Pages

Saturday, January 14, 2012

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012
2011 നെ പോലെ തന്നെ 2012 മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പണിപ്പുരയിലാണ്‌.ഒരുപാട്‌ ചിത്രങ്ങള്‍ റിലീസിന്‌ തയ്യാറായിക്കഴിഞ്ഞു.മോഹന്‍ലാലിണ്റ്റെ കാസനോവ, ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന സ്പാനിഷ്‌ മസാല തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും. മലയാളത്തിണ്റ്റെ പ്രധാന നടന്‍മാരെല്ലാം മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന്‌ ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.ബി.ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ഗ്രാണ്റ്റ്മാസ്റ്റര്‍, ഭീമണ്റ്റെ കഥ പറയുന്ന എം.ടി -ഹരിഹരന്‍ ടീമിണ്റ്റെ രണ്ടാമൂഴം,അര്‍ച്ചന കവിയുടെ അച്ചനായി അഭിനയിക്കുന്ന 'മാഡ്‌ ഡാഡ്‌',ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന തിയേറ്റര്‍ ഉടമയുടെ കഥ പറയുന്ന ടാകീസ്‌, സിദ്ധിക്കിണ്റ്റെ ചിത്രം, സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, പ്രിയദര്‍ശണ്റ്റെ ഹിന്ദി ചിത്രം തേസ്‌,ഷാജി എന്‍. കരുണിണ്റ്റെ ഗാഥ, ഷാജി കൈലാസിണ്റ്റെ ആക്ഷന്‍ ചിത്രം രാമന്‍ പോലീസ്‌,അതിഥിവേഷത്തിലെത്തുന്ന കാല്‍ച്ചിലമ്പ്‌ എന്നിവ മോഹന്‍ലാലിണ്റ്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളാണ്‌.ദൌത്യം-2, ബ്രേക്കിംഗ്‌ ന്യൂസ്‌, ദാസനും വിജയനും സ്വപ്നമാളിക, ഭാസുരം, ജോണി ആണ്റ്റണി ചിത്രം,ഉപഗുപ്തന്‍, സിബി മലയില്‍ ചിത്രം, രാജീവ്‌ നാഥിണ്റ്റെ മഹേന്ദ്രജാലം,ഗണിതം തുടങ്ങിയ പ്രൊജക്ടുകള്‍ ഉണ്ടെങ്കിലും ഇവയിലേതൊക്കെ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന്‌ കണ്ടറിയാം. ഏവരും കാത്തിരുന്ന കാസനോവ ജനുവരി 26 ന്‌ തിയേറ്ററുകളിലെത്തുന്നതോടെ മോഹന്‍ലാലിണ്റ്റെ 2012 ലെ പടയോട്ടം ആരംഭിക്കും. 2011ല്‍ നേടിയ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്‌ മോഹന്‍ലാല്‍..........


