Posts

Showing posts from November, 2011

സൂപ്പ്‌ സോങ്ങ്‌...ഫ്ളോപ്പ്‌ സോങ്ങ്‌... വൈ ദിസ്‌ കൊലവെരി ഡി?!

Image
ഇന്ത്യയിലാകെ 'കൊലവെരി' തരംഗം. യൂട്യൂബ്‌, ഫേസ്ബുക്ക്‌, തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ ഈ ഗാനം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു.യൂട്യൂബില്‍ ഈ ഗാനം കണ്ടവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു, 86921 ലൈക്കുകളും.ഇന്ത്യയില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ കാണുകയും, തിരയുകയും ചെയ്ത ഗാനം എന്ന പുത്തന്‍ റെക്കോര്‍ഡ്‌ ശൃഷ്ടിച്ചിരിക്കുകയാണ്‌ ധനുഷ്‌ പാടിയ 'കൊലവരി'! നിരാശാകാമുകന്‍മാര്‍ക്കായി മുറിയന്‍ ഇംഗ്ളീഷും കുറച്ച്‌ തമിഴ്‌ പദങ്ങളും കോര്‍ത്തിണക്കി ധനുഷ്‌ തന്നെ രചിച്ച ഈ ഗാനം ഇന്ത്യയിലാകെ പടര്‍ന്നുകഴിഞ്ഞു.അനിരുദ്ധ്‌ രവിചന്ദര്‍ എന്ന പുതുമുഖസംഗീതസംവിധായകാനാണ്‌ 'വൈ ദിസ്‌ കൊലവെരി'ക്ക്‌ സംഗീതം നല്‍കിയത്‌.അനിരുദ്ധിണ്റ്റെ താളത്തിനൊത്ത്‌ ധനുഷ്‌ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ ഗാനം ആലപിച്ചപ്പോള്‍ 'കൊലവരി' എന്ന പുതുഗാനവിപ്ളവം രൂപപ്പെടുകയായിരുന്നു. 2012 ല്‍ റിലീസ്‌ ചെയ്യന്‍ ഒരുങ്ങുന്ന '3' (മൂന്ന്‌) എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌.ധനുഷ്‌ പിന്നണിഗായകനാവുന്നു എന്നത്‌ അന്നേ വാര്‍ത്തയായിരുന്നു.ഈ നിരാശാകാമുകഗാനം അനുദ്ധ്യ

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

Image
ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം ' ദി അ ഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു.  കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌. കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്.  യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജന

ചരിത്രം തുടങ്ങുന്നു

Image
വിഗതകുമാരനിലെ ഒരു രംഗം നവംബര്‍ 7 : മലയാളസിനിമാചരിത്രം ഇവിടെ തുടങ്ങുന്നു. മലയാളത്തിലെ ആദ്യചിത്രം 'വിഗതകുമാരന്‍' ഈ ദിവസമാണ്‌ റിലീസ്‌ ആയത്‌. 1928,നവംബര്‍ 7 ന്‌ തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' എന്ന തിയേറ്ററില്‍ പ്രദര്‍ശനം ചെയ്തു എന്ന്‌ ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജെ.സി.ഡാനിയല്‍ മലയാളസിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയല്‍ ആണ്‌ 'വിഗതകുമാരന്‍' സംവിധാനം ചെയ്തിരിക്കുന്നത്‌.ചിത്രത്തിണ്റ്റെ തിരക്കഥയും ചായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നതും പ്രധാന വേഷങ്ങളില്‍ ഒന്ന് അഭിനയിച്ചതും  ജെ.സി.ഡാനിയല്‍ തന്നെയാണ്‌.ഡാനിയലിണ്റ്റെ തന്നെ സ്റ്റുഡിയോ ആയ 'ദ ട്രാവന്‍ കൂറ്‍ നാഷണല്‍ പിക്ചേര്‍സ്‌ ലിമിറ്റഡി'ണ്റ്റെ ബാനറിലായിരുന്നു 'വിഗതകുമാരന്‍' നിര്‍മ്മിച്ചിരുന്നത്‌.മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നു 'വിഗതകുമാരന്‍'. മലയാളസിനിമ സംസാരിച്ച്‌ തുടങ്ങാന്‍ വീണ്ടൂം 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.ഈ വര്ഷം  മലയാളസിനിമ  'കളര്‍ഫുള്‍' ആയതിണ്റ്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോഴും മലയാളത്തെ വെള്ളിത്തിരയുടെ മായികലോകത്തേക്ക്‌ ചെന്നെത്

