്‌ ആകര്‍ഷിച്ചത്‌.പേരുപോലെ തന്നെ മനോഹരമാണ്‌ ബ്യൂട്ടിഫുള്‍ എന്ന ഈ വി.കെ.പി ചിത്രം. അനൂപ്‌ മേനോണ്റ്റെ തിരക്കഥ സംവിധായകനെ ഏറെ സഹായിച്ചു എന്ന്‌ വേണം പറയാന്‍.ചിത്രത്തിലെ സംഗീതത്തിലും,ചായാഗ്രഹണത്തിലും,അഭിനയത്തിലും തുടങ്ങി എല്ലാ കലാ-സാങ്കേതിക മേഘലയിലും ഈയൊരു മനോഹാരിത സൂക്ഷിക്കാന്‍ വി.കെ.പ്രകാശിനു കഴിഞ്ഞു. 
 
സംഗീതത്തിണ്റ്റെ മേമ്പൊടി ചേര്‍ത്ത്‌ മനോഹരമായൊരു സൌഹൃദത്തിണ്റ്റെ കഥ പറയുകയാണ്‌ 'ബ്യൂട്ടിഫുള്‍'. മലയാളസിനിമയുടെ ഗന്ധര്‍വ്വന്‍മാരായ പി.പത്മരാജനും,ജോണ്‍സണ്‍ മാസ്റ്റര്‍ക്കും സമര്‍പ്പിച്ച്‌ കൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌.ചിത്രത്തില്‍ പലയിടങ്ങളിലും ഇവരുടെ മാന്ത്രികസ്പര്‍ശമുള്ള ശൃഷ്ടികള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനാലാവണം ഇത്‌.ജന്‍മനാ ഇരുകൈ-കാലുകള്‍ക്ക്‌ ചലനശേഷി നഷ്ടപ്പെട്ട 'സ്റ്റീഫന്‍ ലൂയിസ്‌(ജയസൂര്യ)' തണ്റ്റെ പഴയ വീട്ടിലേക്ക്‌ താമസം മാറുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്‌.അച്ചന്‍ 'പ്രിന്‍സ്‌ ലൂയിസ്‌' സമ്പാദിച്ച സ്വത്തിന്‌ അച്ചണ്റ്റെ കാലശേഷം പതിനാലാം വയസ്സില്‍ അവകാശിയായവനാണ്‌ സ്റ്റീഫന്‍.സ്വത്ത്‌ പങ്കിട്ടെടുക്കാന്‍ സ്റ്റീഫണ്റ്റെ മരണം കാത്തിരിക്കുന്ന ബന്ധുക്കള്‍ നിരവധിയാണെന്നറിഞ്ഞതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ അച്ചണ്റ്റെ പഴയ ചങ്ങാതിമാരോടൊത്ത്‌ കഴിയുകയാണ്‌ സ്റ്റീഫന്‍.തളര്‍ന്നുപോയ തണ്റ്റെ ശരീരത്തിനെ വക വയ്ക്കാതെ വളരെ പോസിറ്റീവ്‌ ആയി ജീവിക്കുകയാണ്‌ സ്റ്റീഫന്‍.എപ്പോഴും പുഞ്ചിരിക്കുന്ന മുഖം അവനില്‍ കാണാം.ഇതിനിടെയാണ്‌ യാദൃശ്ചികമായി തണ്റ്റെ മരിച്ചുപോയ കൂട്ടുകാരണ്റ്റെ ശബ്ദത്തോട്‌ സാമ്യതയുള്ള ഗായകന്‍ ജോസിനെ(അനൂപ്‌ മേനോന്‍) ഒരു റസ്റ്റോറണ്റ്റില്‍ വച്ച്‌ സ്റ്റീഫന്‍ കാണുന്നത്‌. തനിക്കു വേണ്ടി തണ്റ്റെ വീട്ടില്‍ വന്ന്‌ പാടാമോയെന്ന ആവശ്യത്തിന്‌ സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന ജോസിന്‌ ഒടുവില്‍ സമ്മതം മൂളേണ്ടിവന്നു.അങ്ങനെയാണ്‌ ജോസും സ്റ്റീഫനും ഒന്നിക്കുന്നത്‌.സ്റ്റീഫനു വേണ്ടി ജോസ്‌ ഗിറ്റാറിണ്റ്റെ കമ്പികള്‍ മീട്ടി ഗാനങ്ങള്‍ ആലപിച്ചു.അങ്ങനെ ഇവരുടെ സൌഹൃദം വളര്‍ന്നു.ഇതിനിടയില്‍ ടി.വി.യില്‍ തൂവാനത്തുമ്പികള്‍ സിനിമ കാണുമ്പോള്‍ അതിലെ പശ്ചാത്തലസംഗീതം ഒരുക്കിയ ജോണ്‍സണ്‍ മാഷിനെക്കുറിച്ചും,ക്ളാരയ്ക്ക്‌ അദ്ദേഹം നല്‍കിയ പശ്ചാതലസംഗീതം കേള്‍ക്കുമ്പോള്‍ മനസ്സില്‍ അറിയാതെ ഓടിയെത്തുന്ന പ്രണയവും ജോസ്‌ വിവരിച്ചു.അനൂപ്‌ മേനോന്‍ എന്ന തിരക്കഥാകൃത്ത്‌ ഇവിടെ സാധാരണക്കാരായ മലയാളികളുടെ, വ്യക്തമായി പറഞ്ഞാല്‍ തൂവനതുമ്പികളേയും, പത്മരാജനേയും നെഞ്ചിലേറ്റിയ സിനിമാപ്രേമികളൂടെ മനസ്സറിഞ്ഞ്‌ എഴുതിതയ്യാറാക്കിയ രംഗങ്ങളാണിതെന്ന്‌ തോന്നി.ജോസ്‌-സ്റ്റീഫന്‍ സൌഹൃദത്തിലേക്കാണ്‌ ഇതിനിടെ അജ്ഞലി(മേഘ്ന രാജ്‌) കടന്നുവരുന്നത്‌.പിന്നീട്‌ ഇവരുടെ മൂന്നുപേരുടേയും സൌഹൃദവും ജോസില്‍ അഞ്ജലിയോട്‌ വളരുന്ന പ്രണയവും ഒടുവില്‍ കടന്നുവരുന്ന സസ്പന്‍സ്‌ രംഗങ്ങളും കടന്ന്‌ ചിത്രം ശുഭകരമായ അന്ത്യത്തിലേക്ക്‌ കടക്കുന്നു.  

ബഹളങ്ങളില്ലാത്ത ചിത്രമാണ്‌ ബ്യൂട്ടിഫുള്‍.വളരെ പതുക്കെ കഥ പറഞ്ഞുവരുന്ന രീതിയിലാണ്‌ ചിത്രം മുന്നോട്ട്‌ നീങ്ങുന്നത്‌.സ്റ്റീഫനായി അഭിനയിച്ച ജയസൂര്യയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌.വളരെ മികവോടെ ചെയ്തിരിക്കുന്നു ജയസൂര്യ ഈ വേഷം.എന്നാല്‍ ഈ ചിത്രത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്‌ അനൂപ്‌ മേനോണ്റ്റെ സാന്നിദ്ധ്യമാണ്‌.കലാമൂല്യമുള്ള ചിത്രങ്ങളില്‍ ഇന്ന്‌ കാണുന്ന മുഖങ്ങളില്‍(തിരക്കഥ,കോക്ക്ടെയില്‍,പ്രണയം,ട്രാഫിക്ക്‌ തുടങ്ങിയവ) സുപരിചിതമാണ്‌ അനൂപ്‌ മേനോണ്റ്റേത്‌.തനിക്കായി തണ്റ്റെ കഴിവുകളും,ന്യൂനതകളും അറിഞ്ഞ്‌ സ്വയം എഴുതിയ കഥാപാത്രമായതിനാല്‍ തന്നെ വളരെ അനായാസമായി ജോസിനെ അനൂപ്‌ മേനോന്‌ അവതരിപ്പിക്കാനായി.ആത്മസുഹൃത്തിനായി പല സ്വപ്നങ്ങളൂം ഉപേക്ഷിച്ച ജോസ്‌ എന്ന കഥാപാത്രം പ്രേക്ഷകമനസ്സില്‍ മായതെ നില്‍ക്കും, തീര്‍ച്ച. മേഘ്നയെ പുതിയൊരു ഗെറ്റപ്പില്‍ ഒരുക്കിയിരിക്കുകയാണ്‌ ബ്യൂട്ടിഫുളില്‍ അഞ്ജലിയിലൂടെ.മുന്‍പ്‌ ചെയ്ത യക്ഷിയും ഞനും,രഘുവിണ്റ്റെ സ്വന്തം റസിയെ എന്നീ ചിത്രങ്ങളില്‍ കണ്ട മേഘ്നയില്‍ നിന്നും ഒരുപാട്‌ മാറിയിരിക്കുന്നു ഇവിടെ.വലിയൊരു പൊട്ടും, സാരിയും ഒരു നാടന്‍പെണ്ണായി മാറാന്‍ മേഘ്നയെ സഹായിച്ചു.കൂടുതല്‍ സുന്ദരിയാവുകയും ചെയ്തു.അഭിനയവും മോഷമാക്കിയില്ല.രഞ്ജിത്‌ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായി മാറിയ ടിനി ടോം,പിന്നണിഗായകന്‍ ഉണ്ണിമേനോന്‍,ജയന്‍,കൊച്ചുപ്രേമന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തി മികച്ച അഭിനയം കാഴ്ചവെച്ചു.

ഒരുവട്ടം കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായിതോന്നുന്ന ഗാനങ്ങള്‍ മറ്റൊരു പ്ളസ്‌ പോയണ്റ്റ്‌ ആണ്‌.അനൂപ്‌ മേനോണ്റ്റെ തന്നെ വരികള്‍ക്ക്‌ ഈണം നല്‍കിയത്‌ രതീഷ്‌ വേഗയാണ്‌.ഇതില്‍ ഏറ്റവും മനോഹരം 'മഴനീര്‍തുള്ളികള്‍' എന്ന ഗാനമാണ്‌.ചായാഗ്രഹണത്തിലെ മനോഹാരിത ഈ ഗാനത്തെ സുന്ദരമാക്കുന്നു.ജോസിന്‌ അഞ്ജലിയോട്‌ തോന്നുന്ന പ്രണയം കാണിക്കുന്ന ഈ ഗാനം അതിണ്റ്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ ക്യാമറാമാന്‍ ജോമോന്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്‌.ജോസിണ്റ്റെയും സ്റ്റീഫണ്റ്റേയും സൌഹൃദത്തിണ്റ്റെ ആഴം ദൃശ്യമാക്കുന്ന 'മൂവന്തിയായി' എന്ന ഗാനവും ഹൃദ്യമാണ്‌.അവസാനഭാഗങ്ങളില്‍ കടന്നുവരുന്ന ഫ്യൂഷന്‍ രീതിയിലുള്ള ഗാനം അതുവരെയുള്ള സിനിമയുടെ താളത്തിന്‌ സ്വല്‍പ്പം കോട്ടം തട്ടിച്ചെങ്കിലും പിന്നീട്‌ ഈ ഗാനം ആവശ്യമെന്ന്‌ തോന്നിച്ചു.മഹേഷാണ്‌ എഡിറ്റിംഗ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. തുടക്കത്തില്‍ ജോസിണ്റ്റെ കടന്നുവരവ്‌ വരെ സ്വല്‍പ്പം വെറുപ്പിച്ചതും,തെസ്നീഖാണ്റ്റെ തമാശാരംഗങ്ങളും,ഇടയ്ക്കിടക്കായി ഇഴുകിച്ചേരാത്ത വിധത്തില്‍ ചേര്‍ത്തുവച്ച ഉണ്ണിമേനോണ്റ്റെ രംഗങ്ങളും ഒഴിച്ചാല്‍ മനോഹരമാണ്‌ ഈ ചിത്രം.മനോഹരമായ സൌഹൃദത്തിണ്റ്റെ കഥ അതിലും മനോഹരമായ രീതിയില്‍ പറഞ്ഞുതരുന്ന ചിത്രം'ബ്യൂട്ടിഫുള്‍'.ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ഭാവുകങ്ങള്‍ നേരുന്നു, ഇനിയുള്ള ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെ... 

റേറ്റിംഗ്‌:7/10

Monday, November 28, 2011

സൂപ്പ്‌ സോങ്ങ്‌...ഫ്ളോപ്പ്‌ സോങ്ങ്‌... വൈ ദിസ്‌ കൊലവെരി ഡി?!

ഇന്ത്യയിലാകെ 'കൊലവെരി' തരംഗം. യൂട്യൂബ്‌, ഫേസ്ബുക്ക്‌, തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ ഈ ഗാനം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.യൂട്യൂബില്‍ ഈ ഗാനം കണ്ടവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു, 86921 ലൈക്കുകളും.ഇന്ത്യയില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ കാണുകയും, തിരയുകയും ചെയ്ത ഗാനം എന്ന പുത്തന്‍ റെക്കോര്‍ഡ്‌ ശൃഷ്ടിച്ചിരിക്കുകയാണ്‌ ധനുഷ്‌ പാടിയ 'കൊലവരി'! നിരാശാകാമുകന്‍മാര്‍ക്കായി മുറിയന്‍ ഇംഗ്ളീഷും കുറച്ച്‌ തമിഴ്‌ പദങ്ങളും കോര്‍ത്തിണക്കി ധനുഷ്‌ തന്നെ രചിച്ച ഈ ഗാനം ഇന്ത്യയിലാകെ പടര്‍ന്നുകഴിഞ്ഞു.അനിരുദ്ധ്‌ രവിചന്ദര്‍ എന്ന പുതുമുഖസംഗീതസംവിധായകാനാണ്‌ 'വൈ ദിസ്‌ കൊലവെരി'ക്ക്‌ സംഗീതം നല്‍കിയത്‌.അനിരുദ്ധിണ്റ്റെ താളത്തിനൊത്ത്‌ ധനുഷ്‌ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനം ആലപിച്ചപ്പോള്‍ 'കൊലവരി' എന്ന പുതുഗാനവിപ്ളവം രൂപപ്പെടുകയായിരുന്നു.
2012 ല്‍ റിലീസ്‌ ചെയ്യന്‍ ഒരുങ്ങുന്ന '3' (മൂന്ന്‌) എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌.ധനുഷ്‌ പിന്നണിഗായകനാവുന്നു എന്നത്‌ അന്നേ വാര്‍ത്തയായിരുന്നു.ഈ നിരാശാകാമുകഗാനം അനുദ്ധ്യോധികമായി യൂട്യൂബില്‍ റിലീസ്‌ ആവുകയും പാട്ടിന്‌ ലഭിച്ച ജനപ്രീതി ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെ 'വൈ ദിസ്‌ കൊലവെരി ഡി?' യുടെ ഒഫീഷ്യല്‍ റിലീസിങ്ങിന്‌ തയ്യാറാക്കി.എ.എം.സ്റ്റ്യുഡിയോസില്‍ വച്ചുള്ള റെക്കോര്‍ഡിംഗ്‌ സമയത്തെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സോണി മ്യൂസിക്ക്‌ ആണ്‌ 4:08 മിനുട്ട്‌ ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ നവംബര്‍ 16ന്‌ റിലീസ്‌ ചെയ്തത്‌.സംഗീതസംവിധായകന്‍ അനിരുദ്ധ്‌, ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍, ധനുഷിണ്റ്റെ ഭാര്യയും, ചിത്രത്തിണ്റ്റെ സംവിധായികയുമായ ഐശ്വര്യ ധനുഷ്‌ എന്നിവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. 
സാധാരണക്കാരുടെ സംഗീതവും വരികളും 'കൊലവെരി'യിലൂടെ ഒഴുകുന്നത്‌ കൊണ്ടാണ്‌ ഈ ഗാനം ഇത്രക്ക്‌ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം.ഒരുപാട്‌ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക്‌ ഒരേ സ്വരത്തില്‍ പാടാന്‍ പറ്റിയ ഗാനം.വളരെ ലളിതമായ ഇംഗ്ളീഷ്‌ പദങ്ങളെ കാവ്യനീതികള്‍ മറികടന്ന്‌ എന്നാല്‍ അര്‍ത്ഥവത്തായ രീതിയില്‍ അവതരിപ്പിച്ച്‌ യുവാക്കളെ കയ്യിലെടുത്തിരിക്കുകയാണ്‌ 'കൊലവെരി'.ഒരൊറ്റ തമിഴ്‌ ഗാനം പോലും കേല്‍ക്കാത്ത, പാശ്ചാത്യസംസ്കാരത്തിണ്റ്റെ സംഗീതം തലയ്ക്കുപിടിച്ചവരുടെ പോലും ലാപ്ടോപ്പുകളിലും, ഫേസ്ബുക്ക്‌ പ്രൊഫൈലുകളിലും, മൊബൈല്‍ ഫോണുകളിലും ഇടം പിടിക്കാന്‍ കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ വൈ തിസ്‌ കൊലവെരി ഡി? യുടെ വിജയം.'കൊലവരി' വാക്ക്‌ ഇപ്പോള്‍ പലയിടങ്ങളിലും ഉപയോഗിച്ച്‌ തുടങ്ങി. വിക്കിപീഡിയയില്‍ 'വൈ തിസ്‌ കൊലവെരി ഡി?' എന്ന ഗാനത്തിന്‌ പ്രത്യേക പേജ്‌ തന്നെ രൂപപ്പെട്ടുകഴിഞ്ഞു.ട്വിറ്ററില്‍ ഹാഷ്ടാഗായി കൊലവെരി (#kolaveri) എന്ന വാക്ക്‌ ഇതിനകം തന്നെ ഉള്‍പ്പെടുത്തി.നവംബര്‍ 21 ന്‌ എം.ടി.വി ഇന്ത്യ എന്ന മ്യൂസിക്‌ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യതമിഴ്‌ ഗാനം എന്ന ഖ്യാതിയും നേടാന്‍ 'കൊലവെരി'ക്ക്‌ കഴിഞ്ഞു.പാട്ടിനെ പ്രശംസിച്ചുകൊണ്ട്‌ സൂപ്പര്‍സ്റ്റാര്‍ രജനീകന്തും,ബിഗ്‌ ബിയും രംഗത്ത്‌ വന്നു.
ചിത്രത്തിന്‌ വേണ്ടി 3 ഗാനങ്ങള്‍ കൂടി ചിട്ടപ്പെടുത്തുന്നുണ്ടെന്ന്‌ ധനുഷ്‌ അറിയിച്ചു.എന്നാല്‍ അവ 'കൊലവെരി' യുടെ പാത പിന്തുടരില്ലെന്നും സാധാരണ രീതിയിലുള്ള ഒരു ഗാനം ആയിരിക്കുമെന്നും ധനുഷ്‌ അറിയിച്ചു.2012 ല്‍ റിലീസ്‌ ചെയ്യാനൊരുങ്ങുന്ന '3'യില്‍ രജനികാന്ത്‌ അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ഉണ്ട്‌.അതിനാല്‍ തന്നെ 'വൈ ദിസ്‌ കൊലവെരി?' യെ പോലെ ചിത്രവും ഒരു തരംഗമാവാനാണ്‌ സാദ്ധ്യത.എന്തുതന്നെയായാലും 'കൊലവെരി' ഇപ്പോഴത്തെ യുവാക്കള്‍ക്ക്‌ ഹരമായിക്കഴിഞ്ഞു.ഈ ഗാനം ഒരു വട്ടമെങ്കിലും മൂളാത്തവരുണ്ടാവില്ല. തംഗ്ളീഷ്‌(തമിഴ്‌-ഇംഗ്ളീഷ്‌) ഭാഷയില്‍ ഈ ഗാനം വളരെ നര്‍മ്മപരമായി രചിച്ച ധനുഷിനും, ചടുലമായ സംഗീതം നല്‍കിയ അനിരുദ്ധിനും, മറ്റ്‌ അണിയറപ്രവര്‍ത്തകര്‍ക്കും ഇനി അഭിമാനിക്കാം,പാട്ടിണ്റ്റെ പുതിയ വിപ്ളവം ശൃഷ്ടിച്ചതിന്‌!!! 

യോ ബോയ്സ്‌ 
ഐ ആം സിങ്ങിംഗ്‌ സോങ്ങ്‌ 
സൂപ്‌ സോങ്ങ്‌ 
ഫ്ളോപ്‌ സോങ്ങ്‌ 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
റിഥം കറെക്ട്‌ 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
മേയിണ്റ്റെയ്ന്‍ ദിസ്‌
വൈ ദിസ്‌ കൊലവെരി.. ഡി 
ഡിസ്റ്റന്‍സിലെ മൂണ്‌ മൂണ്‌
മൂണ്‌ കളറ്‌ വൈറ്റ്‌ 
വൈറ്റ്‌ ബാക്ക്ഗ്രൌണ്ട്‌ നൈറ്റ്‌ നൈറ്റ്‌ 
നൈറ്റ്‌ കളറ്‌ ബ്ളാക്ക്‌
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈറ്റ്‌ സ്കിന്‌ ഗേര്‍ള്‌  ഗേര്‍ള്‌
ഗേര്‍ള്‌ ഹേര്‍ട്ട്‌ ബ്ളാക്ക്‌ 
ഐസ്‌ ഐസ്‌ മീറ്റ്‌ മീറ്റ്‌ 
മൈ ഫ്യുറ്റുറ്‌ ഡാര്‍ക്ക്‌ 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
മാമാ നൊട്ട്സ്‌ എടുത്തുക്കോ അപ്ടിയേ കൈലാ സ്നാക്സ്‌ എടുത്തുക്കോ 
പ പ പാന്‍ പ പ പാന്‍ പ പ പാ പ പ പാന്‍ 
സരിയ വാസി 
സൂപ്പര്‍ മാമ 
റെഡി റെഡി 1 2 3
വ്ഹാ വാട്ട്‌ ഇ ചേഞ്ഞ്‌ ഓവര്‍ മാമ 
ഓക്കെ മാമ നൊവ്‌ ട്യൂണ്‍ ചേഞ്ഞ്‌ 
കൈല ഗ്ളാസ്‌
ഒന്‍ലി ഇംഗ്ളീഷ്‌.. 
ഹാന്‍ഡ്‌ ല ഗ്ളാസ്‌ ഗ്ളാസ്‌ ല സ്കൊറ്റ്ച്‌ 
ഐസ്‌ ഫുള്ളാ ടിയറ്‌ 
എമ്പ്റ്റി ലൈഫ്‌ ഗേര്‍ള്‌ കമ്മ്‌ 
ലൈഫ്‌ രിവെര്‍സ്‌ ഗിയറ്‌
ലവ്വ്‌ ലവ്വ്‌ ഒഹ്‌ മൈ ലവ്വ്‌ 
യു ഷോഡ്‌ മി ബൌവ്‌ 
കവ്വ്‌ കവ്വ്‌ ഹോളി കവ്വ്‌ 
ഐ വാണ്ട്‌ യു ഹിയര്‍ നവ്വ്‌ 
ഗോഡ്‌ ഐ ആം ഡയിംഗ്‌ നവ്വ്‌ 
ഷി ഇസ്‌ ഹാപ്പി ഹവ്വ്‌ 
തിസ്‌ സോങ്ങ്‌ ഫോര്‍ സൂപ്‌ ബോയ്സ്‌ 
വി ഡോണ്ട്‌ ഹാവ്‌ ചോയിസ്‌ 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
വൈ ദിസ്‌ കൊലവെരി കൊലവെരി കൊലവെരി ഡി 
ഫ്ളോപ്‌ സോങ്ങ്‌ 

"കൊലവെരി" - കൊല്ലാനുള്ള ദേഷ്യം 
"സൂപ്‌ സോങ്ങ്‌" -വിരഹഗാനം 
"സൂപ്‌ ബോയ്സ്‌" -നിരാശാകാമുകന്‍

Saturday, November 12, 2011

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം 'ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു. കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌.
കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്. യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജനുവരിയുടെ തുടക്കത്തില്‍ ഒരു ബെല്‍ജിയന്‍ പത്രത്തില്‍ 'ഹെര്‍ഗ്‌' എന്ന തൂലികാനാമത്തില്‍ റെമി തുടങ്ങിവച്ച കാര്‍ട്ടൂണ്‍ ആയിരുന്നു പിന്നീട്‌ പ്രസിദ്ധിയാര്‍ജ്ജിച്ചത്‌.ഫ്രഞ്ച്‌ ഭാഷകളില്‍ കഥ പറഞ്ഞ ടിന്‍ ടിനിലെ 'സ്നോവി' എന്ന നായക്കുട്ടി മുതല്‍ പരമ്പരയുടെ ഓരോ ഭാഗങ്ങളിലും കടന്നുവരുന്ന എല്ലാ കഥാപാത്രങ്ങളും ഇന്നും പ്രസിദ്ധമാണ്‌. 24 ഓളം പുസ്തകങ്ങളായി പുറത്തുവന്ന 'ടിന്‍ ടിന്‍' കോമിക്കുകള്‍ പിന്നീട്‌ നാടകങ്ങളായും, ടെലിവിഷന്‍ കാര്‍ട്ടൂണുകളായും, റേഡിയോ ശബ്ദരേഖകളായും, സിനിമകളായും ടിന്‍ ടിണ്റ്റെ ആരാധകര്‍ക്കിടയിലെത്തി. 39 വറ്‍ഷങ്ങള്‍ക്ക്‌ ശേഷം ടിന്‍ ടിന്‍ വീണ്ടൂം വെള്ളിത്തിരയിലേക്ക്‌ പ്രവേശിക്കുകയാണ്‌ ഈ സ്പീല്‍ബര്‍ഗ്‌ ചിത്രത്തിലൂടെ.'ദി സീക്രട്ട്‌ ഓഫ്‌ യൂണികോണ്‍', 'റെഡ്‌ റാഖാംസ്‌ ട്രഷറ്‍', 'ദി ക്രാബ്‌ വിത്ത്‌ ദി ഗോള്‍ഡന്‍ ക്ളോവ്സ്‌' എന്നീ മൂന്ന് ടിന്‍ ടിന്‍ കോമിക്‌ പുസ്തകങ്ങളെ ആസ്പദമാക്കിയാണ്‌ ഈ ചിത്രത്തിണ്റ്റെ തിരക്കഥ പൂറ്‍ത്തിയാക്കിയിരിക്കുന്നത്‌.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടുക്കടലില്‍ മുങ്ങി പോയ യൂനികോണ്‍ എന്ന കപ്പലിന്റെ ഒരു പ്രതിരൂപം ടിന്‍ ടിനു ലഭിക്കുന്നിടത്താണ്‌  സിനിമ തുടങ്ങുന്നത്. ദുരൂഹമായ പല സംഭവ വികാസങ്ങള്‍ ഇതിനെ  ചുറ്റിപറ്റി  ഉണ്ടാവുന്നു. റിപ്പോര്‍ട്ട്‌റായ ടിന്‍ ടിന്‍ അവ അന്വേഷിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്നുണ്ടാവുന്ന സാഹസികവും അപകടങ്ങള്‍  നിറഞ്ഞതുമായ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ടിന്‍ ടിന്‍ ബൂക്കുകളെയും കാര്‍ട്ടൂണ്‍ുകളെയും പോലെ തന്നെ നര്‍മത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയാണ് സിനിമയും മുന്നോട്ടു നീങ്ങുന്നത്. ടിന്‍ ടിന്‍ സീരീസ്‌ കണ്ടു വളര്‍ന്നവര്‍ക്ക് സുപരിചിതരായ 'ക്യാപ്റ്റന്‍ ഹാഡക്ക്' , 'ഡിടെക്ടിവ് തോംസണ്‍ ആന്‍ഡ്‌ തോംപ്സണ്‍' എന്നിവരെല്ലാം സിനിമയിലും പ്രത്യക്ഷപെടുന്നു.
കൂറ്റന്‍ കപ്പലുകളിലും കാര്‍മേഘങ്ങൾക്കിടയിലൂടെ പായുന്ന പ്ലയ്നുകളിലും ചുട്ടുപൊള്ളുന്ന മരുഭുമിയിലുമെല്ലാമായി ടിന്‍ ടിനും സ്നോയിയും നടത്തുന്ന യാത്രകള്‍ 3 ഡിയില്‍ കാണുന്നത് അതുല്യമായ ഒരു അനുഭവം തന്നെയാണ്. ലൈവ് ആക്ഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അംഗവിക്ഷേപങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം അനിമേഷനിലൂടെ അവയെ സ്ക്രീനിലെത്തിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ജയ്മി ബെല്‍ ആണ് ടിന്‍ ടിനായി എത്തിയിരിക്കുന്നത്. ആന്റി സര്‍കിസ് , ഡാനിയല്‍ ക്രയ്ഗ് , സൈമണ്‍ പെഗ്ഗ്, നിക്ക് ഫ്രോസ്റ്റ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. എന്നാല്‍ ഈ സിനിമയുടെ യഥാര്‍ത്ഥ താരം സ്പീല്‍ബെര്‍ഗ് തന്നെ. ഇതുവരെ കാണാത്ത ആംഗിളുകളും അമ്പരപ്പിക്കുന്ന എഫ്ഫെക്ടുകളുമായി സ്പീല്‍ബെര്‍ഗ് സ്വയം ആസ്വദിച്ചു ചെയ്തിരിക്കുന്ന ഒരു ചിത്രമാണെന്ന് കാണുന്ന ഏതൊരു പ്രേക്ഷകനും മനസിലാവും. ടിന്‍ ടിനും ഹാഡക്കും മോട്ടോര്‍ ബൈക്കില്‍ നടത്തുന്ന ചേസ് സീനില്‍ പ്രേക്ഷകര്‍ക്ക് തങ്ങളാണോ ബൈക്കില്‍ എന്ന് വരെ  തോന്നി പോവും.  പ്രേക്ഷകരെ കൂടി സിനിമയില്‍ പങ്കാളികളാക്കുന്നതിലാണല്ലോ ഒരു ചിത്രത്തിന്റെ വിജയം. അത്തരത്തില്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും ഒരു സമ്പൂര്‍ണ വിജയമാണ് ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍. വിമര്‍ശനമായി പറയാവുന്നത് ചിത്രത്തിന്റെ ദൈര്‍ഖ്യകുറവ് മാത്രമാണ്. എന്നാല്‍ ഇനിയും രണ്ടു ടിന്‍ ടിന്‍ ചിത്രങ്ങള്‍ കൂടി ഉണ്ടാവും എന്ന സ്പീല്‍ബെര്‍ഗിന്റെ പ്രഖ്യാപനം പ്രതീക്ഷക്ക് വക നല്‍കുന്നു.
ചുരുക്കി പറയുകയാണെങ്കില്‍ 'ഇന്ത്യാന ജോൺസ്' ശൈലിയിലുള്ള ഒരു തകര്‍പ്പന്‍ ചിത്രമാണ് 
ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍. 3 ഡി സാങ്കേേതികവിദ്യയില്‍ തന്നെ ചിത്രം ആസ്വദിക്കൂ...


