Pages

Wednesday, February 2, 2011

2010ലെ മികച്ച 10 മലയാളചലച്ചിത്രഗാനങ്ങള്‍

എണ്ണം പറഞ്ഞ മികച്ച ഗാനങ്ങളെ 2010 ല്‍ മലയാളത്തിന്‌ സ്വന്തമായുള്ളു.സ്ഥിരമായി ഹിറ്റുകള്‍ സമ്മാനിക്കുന്ന വിദ്യാസാഗര്‍,ഇളയരാജ,എം.ജയചന്ദ്രന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്ക്‌ നിരാശയുടെ വര്‍ഷമാണ്‌ കടന്ന്‌ പോയത്‌.വിദ്യാസാഗര്‍ ഈണമിട്ട അപൂര്‍വ്വരാഗത്തിലേയും,പാപ്പി അപ്പച്ചയിലേയും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം ഹിറ്റായി മാറിയെങ്കിലും ഗാനങ്ങള്‍ ഇളയരാജയുടെ സ്ഥിരം മാജിക്കുകളോട്‌ കിടപിടിക്കുന്നതായിരുന്നില്ല.ശിക്കാറിലെ ഗാനങ്ങള്‍ മാത്രമാണ്‌ എം.ജയചന്ദ്രന്‌ ആ
ശ്വസിക്കാന്‍ വക നല്‍കിയത്‌.'യേ ദോസ്തി' എന്ന ഷോലേയിലെ നിത്യഹരിതഗാനം റീമിക്സ്‌ ചെയ്ത്‌ അവതരിപ്പിച്ചതും ജയചന്ദ്രന്‍ ആയിരുന്നു,ചിത്രം:ഫോര്‍ ഫ്രണ്ട്സ്‌.മലയാളസിനിമയ്ക്ക്‌ മികച്ച സംഭാവനകള്‍ നല്‍കിയ രാജാമണി,ബേണി-ഇഗ്നേഷ്യസ്‌ എന്നീ സംഗീതസംവിധായകരുടെ തിരിച്ചുവരവ്‌ കണ്ട വര്‍ഷമാണ്‌ 2010.ഇരുവരും രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.മൂന്ന്‌ ചിത്രങ്ങള്‍ക്ക്‌ ഈണങ്ങള്‍ നല്‍കി അതില്‍ ഏറെ ഗാനങ്ങളും ഹിറ്റാക്കി മാറ്റിയ ഔസേപ്പച്ചന്‍ അഭിമാനത്തോടെ മുന്നില്‍ നില്‍ക്കുന്നു.
10-മണിക്കിനാവിന്‍-പോക്കിരിരാജ
ജാസ്സി ഗിഫ്റ്റിണ്റ്റെ സംഗീതത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച ഈ ഗാനം പക്ഷേ സിനിമയില്‍ ഇല്ലായിരുന്നു.2010 ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ പോക്കിരിരാജയിലെ ഈ പ്രണയഗാനം എങ്കിലും ജനശ്രദ്ധ നേടി.കൈതപ്രത്തിണ്റ്റെ വരികളാണ്‌ ഈ ഗാനത്തെ ആകര്‍ഷകഘടകമാക്കിയതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌.
9-ഇതിലേ തോഴി-എത്സമ്മ എന്ന ആണ്‍ കുട്ടി
സ്വയം മറന്നുവോ(വെല്‍ക്കം ടു കൊടൈക്കനാല്‍),നന്ദകിഷോരാ ഹരേ(ഏകലവ്യന്‍) എന്നീ ഗാനങ്ങള്‍ മലയാളികള്‍ മറക്കാനിടയില്ല.ഈ ഗാനങ്ങള്‍ക്കും,വേറെ ചില ഹിറ്റ്‌ ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ച മലയാളികള്‍ക്ക്‌ മറക്കാനാവാത്ത സംഗീതസംവിധായകനാണ്‌ രാജാമണി.ഇദ്ദേഹം 2002 നു ശേഷം മലയാളത്തിലേക്ക്‌ തിരിച്ച്‌ വന്നിരിക്കുകയാണ്‌ 'എത്സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ.ലാല്‍ജോസ്‌ ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്‌ മികച്ച പ്രണയ ഗാനങ്ങള്‍ താന്‍ സ്ഥിരം ആശ്രയിക്കുന്ന വിദ്യാസാഗറിനു പകരം ഇത്തവണ രാജാമണിയെ ഈ ചുമതല ഏല്‍പ്പിച്ചപ്പോള്‍ 'ഇതിലേ തോഴി 'എന്ന പ്രണയഗാനം ജനിച്ചു.വിജയ്‌ യേശുദാസും,ശ്വേത മേനോനും ചേര്‍ന്നാലപിച്ച ഗാനം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു.
