Posts

Showing posts from May, 2011

ജനപ്രിയന്‍ (Janapriyan)

Image
നവാഗതസംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ 'ജനപ്രിയന്‍'.കൃഷ്ണ പൂജപ്പുര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഭാമയാണ്‌ നായിക.ഇവരെ കൂടാതെ മനോജ്‌ കെ ജയനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.സ്പോട്ട്‌ ലൈറ്റ്‌ വിഷന്‍സിണ്റ്റെ ബാനറില്‍ മാമ്മെന്‍ ജോണും റീന എം ജോണും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. അച്ചണ്റ്റെ മരണത്തിന്‌ ശേഷം അച്ചണ്റ്റെ ജോലി കിട്ടിയെങ്കിലും മനസ്സില്‍ ഒരുപാട്‌ സിനിമാസ്വപ്നങ്ങളുമായി നടക്കുന്നവനാണ്‌ 'വൈശാഖന്‍'(മനോജ്‌ കെ ജയന്‍).പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി തണ്റ്റെ തിരക്കഥ നാട്ടുകാരനായ ധനികന്‍ അച്ചായനെ (ജഗതി) കേള്‍പ്പിച്ചുകൊടുക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌.എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്ത അച്ചായന്‍ ഇയാളെ പറഞ്ഞു വിടുന്നു.അച്ചണ്റ്റെ ആഗ്രഹത്താല്‍ ഏറ്റെടുത്ത താലൂക്ക്‌ ഓഫീസിലെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന വൈശാഖന്‍ ഓഫീസിലെ സ്റ്റാഫുകള്‍ക്കിറ്റയിലും പരിഹാസകഥാപാത്രമാണ്‌.ജോലിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത വൈശാഖനു ന