റേറ്റിംഗ്‌  : 8/10

Monday, November 7, 2011

ചരിത്രം തുടങ്ങുന്നു

വിഗതകുമാരനിലെ ഒരു രംഗം


നവംബര്‍ 7: മലയാളസിനിമാചരിത്രം ഇവിടെ തുടങ്ങുന്നു. മലയാളത്തിലെ ആദ്യചിത്രം 'വിഗതകുമാരന്‍' ഈ ദിവസമാണ്‌ റിലീസ്‌ ആയത്‌. 1928,നവംബര്‍ 7 ന്‌ തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' എന്ന തിയേറ്ററില്‍ പ്രദര്‍ശനം ചെയ്തു എന്ന്‌ ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജെ.സി.ഡാനിയല്‍
മലയാളസിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയല്‍ ആണ്‌ 'വിഗതകുമാരന്‍' സംവിധാനം ചെയ്തിരിക്കുന്നത്‌.ചിത്രത്തിണ്റ്റെ തിരക്കഥയും ചായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നതും പ്രധാന വേഷങ്ങളില്‍ ഒന്ന് അഭിനയിച്ചതും  ജെ.സി.ഡാനിയല്‍ തന്നെയാണ്‌.ഡാനിയലിണ്റ്റെ തന്നെ സ്റ്റുഡിയോ ആയ 'ദ ട്രാവന്‍ കൂറ്‍ നാഷണല്‍ പിക്ചേര്‍സ്‌ ലിമിറ്റഡി'ണ്റ്റെ ബാനറിലായിരുന്നു 'വിഗതകുമാരന്‍' നിര്‍മ്മിച്ചിരുന്നത്‌.മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നു 'വിഗതകുമാരന്‍'.

മലയാളസിനിമ സംസാരിച്ച്‌ തുടങ്ങാന്‍ വീണ്ടൂം 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.ഈ വര്ഷം  മലയാളസിനിമ  'കളര്‍ഫുള്‍' ആയതിണ്റ്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോഴും മലയാളത്തെ വെള്ളിത്തിരയുടെ മായികലോകത്തേക്ക്‌ ചെന്നെത്തിച്ച ജെ.സി.ഡാനിയല്‍ എന്ന അതുല്യപ്രതിഭയെ മറക്കാനൊക്കില്ല, 'വിഗതകുമാരനേയും'.

Saturday, November 5, 2011

ലാലേട്ടന്‍ vs മമ്മൂക്ക


 എം.ടി. യുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരിഹരന്‍ ഒരുക്കാന്‍ പോകുന്ന 'രണ്ടാമൂഴം' എന്ന നോവലിണ്റ്റെ ചലച്ചിത്രകാവ്യത്തില്‍ മോഹന്‍ലാല്‍ നായകനായും മമ്മൂട്ടി വില്ലനായും അഭിനയിക്കുന്നു.മഹാഭാരതകഥയെ ഭീമനിലൂടെ നോക്കിക്കാണുന്ന എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ 1984 ല്‍ ആണ്‌ പ്രസിദ്ധീകരിച്ചത്‌.27 വര്‍ഷങ്ങള്‍ക്ക്‌ ശേഷം നോവല്‍ സിനിമയായി മാറുമ്പോള്‍ മലയാളത്തിണ്റ്റെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ചിത്രത്തിണ്റ്റെ രണ്ട്‌ സുപ്രധാനകഥാപാത്രങ്ങള്‍ ചെയ്യുന്നുവെന്നത്‌ മലയാളസിനിമയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌.'പഴശ്ശിരാജ' എന്ന ചരിത്രചിത്രത്തിന്‌ ശേഷം ഹരിഹരന്‍-എം.ടി ടീം വീണ്ടും ഒന്നിക്കുകയാണ്‌ 'രണ്ടാമൂഴ'ത്തിലൂടെ.ഭീമണ്റ്റെ വേഷം കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ ആയിരിക്കും, ഭീമണ്റ്റെ എതിരാളി ദുര്യോധനനായി ആണ്‌ മമ്മൂട്ടി എത്തുക.
ഇതുവരെ മോഹന്‍ലാലും മമ്മൂട്ടിയും 48 ഒാളം ചിത്രങ്ങളില്‍ ഒന്നിച്ചു.80 കളുടെ തുടക്കത്തില്‍ മലയാളസിനിമയില്‍ സജീവമായ ഇരുവരും തുടക്കത്തില്‍ ഒന്നിച്ചപ്പോള്‍ മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു പ്രത്യക്ഷ്യപ്പെടാറ്‌.'രണ്ടാമൂഴ'ത്തില്‍ നേരെ തിരിച്ച്‌ വരുന്നത്‌ കൌതുകകരമായ വാര്‍ത്തയാണ്‌.80 കളില്‍ ഇരുവരും തുല്യപ്രാധാന്യമുള്ള ഒരുപാട്‌ ചിത്രങ്ങളില്‍ അഭിനയിച്ചു.ഊതിക്കാച്ചിയ പൊന്ന്‌,പടയോട്ടം,വിസ തുടങ്ങി നിരവധി ചിത്രങ്ങള്‍.പിന്നീട്‌ തിരക്കുകളേറൂകയും ,ഇരുവരും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയരുകയും ചെയ്തതോടെ ഈ രണ്ട്‌ അതുല്യപ്രതിഭകളുടെ സംഗമത്തിനായി മലയാളികള്‍ക്ക്‌ ഒരുപാട്‌ കാത്തിരിക്കേണ്ടിവന്നു.കാത്തിരിപ്പിനോടുവില്‍ വന്ന നമ്പര്‍ 20 മദ്രാസ്‌ മെയില്‍, ഹരികൃഷ്ണന്‍സ്‌ എന്നീ ചിത്രങ്ങള്‍ ആരാധകറ്‍ ആഘോഷമാക്കി.ഒടുവില്‍ വന്ന ട്വണ്റ്റി-ട്വണ്റ്റി വന്‍  വിജയമായിരുന്നു. ഇതിനിടയില്‍ ഇരുവരും ഐ.വി.ശശി-സീമ ദമ്പതികള്‍, സെഞ്ച്വറി കുഞ്ഞുമോന്‍ എന്നിവരുമായി ചേര്‍ന്ന്‌ കസിനോ എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി.ആകെ നാല്‌ ചിത്രങ്ങളാണ്‌ കാസിനോ ഫിലിംസിണ്റ്റെ ബാനറില്‍ ചിത്രീകരിച്ചത്‌.അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ഗാന്ധിനഗറ്‍ സെക്കണ്റ്റ്‌ സ്ട്രീറ്റ്‌, നാടോടിക്കാറ്റ്‌.മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്‌ നല്‍കിയ വിജയങ്ങളുടെ ചരിത്രത്തില്‍ ഇതും കൂടി ഉള്‍പ്പെടുന്നു.

ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍
 1. ഊതിക്കാച്ചിയ പൊന്ന്‌
 2. അഹിംസ
 3. പടയോട്ടം 
 4. പൂവിരിയും പുലരി
 5. എന്തിനോ പൂക്കുന്ന പൂക്കള്‍
 6. ആ ദിവസം
 7. വിസ 
 8. എണ്റ്റെ കഥ 
 9. ഗുരു ദക്ഷിണ
 10. ഹിമവാഹിനി
 11. ശേഷം കാഴ്ച്ചയില്‍
 12. സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്‌
 13. ചക്രവാളം ചുവന്നപ്പോള്‍
 14. ഇനിയെങ്കിലും 
 15. അസ്ത്രം 
 16. ചങ്ങാത്തം
 17. നാണയം 
 18. അക്കരെ
 19. ഒന്നാണ്‌ നമ്മള്‍
 20. അതിരാത്രം 
 21. പാവം പൂര്‍ണ്ണിമ
 22. ലക്ഷ്മണരേഖ
 23. ആള്‍ക്കൂട്ടത്തില് തനിയെ
 24. വേട്ട
 25. അറിയാത്ത വീഥികള്‍
 26. അടിയൊഴുക്കുകള്‍ 
 27. പിന്‍ നിലാവ്‌
 28. അവിടുത്തെ പോലെ ഇവിടെയും
 29. അനുബന്ധനം
 30. പറയാനും വയ്യ, പറയാതിരിക്കാനും വയ്യ 
 31. കരിമ്പിന്‍ പൂവിനക്കരെ 
 32. ഇടനിലങ്ങള്‍ 
 33. കണ്ടു, കണ്ടറിഞ്ഞു 
 34. മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു 
 35. കരിയിലക്കാറ്റു പോലെ 
 36. വാര്‍ത്ത 
 37. ഗീതം
 38. നേരം പുലരുമ്പോള്‍
 39. കാവേരി
 40. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌ 
 41. പടയണി
 42. ഗാന്ധിനഗര്‍ സെക്കണ്റ്റ്‌ സ്ട്രീറ്റ്‌ 
 43. അടിമകള്‍, ഉടമകള്‍ 
 44. മനു അങ്കിള്‍
 45. നമ്പര്‍ 20 മദ്രാസ്‌ മെയില്‍ 
 46. ഹരികൃഷ്ണന്‍സ്‌ 
 47. നരസിംഹം
 48. ട്വണ്റ്റി-ട്വണ്റ്റി
11/11/11 ന്‌ മറ്റൊരു ലാലേട്ടന്‍-മമ്മൂക്ക പോരിനുകൂടി മലയാളസിനിമ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്‌.ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ ഈ ദിവസമാണ്‌ റിലീസ്‌ ചെയ്യാന്‍ പോകുന്നത്‌.മമ്മൂട്ടി ഷാഫിയുമായി ചട്ടമ്പിനാടിന്‌ ശേഷം ഒന്നിക്കുന്ന 'വെനീസിലെ വ്യാപാരി', പ്രിയദര്‍ശന്‍ ഏറെ കാലത്തിന്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ച്‌ വരുന്ന 'ഒരു മരുഭൂമിക്കഥ' എന്നീ ചിത്രങ്ങളാണ്‌ റിലീസിന്‌ തയ്യാറായിരിക്കുന്നത്‌.2004 ല്‍ സംവിധാനം ചെയ്ത 'വെട്ട'ത്തിന്‌ ശേഷം ബോളിവുഡിലേക്ക്‌ ചേക്കേറിയ പ്രിയദര്‍ശന്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്‌ ശേഷം മോഹന്‍ലാലുമായി ഒന്നിക്കുകയാണ്‌ പുത്തന്‍ ചിത്രത്തിലൂടെ.തമാശചിത്രങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ അറിയുന്ന ഇരു സംവിധായകരും തങ്ങളുടെ പുതിയ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ്‌ നോക്കികാണുന്നത്‌.
തികച്ചും വ്യത്യസ്തമായ പ്രമേയം കോമഡിയിലൂടെ അവതരിപ്പിക്കുകയാണ്‌ 'വെനീസിലെ വ്യാപാരി'യിലൂടെ ഷാഫി.ക്ളാസ്മേറ്റ്സ്‌,സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ്‌ എന്നി ചിത്രങ്ങള്‍ രചിച്ച ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ 'വെനീസിലെ വ്യാപാരി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്‌.ആലപ്പുഴയിലെ വ്യാപരിമാരുടെ കഥയെ ആസ്പദമാക്കിയാണ്‌ ചിത്രത്തിണ്റ്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.മമ്മൂട്ടിയുടെ നായികയായി കാവ്യ മാധവന്‍ അഭിനയിക്കുന്നു.മമ്മൂട്ടി പുതിയ ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ പൂനം ബജ്‌ വ,സുരാജ്‌ വെഞ്ഞാറമൂട്‌,ജഗതി ശ്രീകുമാര്‍,വിജയരാഘവന്‍,സലീം കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ചന്ദ്രലേഖ,കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളുടെ ചുവടുവച്ചാണ്‌ 'മരുഭൂമികഥ'യും ഒരുക്കിയിരിക്കുന്നത്‌.മോഹന്‍ലാലും മുകേഷും വീണ്ടും പ്രിയദര്‍ശം ചിത്രത്തിലൂടെ ഒന്നിക്കുകയാണിവിടെ.'അറബീം, ഒട്ടകോം പി.മാധവന്‍ നായരും' എന്ന പേരായിരുന്നു ചിത്രത്തിന്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌.അറബിനാട്ടില്‍ അകപ്പെടുന്ന പി.മാധവന്‍ നായരുടെ രസകരമായ കഥയാണ്‌ 'ഒരു മരുഭൂമികഥ' പറയുന്നത്‌.അഭിലാഷ്‌ മേനോണ്റ്റെ കഥയ്ക്ക്‌ പ്രിയദര്‍ശന്‍ തിരക്കഥ രചിച്ചിരിക്കുന്നു.എം.ജി.ശ്രീകുമാറാണ്‌ സംഗീതസംവിധാനം.മോഹന്‍ലാലിനേയും,മുകേഷിനേയും കൂടാതെ ചിത്രത്തില്‍ ലക്ഷ്മി റായ്‌,ഭാവന,ഇന്നസെണ്റ്റ്‌,മാമുക്കോയ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ട്‌.ഇതിനാല്‍ തന്നെ പ്രിയദര്‍ശണ്റ്റെ മറ്റൊരു മാസ്റ്റര്‍പീസായി ചിത്രം മാറുമെന്ന്‌ പ്രതീക്ഷിക്കാം
.സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വിജയമായി മാറിയെന്ന സവിശേഷതയുള്ള ഷാഫിയും പ്രിയദര്‍ശനും മാറ്റുരയ്ക്കുമ്പോള്‍ ആര്‌ വിജയിക്കുമെന്ന്‌ കണ്ടറിയാം.എന്തായാലും ദീപാവലിക്ക്‌ വരാതിരുന്ന പ്രിയ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും സ്ക്രീനില്‍ തെളിയുന്നതും കാത്തിരിക്കുകയാണ്‌ ആരാധകര്‍.കഴിഞ്ഞ ഒരു മാസമായി അന്യഭാഷാചിത്രങ്ങള്‍ കയ്യേറിയ തിയേറ്ററുകളെ മലയാളസിനിമയുടെ വഴിക്ക്‌ കൊണ്ടുവരാന്‍ ഈെ രണ്ട്‌ പ്രതിഭകളുടെ ചിത്രങ്ങള്‍ വരുന്നു എന്നത്‌ ശുഭകരമായ സൂചനയാണ്‌.തിയേറ്ററുകള്‍ കീഴടക്കാനും വീണ്ടും സിനിമാസ്വാദകരെ തിയേറ്ററുകളിലേക്ക്‌ ആകറ്‍ഷിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക്‌ കഴിയട്ടെ എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

Friday, November 4, 2011

ഗൌതം മേനോന്‍ വിജയുമായി ഒന്നിക്കുന്നു


ഇളയദളപതി വിജയ്‌ പ്രമുഖ സംവിധായകന്‍ ഗൌതം മേനോനുമായി ഒന്നിക്കുന്നു.ഇരുവരും കൈകോര്‍ക്കുന്ന ആദ്യചിത്രത്തിന്‌ 'യോഹാന്‍ : അധ്യായം ഒന്ന്‌' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.വിജയുമായുള്ള മൂന്ന്‌ തവണത്തെ കൂടിക്കാഴ്ചക്കൊടുവില്‍ വിജയ്‌ ഗൌതം ചിത്രത്തില്‍ അഭിനയിക്കാന്‍  സമ്മതം മൂളുകയായിരുന്നു .
ദീപാവലിക്ക്‌ റിലീസ്‌ ആയ 'വേലായുധ'ത്തിന്‌ ശേഷം തണ്റ്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളില്‍ നിന്നും വിട്ടുമാറി, മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്‌ അഭിനയിക്കാനുള്ള തീരുമാനത്തിലായിരുന്നു വിജയ്‌.ശങ്കറുമായി ഒന്നിക്കുന്ന 'നന്‍പന്‍', എ.ആര്‍.മുരുഗദാസിണ്റ്റെ ചിത്രം എന്നീ വലിയ പ്രൊജക്ടുകള്‍ക്ക്‌ ശേഷം അടുത്ത ഏപ്രിലിലാകും ചിത്രത്തിണ്റ്റെ ഷൂട്ടിംഗ്‌ തുടങ്ങുക.
   തുടര്‍ച്ചയായി ഹിറ്റ്‌ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന മലയാളിസംവിധായകന്‍ ഗൌതം മേനോന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുമായി ഒന്നിക്കുന്നതിണ്റ്റെ ത്രില്ലില്ലാണ്‌.2013 ല്‍ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം ന്യൂ യോര്‍ക്കിലായിരിക്കും ചിത്രീകരിക്കുക.'വിണ്ണൈതാണ്ടി വരുവായ' എന്ന ഹിറ്റ്‌ ചിത്രത്തിണ്റ്റെ ഹിന്ദി പതിപ്പ്‌ ചിത്രീകരിക്കുന്നതിണ്റ്റെയും, പുതിയ പ്രണയകഥ 'നീ താനെ എന്‍ പൊന്‍ വസന്തം' എന്ന ജീവ ചിത്രത്തിണ്റ്റെയും ഇതിണ്റ്റെ തന്നെ തെലുങ്ക്‌ പതിപ്പിണ്റ്റെയും പണിപ്പുരയിലാണ്‌ ഗൌതം ഇപ്പോള്‍. ഫെബ്രുവരി 14 വാലണ്റ്റൈന്‍സ്‌ ഡേയ്ക്ക്‌ 'നീ താനെ എന്‍ പൊന്‍ വസന്തം' റിലീസ്‌ ചെയ്യും. 
   ഒരു അന്താരാഷ്ട്ര ഏജണ്റ്റ്‌ ഒരു സുപ്രധാന ദൌത്യം പൂര്‍ത്തീകരിക്കാന്‍ ന്യൂ യോര്‍ക്കിലേക്ക്‌ പോകുന്നതും തുടര്‍ന്ന്‌ നടക്കുന്ന സംഭവവികാസങ്ങളുമാണ്‌ ചിത്രത്തിണ്റ്റെ ഇതിവൃത്തം.താന്‍ ആദ്യമായി ഒരുക്കുന്ന അന്താരാഷ്ട്രചിത്രമാകും 'യോഹാന്‍:അധ്യായം  ഒന്ന്‌' എന്ന്‌ ഗൌതം മേനോന്‍ പറഞ്ഞു.'യോഹാന്‍' ഒരു അന്വേഷണപരമ്പര ആണെന്നും ഒാരോ രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ചിത്രത്തിണ്റ്റെ മറ്റ്‌ 'അധ്യായങ്ങള്‍' ഇറക്കാനുള്ള ആലോചനയിലുമാണെന്ന്‌ ഗൌതം മേനോന്‍ കൂട്ടിച്ചേര്‍ത്തു. 'അഴകിയ തമിഴ്മകന്‍' എന്ന ചിത്രത്തിന്‌ ശേഷം എ.ആര്‍.റഹ്മാനും വിജയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്‌.ഗൌതമിണ്റ്റെ 'വിണ്ണൈതാണ്ടി വരുവായ'യിലും എ.ആര്‍ രഹ്മാന്‍ തന്നെയായിരുന്നു സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്നത്‌.'നീ താനെ എന്‍ പൊന്‍ വസന്തം' എന്ന ചിത്രത്തിലും നമുക്ക്‌ എ.ആര്‍.റഹ്മാണ്റ്റെ ഈണങ്ങള്‍ കേള്‍ക്കാം. 
   വിജയ്‌ ഗൌതം മേനോനുമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ്‌ ആരാധകര്‍ നോക്കിക്കാണുന്നത്‌.പ്രത്യേകിച്ച്‌ വിജയുടെ പുതിയ ചിത്രം 'വേലായുധം' അപ്രതീക്ഷിത വിജയം കൈവരിക്കുന്ന ഈ സാഹചര്യത്തില്‍.ഡിറ്റക്റ്റീവ്‌ ചിത്രങ്ങളും, പോലീസ്‌ കഥകളും നന്നായി കൈകാര്യം ചെയ്യാനറിയുന്ന ഗൌതം മേനോണ്റ്റെ കൂടെ ആവുമ്പോള്‍ പ്രതീക്ഷകള്‍ അങ്ങ്‌ മുകളില്‍ തന്നെ.വളരെ കുറച്ച്‌ സിനിമകള്‍ കൊണ്ട്‌ വിസ്മയിപ്പിച്ച ഗൌതം മേനോണ്റ്റെ പുതിയ പ്രൊജക്ടിനായും യൊഹാന്‍ അധ്യായങ്ങള്‍ക്കായും കാത്തിരിക്കാം.

Thursday, October 27, 2011

ഏഴാം അറിവ്‌ (7-aum Arivu)

