Posts

Showing posts from October, 2011

ഏഴാം അറിവ്‌ (7-aum Arivu)

Image
      ഗജിനി എന്ന ഒറ്റചിത്രം കൊണ്ട്‌ പ്രസിദ്ധനായ സംവിധായകനാണ്‌ എ.ആര്‍.മുരുഗദാസ്‌.വിഖ്യാത ഹോളിവുഡ്‌ സംവിധായകനായ 'ക്രിസ്റ്റഫര്‍ നൊലാന്‍' സംവിധാനം ചെയ്ത ' മെമണ്റ്റോ ' എന്ന ക്ളാസ്സിക്‌ ചിത്രത്തിനെ ആസ്പദമാക്കിയായിരുന്നു ഗജിനിയ്ക്ക്‌ ഇദ്ദേഹം തിരകഥ രചിച്ചത്‌.വ്യത്യസ്തമായ തിരക്കഥയിലൂടെയും സംവിധാനമികവിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ 'ഗജിനി'യിലൂടെ ഇദ്ദേഹത്തിന്‌ കഴിഞ്ഞു.ആദ്യം ഇറങ്ങിയ ഗജിനിയുടെ തമിഴ്‌ പതിപ്പില്‍ സൂര്യയായിരുന്നു നായകന്‍.സൂര്യയുടെ കരിയര്‍ ഗ്രാഫ്‌ ഈ ചിത്രത്തിന്‌ ശേഷം കുത്തനെ ഉയരുകയും തമിഴകത്തെ താരസിംഹാസനം സൂര്യ കീഴടക്കുകയും ചെയ്തു.ഏറെക്കാലത്തിനു ശേഷം മുരുഗദാസ്‌ സൂര്യയുമായി വീണ്ടും  ഒന്നിക്കുകയാണ്‌ ഏഴാം അറിവ്‌ എന്ന ചിത്രത്തിലൂടെ.കമലഹാസണ്റ്റെ മകള്‍ ശ്രുതി ഹാസന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ ചിത്രം സിങ്കത്തിനു ശേഷം സൂര്യ ഫാന്‍സിണ്റ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ ദീപാവലിദിനത്തില്‍ റിലീസ്‌ ആയി.       എന്നാല്‍ ഏഴാം അറിവിന്‌ പ്രതീക്ഷയ്കൊത്ത്‌ ഉയരാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളും അനാവശ്യമായി കടന്ന്‌ വരു

എങ്കെയും എപ്പോതും (Engeyum Epothum)

Image
           തമിഴ്‌ സിനിമയിലെ പുത്തന്‍ ഹിറ്റ്‌ ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ്‌ ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട്‌ പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക്‌ ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക്‌ നീങ്ങുന്ന ചിത്രമാണ്‌ പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത്‌ ഇരുപത്‌ ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ്‌ ആയ ചിത്രത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌.     ദുരന്തകഥകള്‍ കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമകളുടെ മുഖമുദ്രയാണ്‌. തമിഴ്‌ സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്‌.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത്‌ നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക്‌ കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ്‌ സംസാരിക്കുകയും, അവിടൂത്തെ പ