8-പിന്നെ എന്നോടൊന്നും പറയാതെ-ശിക്കാര്‍
കഴിഞ്ഞ വര്‍ഷം മലയാളികളേയും മലയാളസംഗീത,സാഹിത്യ ലോകത്തേയും വേര്‍പ്പിരിഞ്ഞ്‌ പോയ ഗിരീഷ്‌ പുത്തഞ്ചേരി ഒടുവില്‍ എഴുതിയ ഗാനങ്ങളാണ്‌ ശിക്കാറിലേത്‌.എം.ജയചന്ദ്രണ്റ്റെ സംഗീതത്തിലൂടെ ഈ വരികള്‍ക്ക്‌ ജീവന്‍ വച്ചു.അമ്മ മരിച്ച്‌ പോയ മകളോട്‌ അച്ചന്‍ കാണിക്കുന്ന സ്നേഹവും വാത്സല്യവും വെളിപ്പെടുത്തുന്ന വരികളാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി എഴുതിചേര്‍ത്തിരിക്കുന്നത്‌.വരികള്‍ മനസ്സിനോട്‌ ചേര്‍ത്ത്‌ വച്ച്‌ അതിണ്റ്റെ എല്ല ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ തന്നെ യേശുദാസ്‌ ഗാനം ആലപിച്ചപ്പോള്‍ അത്‌ മലയാളികള്‍ ഏറ്റെടുത്തു.ഗാനത്തിണ്റ്റെ ഫീമേയ്ല്‍ വേര്‍ഷന്‍ പാടിയത്‌ ലത കൃഷ്ണയാണ്‌.
7-മലയാളിപ്പെണ്ണേ-കാര്യസ്ഥന്‍
ബേണി-ഇഗ്നേഷ്യസ്‌ വീണ്ടും ഹിറ്റുകളുമായി വന്നിരിയ്ക്കുകയാണ്‌.ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ഗാനത്തോട്‌ സാമ്യത തോന്നുന്നുവെങ്കിലും,ഏറെകാലത്തിന്‍ ശേഷം മലയാളത്തനിമ ഉള്‍ക്കൊള്ളുന്ന ഈണങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ചിരിയ്ക്കുകയാണ്‌ ഈ ഇരട്ടസംഗീതസംവിധായകര്‍.പ്രിയം എന്ന ചിത്രത്തിലെ 'മിന്നാമിന്നി' എന്ന ഗാനമാലപിച്ച്‌ മലയാളസിനിമയിലേക്ക്‌ ചുവടുവെച്ച സുബിനും,ഡെത്സി നൈനനും ചേര്‍ന്നാണ്‌ 'മലയാളിപ്പെണ്ണേ' പാടിയിരിക്കുന്നത്‌.ദിലീപിണ്റ്റെ നൂറാമത്‌ ചിത്രമായിരുന്ന കാര്യസ്ഥനിലെ 'മംഗളങ്ങള്‍','ഓണവില്ലിന്‍' എന്നീ ഗാനങ്ങളും മികച്ച്‌ നില്‍ക്കുന്നു.കൈതപ്രമാണ്‌ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌.
6- കണ്ണോളം കാണാനും-പ്ളസ്‌ ടു
കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിറ്റായി മാറിയ ഗാനങ്ങളിലൊന്നാണിത്‌.പ്ളസ്‌ ടു എന്ന ചിത്രം ബോക്സ്‌ ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും ഇതിലെ ഗാനങ്ങള്‍ ശ്രദ്ധ പിടിച്ച്‌ പറ്റി.എസ്‌.രമേഷന്‍ നായരുടെ മകന്‍ 'മനു രമേഷന്‍' ആണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌.എസ്‌.രമേഷന്‍ നായര്‍ വരികളെഴുതിയിരിക്കുന്നു.കാര്‍ത്തികും,ശ്വേതയും ചേര്‍ന്നാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.