കഴിഞ്ഞ വര്‍ഷം നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച മമ്മൂട്ടി കരുതലോടെയാവും 2012 നെ സമീപിക്കുക. ദി കിംഗ്‌ ആണ്റ്റ്‌ കമ്മീഷണര്‍ ആണ്‌ മമ്മൂട്ടി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം. ലാലിണ്റ്റെ കോബ്രയും വിജയിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാവുമെന്നാണ്‌ സൂചന.റോഷന്‍ ആണ്ട്രൂസിണ്റ്റെ മുംബൈ പോലീസ്‌, അമല്‍ നീരദിണ്റ്റെ അരിവാള്‍ ചുറ്റിക നക്ഷത്രം,ജോണി ആണ്റ്റണി-സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ കള്ളക്കാമുകന്‍ എന്നിവ പ്രതീക്ഷയറ്‍പ്പിക്കുന്ന ചിത്രങ്ങളാണ്‌..  സജി സുരേന്ദ്രണ്റ്റെ പുളുവന്‍ മത്തായി, ദീപന്‍ സംവിധാനം ചെയ്യുന്ന ന്യൂസ്‌ മേക്കര്‍, ദിലീപിണ്റ്റെ കൂടെ അഭിനയിക്കുന്ന അന്‍ വര്‍ റഷീദ്‌ ചിത്രം ബ്രദേഴ്സ്‌, ആഷിക്‌ അബുവിണ്റ്റെ ആക്ഷന്‍ ചിത്രം ഗാംഗ്സ്റ്റര്‍, ഹാണ്റ്റ്സം, അമല്‍ നീരദിണ്റ്റെ സണ്‍ ഓഫ്‌ അലക്സാണ്ടര്‍, വിനോദ്‌ വിജയണ്റ്റെ പിക്ക്പോക്കറ്റ്‌, രാജ്‌ ബാബു സംവിധാനം ചെയ്യുന്ന സ്പൈഡന്‍ മാന്‍, അമര്‍ അക്ബര്‍ ആണ്റ്റണി, ശിക്കാരി തുടങ്ങിയ പ്രൊജക്റ്റുകളാണ്‌ ഈ വര്‍ഷം മമ്മൂട്ടിയുടെ മുന്നിലുള്ളത്‌.സി.ബി.ഐ യുടെ അഞ്ചാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


 പുതുവര്‍ഷത്തില്‍ താരസിംഹാസനം തിരിചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ ദിലീപ്‌. .ദിലീപിണ്റ്റെ വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി നല്ല അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. ജനുവരിയില്‍ ലാല്‍ജോസ്‌ ചിത്രം സ്പാനിഷ്‌ മസാല റിലീസ്‌ ചെയ്യുന്നതോടെ ദിലീപിണ്റ്റെ താരമൂല്യം ഉയരുമെന്നുറപ്പ്‌.സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്‍ റിലീസിന്‌ തയ്യാറെടുക്കുന്നു.സിബി-ഉദയകൃഷ്ണ ടീം തിരക്കഥയെഴുതുന്ന 'മായാമോഹിനി' യില്‍ ബിജു മേനോണ്റ്റെ ഭാര്യയായാണ്‌ ദിലീപ്‌ വേഷമിടുന്നത്‌ എന്ന പ്രത്യേകത ദിലീപിണ്റ്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷ പ്രേക്ഷകരില്‍ നിറയ്ക്കുന്നു.കൃഷ്ണ പൂജപ്പുരയുടെ 'നാടോടി മന്നന്‍' മറ്റൊരു പ്രതീക്ഷയാണ്‌.ശ്യാമപ്രസാദിണ്റ്റെ 'അരികെ' ,ജിത്തു ജോസഫിണ്റ്റെ 'മൈ ബോസ്സ്‌',എന്നിവ ഈ വറ്‍ഷത്തെ പ്രൊജക്റ്റുകള്‍ ആണ്‌.തണ്റ്റെ സൂപ്പര്‍ഹിറ്റ്‌ സിനിമകളായ 'സി.ഐ.ഡി മൂസ','റണ്‍ വേ' എന്നി ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും അണിയറയില്‍ ഒരുങ്ങുന്നു.'സി.ഐ.ഡി. മൂസ ഫ്രം സ്കോട്ട്ലാണ്റ്റ്‌' എന്നു പേരിട്ടിരിക്കുന്ന സി.ഐ.ഡി. മൂസയുടെ രണ്ടാം ഭാഗം ജോണി ആണ്റ്റണി തന്നെയാണ്‌ സംവിധാനം ചെയ്യുന്നത്.ജോഷി സംവിധാനം ചെയ്യുന്ന റണ്‍ വേ യുടെ രണ്ടാം ഭാഗത്തിന്‌  'വാളയാറ്‍ പരമശിവം' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.രണ്ട്‌ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കുന്നത്‌ സിബി-ഉദയകൃഷ്ണ ടീം ആയിരിക്കും.

1 comment: