Posts

Showing posts from December, 2010

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)

Image
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ.&#

മലയാളസിനിമയിലെ മികച്ച വിജയം നേടിയ ചിത്രങ്ങള്‍(1980-2010)

Image
80's 1980 അങ്ങാടി-ജയന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ശങ്കറിണ്റ്റെ ആദ്യചിത്രം,വില്ലനായുള്ള മഹാനടന്‍ മോഹന്‍ലാലിണ്റ്റെ അരങ്ങേറ്റം)-ശങ്കര്‍,മോഹന്‍ലാല്‍ വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍-സുകുമാരന്‍,മമ്മൂട്ടി 1981 തൃഷ്ണ-മമ്മൂട്ടി കോളിളക്കം-ജയന്‍ അട്ടിമറി-പ്രേം നസീര്‍ മേള-മമ്മൂട്ടി 1982 പടയോട്ടം-പ്രേം നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി യവനിക-ഭരത്‌ ഗോപി,മമ്മൂട്ടി പൂ വിരിയും പുലരി-ശങ്കര്‍,മോഹന്‍ലാല്‍,മമ്മൂട്ടി ഇണ 1983 ആ രാത്രി(150 ദിവസം തിയേറ്ററുകളില്‍ ഓടി,മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയ സിനിമ)-മമ്മൂട്ടി കൂടെവിടെ-സുഹാസിനി,മമ്മൂട്ടി,റഹ്മാന്‍ എണ്റ്റെ മാമാട്ടികുട്ടിയമ്മക്ക്‌-ഭരത്‌ ഗോപി,മോഹന്‍ലാല്‍ ആട്ടക്കലാശം-പ്രേം നസീര്‍,മോഹന്‍ലാല്‍ താളം തെറ്റിയ താരാട്ട്‌-രാജ്കുമാര്‍ 1984 അതിരാത്രം(അക്കാലത്തെ റെക്കോര്‍ഡ്‌ കളക്ഷന്‍)-മമ്മൂട്ടി,മോഹന്‍ലാല്‍,ശങ്കര്‍ സന്ദര്‍ഭം-മമ്മൂട്ടി അടിയൊഴുക്കുകള്‍-മമ്മൂട്ടി,മോഹന്‍ലാല്‍ കാണാമറയത്ത്‌-മമ്മുട്ടി,ലാലു അലക്സ്‌ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇത്തിരിപൂവേ ചുവന്നപൂവേ-മമ്മൂട്ടി,റഹ്മാന്