5- ഞാന്‍ കനവില്‍-ആഗതന്‍
ഔസേപ്പച്ചണ്റ്റെ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്ന്‌.ആഗതനിലെ ത
ന്നെ 'മഞ്ഞുമഴ' എന്ന ഗാനവും,ബോഡി ഗാര്‍ഡ്‌,പ്രാഞ്ചിയേട്ടന്‍ ആണ്റ്റ്‌ ദ സെയ്ണ്റ്റ്‌ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും മികച്ചതായിരുന്നു.'ഞാന്‍ കനവില്‍' എന്ന ഗാനം ചിത്രത്തില്‍ രണ്ട്‌ ശബ്ദത്തില്‍ കേള്‍ക്കാം.പുരുഷശബ്ദത്തില്‍ രഞ്ജിത്‌ ഗോവിന്ദും,സ്ത്രീ ശബ്ദത്തില്‍ ശ്വേതയുമാണ്‌ ആലപിച്ചിരിക്കുന്നത്‌.കൈതപ്രം രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌.
4- കണ്ണിനിമ നീളെ-അന്‍ വര്‍
2007 ല്‍ ഹാര്‍ട്ട്‌ ബീറ്റ്സ്‌ എന്ന ചിത്രത്തില്‍ 'ഹേയ്‌ മിഴിമഴ' എന്ന ഗാനത്തിലൂടെയാണ്‌ നരേഷ്‌ അയ്യര്‍ മലയാളത്തിലേക്ക്‌ കടന്ന്‌ വന്നത്‌.പിന്നീട്‌ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ച്‌ വരവറിയിച്ച ഗാനമാണ്‌ 'കണ്ണിനിമ നീളെ' .തെന്നിന്ത്യന്‍ ഗായിക ശ്രേയ ഗോഷാലാണ്‌ കൂടെ പാടിയിരിക്കുന്നത്‌.യുവമനസ്സുകള്‍ നെഞ്ചിലേറ്റി നടന്ന ഈ ഗാനത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ഗോപീ സുന്ദര്‍ ആണ്‌.ചടുലമായ സംഗീതത്തിന്‌ അതിമനോഹരമായി തന്നെ വരികളെഴുതിയിരിക്കുന്നത്‌ റഫീക്ക്‌ അഹമ്മദ്‌ ആണ്‌.പ്രണയകാലം എന്ന ചിത്രത്തിന്‌ 2007 ലും ,സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിന്‌ 2009 ലും കേരളസംസ്ഥാന അവാര്‍ഡ്‌ നേടിയ ഈ പാട്ടെഴുത്തുകാരന്‍ മലയാളിമനസ്സ്‌ വീണ്ടും കീഴടക്കിയിരിയ്ക്കുകയാണ്‌ അന്‍ വറിലൂടെ.
3- മഞ്ഞുമഴക്കാട്ടില്‍-ആഗതന്‍
വീണ്ടും ഔസേപ്പച്ചന്‍ മാജിക്‌.ശ്രേയ ഗോഷാലിണ്റ്റെ മനോഹരശബ്ദത്തിലൂടെ ആലപിച്ച ഈ ഗാനം സാഹോദര്യബന്ധത്തിണ്റ്റെ ആഴം കാണിച്ച്‌ തരുന്നു.വരികളിലൂടെ വിസ്മൃതമാക്കിയത്‌ കൈതപ്രമാണ്‌.
2- കിഴക്ക്‌ പൂക്കും-അന്‍ വര്‍
2009ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ സ്വന്തമാക്കിയ ഗായികയേ ആരും മറക്കാനിടയില്ല.തമിഴ്‌,ഹിന്ദി ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ ഇടയില്‍ കുറച്ച്‌ കാലമായി ഈ ഗായികയുടെ മനോഹരശബ്ദം കേള്‍ക്കാറുണ്ട്‌,ശ്രേയ