      ഗജിനി എന്ന ഒറ്റചിത്രം കൊണ്ട്‌ പ്രസിദ്ധനായ സംവിധായകനാണ്‌ എ.ആര്‍.മുരുഗദാസ്‌.വിഖ്യാത ഹോളിവുഡ്‌ സംവിധായകനായ 'ക്രിസ്റ്റഫര്‍ നൊലാന്‍' സംവിധാനം ചെയ്ത 'മെമണ്റ്റോ' എന്ന ക്ളാസ്സിക്‌ ചിത്രത്തിനെ ആസ്പദമാക്കിയായിരുന്നു ഗജിനിയ്ക്ക്‌ ഇദ്ദേഹം തിരകഥ രചിച്ചത്‌.വ്യത്യസ്തമായ തിരക്കഥയിലൂടെയും സംവിധാനമികവിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ 'ഗജിനി'യിലൂടെ ഇദ്ദേഹത്തിന്‌ കഴിഞ്ഞു.ആദ്യം ഇറങ്ങിയ ഗജിനിയുടെ തമിഴ്‌ പതിപ്പില്‍ സൂര്യയായിരുന്നു നായകന്‍.സൂര്യയുടെ കരിയര്‍ ഗ്രാഫ്‌ ഈ ചിത്രത്തിന്‌ ശേഷം കുത്തനെ ഉയരുകയും തമിഴകത്തെ താരസിംഹാസനം സൂര്യ കീഴടക്കുകയും ചെയ്തു.ഏറെക്കാലത്തിനു ശേഷം മുരുഗദാസ്‌ സൂര്യയുമായി വീണ്ടും  ഒന്നിക്കുകയാണ്‌ ഏഴാം അറിവ്‌ എന്ന ചിത്രത്തിലൂടെ.കമലഹാസണ്റ്റെ മകള്‍ ശ്രുതി ഹാസന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ ചിത്രം സിങ്കത്തിനു ശേഷം സൂര്യ ഫാന്‍സിണ്റ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ ദീപാവലിദിനത്തില്‍ റിലീസ്‌ ആയി. 
     എന്നാല്‍ ഏഴാം അറിവിന്‌ പ്രതീക്ഷയ്കൊത്ത്‌ ഉയരാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളും അനാവശ്യമായി കടന്ന്‌ വരുന്ന ഗാനരംഗങ്ങളും , ഏച്ചുകെട്ടിയ പ്രണയകഥയും ചിത്രത്തിണ്റ്റെ ഒഴുക്കിനെ താളം തെറ്റിച്ചു. തരക്കേടില്ലാത്ത ഒരു കഥാതന്തുവിനെ തിരക്കഥയിലൂടെ പരഞ്ഞുഫലിപ്പിക്കാന്‍ കഴിയാതെപോയതാണ്‌ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.എങ്കിലും ഒരു വട്ടമെങ്കിലും കണ്ടിരിക്കാന്‍ പറ്റിയ ചേരുവകളെല്ലാം കൂടിച്ചേര്‍ന്നതാണ്‌ ഏഴാം അറിവ്‌.നാം അറിയാതെ പോയ ചരിത്രവസ്തുതകളും മറ്റും ഇവിടെ മുരുഗദാസ്‌ കാണിച്ചുതരുന്നുണ്ട്‌. 
    ചരിത്രം പറഞ്ഞാണ്‌ ചിത്രം തുടങ്ങുന്നത്‌. പതിനാറാം നൂറ്റാണ്ടിണ്റ്റെ ആദ്യം ജീവിച്ചിരുന്ന ബോധിധര്‍മ്മന്‍(സൂര്യ) ആയോധനകലയില്‍ നൈപുണ്യന്യനാണ്‌.തണ്റ്റെ അറിവുകള്‍ എല്ലം ഒരു ഗ്രന്ഥത്തില്‍ പകര്‍ത്തി ഏല്‍പ്പിച്ച്‌ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച്‌ ചൈനയിലേക്ക്‌ പോകുന്നു.ഇവിടെ ഒരു ഗ്രാമത്തില്‍ ഇദ്ദേഹം താമസിക്കുന്നു.ആ ഗ്രാമത്തില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക്‌ ബോധിധര്‍മ്മന്‍ രക്ഷകനാവുന്നു. ഗ്രാമത്തെ ആക്രമിച്ച ആക്രമികളെ 'നോക്കുമര്‍മ്മം' എന്ന എഴാം ഇന്ദ്രിയം കൊണ്ട്‌ തുരത്തിയോടികുകയും കൂടി ചെയ്യുന്നതോടെ ഇദ്ദേഹം ഈ നാടിണ്റ്റെ രക്ഷകനായി വാഴ്ത്തപ്പെട്ടു. പിന്നീട്‌ ഇദ്ദേഹം ഷാവോലിന്‍ കുങ്ങ്ഫുവിണ്റ്റെ പിതാവായി അറിയപ്പെടുന്നു. മനോഹരമായി ചിത്രീകരിച്ച ഈ രംഗങ്ങള്‍ക്ക്‌ ശേഷം ചിത്രം ഇന്നത്തെ കഥയാണ്‌ പറയുന്നത്‌. 'അരവിന്ദ്‌'(സൂര്യ) എന്ന സര്‍ക്കസ്‌ അഭ്യാസിയില്‍ ബോധിധര്‍മ്മനോട്‌ സാമ്യതയുള്ള ഡി.എന്‍.എ ഉണ്ടെന്നും അരവിന്ദനില്‍ ചില പരീക്ഷണങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ബോധധര്‍മ്മനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവില്‍ ഇതിനെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന മെഡിക്കല്‍ സ്റ്റുഡണ്റ്റ്‌ ആണ്‌ സുഭ(ശ്രുതി ഹാസന്‍) . സുഭ ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അരവിന്ദിനെ കണ്ടെത്തുന്നു. ഇതിനിടയില്‍ ചൈന ഇന്ത്യയുമായി ജൈവയുദ്ധം തുടങ്ങാന്‍ തീരുമാനിക്കുന്നു. മാരകരോഗം പരത്തുന്ന വൈറസ്‌ ഇന്ത്യയിലെ ചെന്നൈയില്‍ നിക്ഷേപിക്കാനും ബോധിധര്‍മ്മനെ അരവിന്ദിലൂടെ പുനര്‍ജനിപ്പിക്കാനൊരുങ്ങുന്ന സുഭയെ വധിക്കാനുമായി ഡോങ്ഗ്‌ ലീ(ജോണി) എന്ന ആയോധനാഭ്യാസിയെ നിയമിക്കുന്നു.മറ്റുള്ളവരുടെ മസ്തിഷ്കം നിയന്ത്രിക്കുന്ന 'നോക്കുമര്‍മ്മം' എന്ന എഴാം ഇന്ദ്രിയം ഉപയോഗിക്കാന്‍ കഴിവുള്ള ഇയാള്‍ ഇന്ത്യയില്‍ എത്തി വൈറസ്‌ പടര്‍ത്താന്‍ തുടങ്ങുന്നു. സുഭയുടെ ഗവേഷണം ജൈവയുദ്ധത്തിനുമേല്‍ വിജയിക്കുമോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ്‌ ചിത്രത്തിണ്റ്റെ രണ്ടാം പകുതി പറയുന്നത്‌. 
    മുരുഗദാസ്‌ സൂര്യയെ വേണ്ടത്ര ഉപയോഗിച്ചില്ല എന്നുവേണം പറയാന്‍.'ബോധിധര്‍മ്മന്‍' എന്ന കഥാപാത്രത്തെ എല്ല വിധ ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ അവതരിപ്പിച്ച സൂര്യക്ക്‌ പക്ഷേ 'അരവിന്ദ്‌' ആയി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല . തണ്റ്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മാത്രം പോന്ന നാല്‌ ഗാനരംഗങ്ങളിലെ പ്രകടനം മാത്രമായി ഒതുങ്ങിപ്പോയതായി തോന്നി. 'ഗജിനി'യില്‍ മുരുഗദാസ്‌ കൊണ്ടുവന്ന ശക്തമായ പ്രണയകഥ ഈ ചിത്രത്തിന്‌ അന്യമായി.ആദ്യനോട്ടത്തില്‍ നായകന്‌ പൊട്ടിമുളയ്ക്കുന്ന പ്രണയം വിരസമായി. പിന്നിട്‌ ഇവരുടെ അടുപ്പം കാണിക്കാന്‍  മറ്റൊരു ഗാനം. നായിക തണ്റ്റെ ഇഷ്ടത്തെ അവഗണിച്ചപ്പോള്‍  ഉണ്ടായ ഒരു വിരഹഗാനം. ഒടുവില്‍ കഥാസന്ദര്‍ഭത്തിനു ഒട്ടും യോജിക്കാത്തതരത്തില്‍ മറ്റൊരു പ്രണയഗാനം.ഇതില്‍ ഒതുങ്ങിപ്പോയ പ്രണയകഥ.
    ക്ഷണിക്കാതെ കടന്നുവന്ന ഗാനങ്ങളായി എല്ലാം. 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സൂര്യയോടൊപ്പം നൃത്തം ചെയ്യുന്ന ഗാനം ബോംബെ സര്‍കസ്സിണ്റ്റെ പരസ്യം പോലെയായി.ഗാനരംഗങ്ങളിലെ സൂര്യയുടെ വസ്ത്രങ്ങള്‍ ആദവനിലെ ഗാനരംഗങ്ങളേ ഓര്‍മ്മപ്പെടുത്തി. ജോണി ചെയ്ത വില്ലന്‍ വേഷം നിരാശപ്പെടുത്തിയില്ല. ഒരു വിദേശനടണ്റ്റെ എല്ലാ കഴിവുകളും മുരുഗദാസ്‌ ഇവിടെ പ്രയോജനപ്പെടുത്തി .എന്നല്‍ പ്രതിയോഗികളെ 'ഡോങ്ഗ്‌ ലീ' കീഴ്പ്പെടുത്തുന്ന രംഗങ്ങള്‍ ആവര്ത്തനത്താല്‍  വിരസമായിപ്പോയി.ആക്ഷന്‍ രംഗങ്ങള്‍ മികച്ചുനിന്നു. പീറ്റര്‍ ഹെയ്ന്‍സ്‌ ആണ്‌ സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്‌.എന്നാല്‍ സംഘട്ടനരംഗങ്ങളില്‍ സൂര്യക്ക്‌ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.പലയിടങ്ങളിലും വില്ലന്‍ നായകനെക്കാള്‍ കയ്യടി വാങ്ങിക്കുന്ന രീതിയിലായിപ്പോയി സംഘട്ടനരംഗങ്ങള്‍.നായികയായെത്തിയ ശ്രുതി ഹാസന്‍ നിരാശപ്പെടുത്തി.പ്രണയരംഗങ്ങളില്‍ തീര്‍ത്തും നിറം മങ്ങിപ്പോയതായി തോന്നി.അഭിനത്തിണ്റ്റെ ഊര്‍ജ്ജമില്ലായ്മ്മ പലയിടങ്ങളിലും പ്രത്യേകിച്ച്‌ അവസാനരംഗങ്ങളില്‍ പ്രകടമായിരുന്നു.അരവിന്ദണ്റ്റെ സുഹൃത്തായി വേഷമിട്ട ഗിന്നസ്സ്‌ പക്രു കൈയ്യടി നേടി. ആദ്യപകുതിയില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട്‌ മികച്ച അഭിനയം കാഴ്ചവെച്ചു.
സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌ ഹാരിസ്‌ ജയരാജ്‌ ആണ്‌.'മുന്‍ അന്തി'. 'അമ്മാ അമ്മാ ' എന്നീ ഗാനങ്ങള്‍ കേട്ടിരിക്കാം. ആകെ ആറ്‌ ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌.ഇതില്‍ ഒരു ചൈനീസ്‌ ഗാനവും ഉള്‍പ്പെടും. എല്ലാ ഗാനങ്ങളും മുന്‍പെങ്ങോ കേട്ടുമറന്ന പോലെ തോന്നും.'വാരണം ആയിരം','അയന്‍' തുടങ്ങിയ ഹാരിസ്‌ ജയരാജ്‌ ഹിറ്റുകളോട്‌  പോലും ഈ താരതമ്യപ്പെടുത്താന്‍  ഗാനങ്ങളില്ല എന്നത്‌ വാസ്തവം.രവിചന്ദ്രന്‍ ആണ്‌ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്‌.ചായാഗ്രഹണം മനോഹരമാക്കാന്‍ രവിചന്ദ്രനു സാദ്ധിച്ചു. 
84 കോടി മുടക്കി ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ഈ ബിഗ്‌ ബജറ്റ്‌ ചിത്രം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തി.നാം മറന്നുപോയ നമ്മുടെ പൈതൃകത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു സന്ദേശം ചിത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അത്‌ വെള്ളിത്തിരയില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ തിരക്കഥയ്ക്ക്‌ കഴിയാതെ പോയി. 
  സൂര്യയുടേ ആരാധകരും തമിഴ്‌ സിനിമാസ്വാദകരും ചിത്രത്തെ എങ്ങനെ സമീപിക്കും എന്നത്‌ പ്രവചനാതീതം മാത്രമാണ്‌.ഇളയദളപതി വിജയ്‌ നായകനായി ദിപാവലി റിലീസ്‌ 'വേലായുധം' മികച്ച പ്രതികരണങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞത്‌ ചിലപ്പോള്‍ ഏഴാം അറിവിണ്റ്റെ മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളായേക്കാം   .തമിഴ്‌ പതിപ്പിണ്റ്റെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച്‌ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമോ എന്ന്‌ കണ്ടറിയാം. ഇപ്പോള്‍ റീമേക്കിനാണല്ലോ മാര്‍ക്കറ്റ്‌!!! 
റേറ്റിംഗ്‌ :6 / 10

Sunday, October 9, 2011

എങ്കെയും എപ്പോതും (Engeyum Epothum)


