Posts

Showing posts from 2023

നീലവെളിച്ചം (2023)

Image
ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക് സിനിമകളിൽ ഒന്നായ 'ഭാർഗവീനിലയം' എന്ന ചിത്രത്തിന്റെ റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. തന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ ആസ്പദമാക്കി, വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥയെഴുതിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. പ്രേം നസീർ, മധു, അടൂർ ഭാസി, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിർമ്മല എന്നീ മഹാരഥന്മാർ അഭിനയിച്ച ഈ ചിത്രത്തിന് മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഈ ചിത്രത്തിലെ ബാബുരാജ് ഈണം പകർന്ന എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾ പാടിനടക്കുന്നവയാണ്. ഇങ്ങനെ എല്ലാ തരത്തിലും ഒന്നിനൊന്നു മെച്ചമായ ഒരു ക്ലാസിക് ചിത്രത്തെ വീണ്ടും തിരശീലയിൽ എത്തിക്കുമ്പോൾ, അതിനോട് ഒന്ന് താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്ത വിധം ഒരു ശരാശരി ആസ്വാദന നിലവാരം മാത്രം പുലർത്തിയ ഒരു സിനിമയായി മാറി ആഷിഖ് അബുവിന്റെ 'നീലവെളിച്ചം'.  വൈക്