ഗോഷാല്‍.ഈ ഗായിക തണ്റ്റെ മാന്ത്രികശബ്ദത്തിലൂടെ ഇതിനകം തന്നെ കേരളവും കീഴടക്കി കഴിഞ്ഞു.ബിഗ്‌ ബിയിലെ 'വിടപറയുകയാണോ' എന്ന ഗാനവുമായി വന്ന്‌ പിന്നീട്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയിലെ 'വെണ്ണിലവേ' എന്ന ഗാനം പാടി മലയാളത്തില്‍ ചുവടുറപ്പിച്ചു.നീലത്താമരയിലെ അനുരാഗഗാനം 'അനുരാഗവിലോചിതനായി' ശ്രീകുമാറിനൊപ്പം ആലപിച്ച്‌ യുവമനസ്സുകളുടെ ഹൃദയം കവറ്‍ന്നു.ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായിരുന്നു ഇത്‌.പിന്നീട്‌ 2009ല്‍ ബനാറസിലൂടെ സംസ്ഥാന അവാര്‍ഡ്‌(ചാന്ത്‌ തൊട്ടില്ലേ,മധുരം ഗായത്രി).ഗോപീസുന്ദറിണ്റ്റെ വ്യത്യസ്തമായ ഈണത്തില്‍ ഒപ്പനപ്പാട്ടിണ്റ്റെ താളത്തിനൊത്ത്‌ റഫീക്ക്‌ അഹമ്മദ്‌ രചിച്ച ഇമ്പമൂറുന്ന വരികള്‍ ശ്രേയാ ഗോഷാലിണ്റ്റെ മധുരിമയാര്‍ന്ന ശബ്ദത്തിലൂടെ പുറത്ത്‌ വന്നപ്പോള്‍ അത്‌ തരംഗമായി മാറി.കേരളത്തിലെ ക്യാമ്പസ്സുകളില്‍ 'ഖല്‍ബിലെത്തി' മൂളാത്തവരില്ല.എങ്കിലും അന്‍ വര്‍ എന്ന ചിത്രത്തിണ്റ്റെ പരാജയം പാട്ടിന്‍ സ്വല്‍പം മാറ്റ്‌ കുറയ്ക്കുകയുണ്ടായി.ഇതൊന്നും ഹിറ്റ്ചാര്‍ട്ടില്‍ മുന്നിലെത്തുന്നതില്‍ കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ല.ഫ്ളാഷ്‌,സാഗര്‍ ഏലിയാസ്‌ ജാക്കി എന്നീ ചിത്ര
ങ്ങള്‍ നല്‍കാത്ത ബ്രേക്കാണ്‌ അന്‍ വര്‍ ഗോപി സുന്ദറിനു നല്‍കിയത്‌.കട്ടെടുത്ത ഈണമാണെന്ന വാദം ഉയരുന്നുണ്ടെങ്കിലും 2010 ലെ സൂപ്പര്‍ മ്യൂസിക്‌ ഡയറക്ടറായി ഗോപീ സുന്ദര്‍ മാറി കഴിഞ്ഞു.
1- അരികത്തായാരോ-ബോഡി ഗാര്‍ഡ്‌
പോയവറ്‍ഷം ആദ്യം മുതല്‍ക്കേ മലയാളികള്‍ പാടി നടന്ന ഗാനമാണ്‌ 'അരികത്തായാരോ'.സിദ്ധീക്ക്‌ സംവിധാനം ചെയ്ത ദിലീപ്‌ ചിത്രമാണ്‌ ബോഡീ ഗാര്‍ഡ്‌.നയന്‍ താര നായികയാകുന്നുവെന്ന പ്രത്യേകതകൊണ്ട്‌ ശ്രദ്ധിക്കപ്പെട്ട ചിത്രം ബോക്സ്‌ ഒാഫീസില്‍ തകര്‍ന്നെങ്കിലും ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി മാറി.ഔസേപ്പച്ചണ്റ്റെ മുന്‍ വര്‍ഷഹിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഈ ഗാനമാണ്‌.പ്രണയകാലത്തിലെ 'ഒരു വേനല്‍ പുഴയില്‍' പാടി ശ്രദ്ധേയനായ രഞ്ജിത്‌ ഗോവിന്ദാണ്‌ ഈ ഗാനവും പാടിയിരിക്കുന്നത്‌.ശബ്ദത്തിലെ വ്യത്യസ്തതയാണ്‌ രഞ്ജിത്തിനെ ശ്രദ്ധേയനാക്കുന്നത്‌.ഈ വ്യത്യസ്തത തന്നെയാണ്‌ അരികത്തായാരോ എന്ന ഗാനത്തിണ്റ്റെ പ്ളസ്‌ പോയണ്റ്റ്‌.വരും കാലങ്ങളിലും ഈ ഗാനം ജനമനസ്സുകളില്‍ തങ്ങിനില്‍ക്കുമെന്നതില്‍ സംശയമില്ല.അഞ്ജാത കാമുകിക്കു വേണ്ടി കാത്തുസൂക്ഷിക്കാന്‍ ഒരു വിലപ്പെട്ട സ്വത്താണ്‌ ഈ ഗാനം.