           തമിഴ്‌ സിനിമയിലെ പുത്തന്‍ ഹിറ്റ്‌ ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ്‌ ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട്‌ പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക്‌ ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക്‌ നീങ്ങുന്ന ചിത്രമാണ്‌ പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത്‌ ഇരുപത്‌ ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ്‌ ആയ ചിത്രത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. 
   ദുരന്തകഥകള്‍ കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമകളുടെ മുഖമുദ്രയാണ്‌. തമിഴ്‌ സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്‌.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത്‌ നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക്‌ കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ്‌ സംസാരിക്കുകയും, അവിടൂത്തെ പ്രണയവും ജീവിതവും ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച്‌ ദുരന്തങ്ങളാല്‍ പര്യവസാനിക്കുന്ന ഒരുപാട്‌ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി വിജയം കൊയ്യുന്ന പ്രവണത കൂടിവരുന്നുണ്ടായിരുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, നാടോടികള്‍, വെണ്ണിലാകബടിക്കൂട്ടം, അങ്ങാടിതെരു എന്നീ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെട്ടവയാണ്‌. 'എങ്ങേയും എപ്പോതും' ഇതേ പാതയാണ്‌ പിന്തുടരുന്നത്‌. നാടോടികള്‍ നായിക അനന്യയും, സുബ്രഹ്മണ്യപുരത്തിലെ നായകന്‍ ജയ്‌, അങ്ങാടി തെരുവിലെ അഞ്ജലിയും കൂടി ആകുമ്പോള്‍ ചിത്രം ഒരു ദുരന്തകാവ്യം ആവുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു.ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം ചെയ്തിരിക്കുന്നത്‌ ശര്‍വാനന്ദ്‌ ആണ്‌. 
   എ.ആര്‍.മുരുഗദാസും ഫോക്സ്‌ സ്റ്റാര്‍ സ്റ്റുഡിയോസും ഒരുമിച്ച്‌ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിണ്റ്റെ തിരക്കഥ ഒരുക്കിയിരിക്കുനത്‌ സംവിധായകന്‍ എം.ശരവണന്‍ തന്നെയാണ്‌.രണ്ട്‌ ബസ്സുകള്‍ തമ്മില്‍ ദേശീയപാതയില്‍ വച്ച്‌ കൂട്ടിമുട്ടുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്‌.പ്രേക്ഷകരെ തുടക്കത്തില്‍ തന്നെ ദുരന്തത്തിണ്റ്റെ രംഗങ്ങളിലൂടെ ഞെട്ടിച്ച്‌ കൊണ്ട്‌ ഒരു പുത്തന്‍ ആഖ്യാനരീതിയാണ്‌ സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌.ചെന്നൈയില്‍ നിന്ന്‌ തിരുച്ചിയിലേക്കും, തിരുച്ചിയില്‍ നിന്ന്‌ ചെന്നൈയിലേക്കും യാത്ര ചെയ്യുന്ന രണ്ട്‌ ബസ്സുകള്‍. കണ്ടുനില്‍ക്കുന്നവര്‍ക്ക്‌ വെറും അപകടം.ആരൊക്കെയോ മരിക്കുന്നു.ചിലര്‍ ഗുരുതരാവസ്തയില്‍.ഇത്രമാത്രം. എന്നാല്‍ ഈ ബസ്സില്‍ യാത്രചെയ്തവരുടെ ജീവിതത്തിലേക്ക്‌ കടന്നുപോകുമ്പോള്‍, ഈ അപകടം എത്രത്തോളം വേദനാജനകമാണെന്ന്‌ മനസ്സിലാവുന്നു.പ്രേക്ഷകരെ ഈയൊരവസ്തയില്‍ എത്തിക്കുക എന്ന കര്‍മ്മത്തിനായാണ്‌ സംവിധായകന്‍ ശ്രമിക്കുന്നത്‌ .
  തിരുച്ചിയിലെ താമസക്കാരിയായ അമുത(അനന്യ) തിരുച്ചിയില്‍ നിന്നും ചെന്നൈയിലേക്ക്‌ യാത്രതിരിക്കുകയാണ്‌.ആറു മാസം മുന്‍പ്‌ അമുത ചെന്നൈയില്‍ ഒരു ഇണ്റ്റര്‍വ്യൂ തരപെട്ടിരുന്നു.ഒരു നാട്ടിന്‍പുറത്ത്‌ നിന്നും ചെന്നൈയില്‍ എത്തിചേര്‍ന്ന എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ അമുതക്ക്‌ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അപരിചിതനായ ഗൌതം എന്ന യുവാവിണ്റ്റെ(ശര്‍വാനന്ത്‌) സഹായം തേടുന്നു.ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും പിന്നീട്‌ കള്ളം പറഞ്ഞ്‌ ലീവ്‌ വാങ്ങിച്ച്‌ അമുതയെ സഹായിക്കാന്‍ കൂടെ നടന്ന യുവാവിനോട്‌ അമുതക്ക്‌ ബഹുമാനമായി. നാട്ടിലേക്ക്‌ തിരിച്ചിട്ടും അവള്‍ക്ക്‌ ഗൌതമിനെ മറക്കാന്‍ കഴിയാതെ വന്നു.ഇക്കാര്യം ചെന്നൈയിലുള്ള തണ്റ്റെ ബന്ധുവിനോട്‌ പറയുകയും അവരുടെ നിര്‍ദേശത്താല്‍ അവനെ കണ്ടുപിടിക്കാന്‍ ചെന്നൈയിലേക്ക്‌ പുറപ്പെടുകയും ചെയ്യുന്നു.ഇതിനു സമാന്തരമായി പറഞ്ഞു വരുന്ന പ്രണയകഥ കതിരേശണ്റ്റെയും(ജയ്‌) മണിമേഘലയുടെയുമാണ്‌(അഞ്ജലി). ചെന്നൈക്കും തിരുച്ചിക്കും ഇടയില്‍ ഒരു നാട്ടിന്‍പുറത്ത്‌ നിന്നും ചെന്നൈയില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലിക്കു വന്ന കതിരേശന്‍, ചെന്നൈയില്‍ നേഴ്സ്‌ ആയി ജോലി ചെയ്യൂന്ന മണിമേഘലയുമായി ഇഷ്ടത്തിലാവുന്നു.ഇവര്‍ കതിരേശണ്റ്റെ നാട്ടിലേക്ക്‌ അമ്മയെ കാണാന്‍ ചെന്നൈയില്‍ നിന്നും തിരുച്ചി ബസ്സില്‍ യാത്ര തിരിക്കുന്നു.ഇതേ ബസ്സില്‍ ഗൌതവും ഉണ്ട്‌.എങ്ങോട്ട്‌ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും വ്യക്തമല്ല.ബസ്സിലെ മറ്റു യാത്രക്കാരെ കുറിച്ച്‌ ചെറിയൊരു വിവരണം ചിത്രത്തില്‍ പലയിടങ്ങളിലായി പറഞ്ഞുതരുന്നുണ്ട്‌.ഈ രണ്ട്‌ ബസ്സുകളും കഥാന്ത്യത്തില്‍ കൂട്ടിമുട്ടുന്നു.ദുരന്തങ്ങളുടെ ഘോഷയാത്രയാണ്‌ പിന്നീട്‌.മനുഷ്യസ്പര്‍ശിയായ്‌ ഈ രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.വൈകാരികമായി ഇത്തരം രംഗങ്ങള്‍ പ്രേക്ഷകരെ മറ്റൊരു അവസ്ഥയിലേക്ക്‌ എത്തിക്കുന്നു.അപകടത്തില്‍ പരിക്കേല്‍ക്കുന്ന അമുതയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഗൌതം കണ്ടുമുട്ടുന്നു.തലക്ക്‌ പരിക്കേറ്റ കതിരേശനെ ആംബുലന്‍സില്‍ കയറ്റിവിട്ട്‌ മണിമേഘല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരുന്നു.ഒടൂവില്‍ ഇവര്‍ ഇരുവരും തങ്ങളുടെ പ്റണയത്തെ തേടി ആശുപത്രിയിലേക്ക്‌ പോകുകയും തുടര്‍ന്നുള്ള വൈകാരികമുഹൂര്‍ത്തങ്ങളും കൂടിചേര്‍ന്ന് അവസാനഭാഗങ്ങളിലേക്ക്‌ കടക്കുന്നു.ഒരു വലിയ സന്ദേശം നല്‍കാന്‍ ചിത്രത്തിനു കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തെ മഹത്തരമാക്കുന്നത്‌.
  യുവസംഗീതസംവിധായകന്‍ സത്യ ഈണം നല്‍കിയ ഗാനങ്ങള്‍ മികച്ചതാണ്‌.അതില്‍ ഉന്‍ പേരു തെരിയാത്‌, ആറു മാസമാ എന്നീ ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടികഴിഞ്ഞു.കിഷോറിണ്റ്റെ എഡിറ്റിംഗ്‌ പ്രശംസാര്‍ഹമാണ്‌.വേല്‍രാജാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്‌.സ്വല്‍പ്പം ഭീകരത കൂടിപ്പോയി എന്ന അഭിപ്രായം ഉണ്ടെങ്കില്‍കൂടി അപകടരംഗം ചിത്രീകരിച്ച രീതി തന്നെ ഇദ്ദേഹത്തിണ്റ്റെ കഴിവ്‌ പ്രകടിപ്പിക്കുന്നതാണ്‌.ഹോളിവുഡ്‌ ചിത്രങ്ങളില്‍ കണ്ടുമറന്ന രംഗങ്ങള്‍ പോലെ തോന്നിക്കുന്ന ചായാഗ്രഹണമാണ്‌ അപകടരംഗങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്‌. ഒരു പക്കാ പ്രണയകഥ പ്രതീക്ഷിച്ച്‌ 'എങ്കെയും എപ്പോതും' കാണാന്‍ പോയവര്‍ക്ക്‌ ചിലപ്പോള്‍ ചിത്രം നിരാശപ്പെടുത്തിയേക്കാം.എന്നാല്‍ നല്ലൊരു സിനിമാസ്വാദകനെ, ഒരു സിനിമ എപ്പൊഴും ഒരു സന്ദേശം നല്‍കണമെന്നും സമൂഹത്തിന്‌ ഉപകരിക്കുന്നതും ആവണം എന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഒരു നല്ല അനുഭവമാണ്‌ 'എങ്കെയും എപ്പോതും'. നാടന്‍പെണ്‍കുട്ടിയായി അനന്യയും, തണ്റ്റേടിയായ കാമുകിയായി അഞ്ജലിയും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി.ജയ്‌ ചെയ്ത കതിരേശന്‍ എന്ന പാവം പയ്യണ്റ്റെ വേഷം മികച്ച്‌ നില്‍ക്കുന്നു.ശുഭാന്ത്യം പ്രതീക്ഷിക്കുന്ന മലയാളിപ്രേക്ഷകര്‍ക്ക്‌ ചിത്രത്തിണ്റ്റെ നാടകീയമായ അന്ത്യം ചിലപ്പോള്‍ ദഹിച്ചില്ലെന്നു വരാം.എങ്കിലും അപകടത്തെ കുറിച്ച്‌ ഒരു അവബോധം നല്‍കാന്‍ സാധിച്ച ശരവണനും സംഘത്തിനും ഭാവുകങ്ങള്‍.


റേറ്റിംഗ്‌ : 7/10