ലാലേട്ടന്‍ vs മമ്മൂക്ക

Image
  എം.ടി. യുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരിഹരന്‍ ഒരുക്കാന്‍ പോകുന്ന ' രണ്ടാമൂഴം ' എന്ന നോവലിണ്റ്റെ ചലച്ചിത്രകാവ്യത്തില്‍ മോഹന്‍ലാല്‍ നായകനായും മമ്മൂട്ടി വില്ലനായും അഭിനയിക്കുന്നു.മഹാഭാരതകഥയെ ഭീമനിലൂടെ നോക്കിക്കാണുന്ന എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ 1984 ല്‍ ആണ്‌ പ്രസിദ്ധീകരിച്ചത്‌.27 വര്‍ഷങ്ങള്‍ക്ക്‌ ശേഷം നോവല്‍ സിനിമയായി മാറുമ്പോള്‍ മലയാളത്തിണ്റ്റെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ചിത്രത്തിണ്റ്റെ രണ്ട്‌ സുപ്രധാനകഥാപാത്രങ്ങള്‍ ചെയ്യുന്നുവെന്നത്‌ മലയാളസിനിമയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌.'പഴശ്ശിരാജ' എന്ന ചരിത്രചിത്രത്തിന്‌ ശേഷം ഹരിഹരന്‍-എം.ടി ടീം വീണ്ടും ഒന്നിക്കുകയാണ്‌ 'രണ്ടാമൂഴ'ത്തിലൂടെ.ഭീമണ്റ്റെ വേഷം കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ ആയിരിക്കും, ഭീമണ്റ്റെ എതിരാളി ദുര്യോധനനായി ആണ്‌ മമ്മൂട്ടി എത്തുക. ഇതുവരെ മോഹന്‍ലാലും മമ്മൂട്ടിയും 48 ഒാളം ചിത്രങ്ങളില്‍ ഒന്നിച്ചു.80 കളുടെ തുടക്കത്തില്‍ മലയാളസിനിമയില്‍ സജീവമായ ഇരുവരും തുടക്കത്തില്‍ ഒന്നിച്ചപ്പോള്‍ മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളില്‍ ആയിരുന്ന

ഗൌതം മേനോന്‍ വിജയുമായി ഒന്നിക്കുന്നു

Image
ഇളയദളപതി വിജയ്‌ പ്രമുഖ സംവിധായകന്‍ ഗൌതം മേനോനുമായി ഒന്നിക്കുന്നു.ഇരുവരും കൈകോര്‍ക്കുന്ന ആദ്യചിത്രത്തിന്‌ 'യോഹാന്‍ : അധ്യായം ഒന്ന്‌' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.വിജയുമായുള്ള മൂന്ന്‌ തവണത്തെ കൂടിക്കാഴ്ചക്കൊടുവില്‍ വിജയ്‌ ഗൌതം ചിത്രത്തില്‍ അഭിനയിക്കാന്‍  സമ്മതം മൂളുകയായിരുന്നു . ദീപാവലിക്ക്‌ റിലീസ്‌ ആയ 'വേലായുധ'ത്തിന്‌ ശേഷം തണ്റ്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളില്‍ നിന്നും വിട്ടുമാറി, മികച്ച കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്‌ അഭിനയിക്കാനുള്ള തീരുമാനത്തിലായിരുന്നു വിജയ്‌.ശങ്കറുമായി ഒന്നിക്കുന്ന 'നന്‍പന്‍', എ.ആര്‍.മുരുഗദാസിണ്റ്റെ ചിത്രം എന്നീ വലിയ പ്രൊജക്ടുകള്‍ക്ക്‌ ശേഷം അടുത്ത ഏപ്രിലിലാകും ചിത്രത്തിണ്റ്റെ ഷൂട്ടിംഗ്‌ തുടങ്ങുക.    തുടര്‍ച്ചയായി ഹിറ്റ്‌ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന മലയാളിസംവിധായകന്‍ ഗൌതം മേനോന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുമായി ഒന്നിക്കുന്നതിണ്റ്റെ ത്രില്ലില്ലാണ്‌.2013 ല്‍ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം ന്യൂ യോര്‍ക്കിലായിരിക്കും ചിത്രീകരിക്കുക.'വിണ്ണൈതാണ്ടി വരുവായ' എന്ന ഹിറ്റ്‌ ചിത്രത്തിണ്റ്റെ ഹിന്ദി പതിപ്പ്‌ ചിത്രീകരിക്