മലയാളികളുടെ മാറിയ അഭിരുചിക്കനുസരിച്ച്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള കഴിവാണ്‌ ഔസേപ്പച്ചനെ ഇന്നും മലയാള ഗാനശാഖയിലെ കുലപതിയായി പിടിച്ച്‌ നിര്‍ത്തുന്നത്‌.പലരും വീണുപോയതും ഈെയൊരു കഴിവില്ലായ്മ്മകൊണ്ടു തന്നെയാണ്‌.അനില്‍ പനചൂരാനാണ്‌ പ്രണയവും,ആകാംശയും തുളുമ്പുന്ന ഈ വരികള്‍ രചിച്ചത്‌.ഈ ഗാനം തന്നെയാണ്‌ 2010 ലെ ഹിറ്റ്‌ലിസ്റ്റില്‍ നമ്പറ്‍ വണ്‍.
കഴിഞ്ഞ വര്‍ഷം ഒരുപാട്‌ സംഗീതസംവിധായകര്‍ മലയാളത്തിലേക്ക്‌ കടന്ന് വന്നു.എല്ലാ കണക്കുകളും വച്ച്‌ നോക്കുമ്പോള്‍ എം.ജയചന്ദ്രന്‍ 34 പാട്ടുകള്‍ക്ക്‌ ഈണം നല്‍കിയപ്പോള്‍ തൊട്ട്പിറകില്‍ 23 പാട്ടുകള്‍ക്ക്‌ സംഗീതം നിര്‍വ്വഹിച്ച്‌ മോഹന്‍ സിത്താരയുമുണ്ട്‌.എം.ജി.ശ്രീകുമാറ്‍,ശരത്‌ എന്നിവറ്‍ 22ഉം,കൈതപ്രം 14 ഉം ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കി. ഏറ്റവും കൂടുതല്‍ പാട്ടുകളെഴുതിയിരിക്കുന്നത്‌ കൈതപ്രമാണ്‌ 65.37 പാട്ടുകള്‍ രചിച്ച വയലാറ്‍ ശരത്‌ ചന്ദ്രവര്‍മ്മ രണ്ടാം സ്ഥാനത്തും 29 പാട്ടുകളെഴുതി അനില്‍ പനച്ചൂരാന്‍ മൂന്നാം സ്ഥാനത്തൂമുണ്ട്‌. കഴിഞ്ഞ വറ്‍ഷം കൂടുതല്‍ ഗാനമാലപിച്ചത്‌ കെ.എസ്‌.ചിത്രയാണ്‌,17.ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ 14 ഗാനം പാടിയപ്പോള്‍ മധു ബാലകൃഷ്ണനിത്‌ 9ഉം,വേണുഗോപാലിന്‌ 7ഉം ആണ്‌.
2010ലെ മികച്ച സംഗീതസംവിധായകന്‍
ഔസേപ്പച്ചന്‍(ബോഡി ഗാര്‍ഡ്‌,ആഗതന്‍)
മികച്ച ഗായകന്‍
കാര്‍ത്തിക്‌(മഞ്ഞുമഴകാട്ടില്‍)
മികച്ച ഗായിക
ശ്രേയ ഗോഷാല്‍ (കിഴക്ക്‌ പൂക്കും,മഞ്ഞുമഴക്കാട്ടില്‍)
മികച്ച ഗാനരചയിതാവ്‌
ഗിരീഷ്‌ പുത്തഞ്ചേരി(ശിക്കാറ്‍)
പോയ വര്‍ഷം മലയാളസിനിമാഗാനശാഖക്ക്‌ വന്നു
ചേര്‍ന്ന നഷ്ട
ങ്ങള്‍ വളരെ വലുതാണ്‌.മലയാളികളുെടെ മനസ്സറിഞ്ഞ
പാട്ടെഴുത്തുകാരന്‍ ഗിരീഷ്‌ പുത്തഞ്ചേരി നമ്മെ വിട്ട്‌ പിരിഞ്ഞു.കൂടാതെ സംഗീതസംവിധായകന്‍ എം.ജി.രാധാകൃഷ്ണണ്റ്റെ താളങ്ങളും നഷ്ടമായ വര്‍ഷമാണ്‌ 2010.'മാണിക്യകല്ലാല്‍' എന്ന പാട്ടുപാടിയ,തമിഴ്‌ ഗാനമേഖലയില്‍ തിളങ്ങിനിന്ന സ്വര്‍ണ്ണലതയുടെ നിര്യാണവും മലയാളസിനിമാസംഗീതമേഖലയെ ഞെട്ടിച്ച വാര്‍ത്തയാണ്‌.ഈ നഷ്ടങ്ങള്‍ക്ക്‌ മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
2010 ല്‍ നിന്നും വിഭിന്നമായി 2011ല്‍ മനോഹരമായ കുറേ ഗാനങ്ങള്‍ പിറക്കട്ടെയെന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

7 comments:

 1. കൊള്ളാം.
  നല്ല അവലോകനം.
  കുറച്ചുനാളായി മലയാള സിനിമാ ഗാനങ്ങൾ, രചനാപരമായും, സംഗീതപരമായും തകർന്നടിഞ്ഞ അവസ്ഥയിലാണ്.
  പുതുനാമ്പുകൾ മുളയ്ക്കട്ടെ,വളരട്ടെ,
  എഴുത്തിലും, സംഗീതത്തിലും, ആലാപനത്തിലും!

  ReplyDelete
 2. berny ignatius and ouseppachan kalakki......

  ReplyDelete
 3. MARYKUNDORU KUNJADILE patukalum nallathanu...again berny sir....

  ReplyDelete
 4. Good Work....
  but i belive Kinavile janalakal (gayathri) from pranchiyetan & saint holds a better place among top 10....
  nyway superb analysis and presentation.

  ReplyDelete
 5. അരികത്തായാരോ എന്ന ഗാനത്തിന്റെ പ്രത്യേകത അത് പാടിയ രഞ്ജിത്തിന്റെ അലാപന ശൈലിയാണ്. അത് മറ്റൊരാളും പാടിയിട്ടുണ്ട് (സുദീപ് കുമാറാണെന്ന് തോന്നുന്നു).രണ്ടും കൂടി താരതമ്മ്യം ചെയ്യുമ്പോൾ ആണ് രഞ്ജിത്തിന്റെ കഴിവ് മനസ്സിലാകുന്നത്.തീർച്ചയായും തങ്കളുടെ അവലോകനത്തിനോട് യോചിക്കുന്നു.

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...
  @JayanEvoor നല്ല ഗാനങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുന്നതിണ്റ്റെ സൂചനയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്‌,ട്രാഫിക്ക്‌,ഗദ്ദാമ,ബെസ്റ്റ്‌ ആക്ടര്‍,ടൂര്‍ണ്ണമണ്റ്റ്‌ തുടങ്ങിയ ചിത്രങ്ങള്‍. അതെ,ബേര്‍ണി ഇഗ്നേഷ്യസ്‌,ഔസേപ്പച്ചന്‍ എന്നിവര്‍ ഇന്നും മലയാളസിനിമയില്‍ സജീവമായിതുടരുന്നത്‌ ശുഭസൂചനയാണ്‌.
  @jj പുത്തന്‍ രസങ്ങളോട്‌ ഇണങ്ങിചേരുന്നു എന്നതാണ്‌ ഇവരുടെയും,മറ്റ്‌ സംവിധായകരേയും പിടിച്ച്‌ നിര്‍ത്തുന്നതില്‍ മുഖ്യഘടകം.
  @scary കിനാവിലെ ജനാലകള്‍ എന്ന ഗാനം ആദ്യ പത്തുകളോട്‌ കിടപിടിക്കുന്നതല്ല എന്നാണ്‌ എണ്റ്റെ വിലയിരുത്തല്‍...സംഗീതപ്രേമികള്‍ സ്വീകരിച്ച മറ്റ്‌ ഒരുപിടി നല്ല ഗാനങ്ങളുണ്ടായിട്ടുണ്ട്‌.'പേരില്ലാ രാജ്യത്തെ(ബോഡി ഗാര്‍ഡ്‌)','ആരോ പാടുന്നു(കഥ തുടരുന്നു)' എന്നിവയാണ്‌ ചിലത്‌.പിന്നെ മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബിലെ ഗാനങ്ങള്‍.എണ്ണത്തില്‍ കുറവാണെങ്കിലും അവയില്‍ നിന്ന് ആദ്യപത്തിനെ തിരഞ്ഞെടുക്കല്‍ കുറച്ച്‌ പാടാണ്‌.ഇതിനായി ഫേസ്ബുക്കിലെ പോളിംഗ്‌ സംവിധാനം ഉപയോഗിച്ച്‌ ഒരു വോട്ടെടുപ്പ്‌ നടത്തി.ഈ വിലയിരുത്തലുകളാണ്‌ എന്നെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്‌.
  @തൂവലാൻ എലിസബത്ത്‌ രാജു അതിണ്റ്റെ ഫീമേയ്‌ല്‍ വേര്‍ഷന്‍ പാടിയിട്ടുണ്ട്‌.

  ReplyDelete